BSNL ബ്രോഡ്ബാൻഡ് സേവനങ്ങളിൽ കുറഞ്ഞ നിരക്കിൽ മൂല്യമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.ബിഎസ്എൻഎൽ തെരഞ്ഞെടുക്കുന്ന പ്ലാനിൽ പറയുന്ന വേഗത ഉപയോക്താവിന് ലഭ്യമാകും. ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഡാറ്റയ്ക്ക് പുറമേ ചില അധിക ആനുകൂല്യങ്ങളും BSNL നൽകിവരുന്നുണ്ട്. ഒടിടി സബ്സ്ക്രിപ്ഷനുകളാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ആനുകൂല്യങ്ങളിലൊന്ന്.
നിരവധി ഉപയോക്താക്കൾ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. ബിഎസ്എൻഎൽ തങ്ങളുടെ ചില പ്ലാനുകൾ ഒടിടി സബ്സ്ക്രിപ്ഷനുകൾ സഹിതം അവതരിപ്പിച്ചിട്ടുണ്ട്.
ഒടിടി സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്ലാനുകൾ മാത്രമല്ല പ്ലാനുകൾക്കൊപ്പം ഒടിടി സബ്സ്ക്രിപ്ഷൻ അധികമായി കൂട്ടിച്ചേർക്കാനുള്ള സൗകര്യവും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ആഡ്-ഓൺ ആയി വാങ്ങാവുന്ന ഒന്നിലധികം ഒടിടി സബ്സ്ക്രിപ്ഷൻ അടങ്ങുന്ന സിനിമാ പ്ലസ് പ്ലാനുകൾ ബിഎസ്എൻഎൽ ഇത്തരത്തിൽ വാഗ്ദാനം ചെയ്യുന്നു.
ഒടിടി സബ്സ്ക്രിപ്ഷൻ അധികമായി കൂട്ടിച്ചേർക്കാൻ മൂന്ന് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ളത്. 49 രൂപയുടെ പ്ലാനിന് പുറമേ, 199 രൂപ, 249 രൂപ എന്നീ നിരക്കുകളിലാണ് ഈ ആഡ് ഓൺ പ്ലാനുകൾ ലഭ്യമാകുക. പ്ലാനിന്റെ നിരക്ക് കുറയുന്നതിന് അനുസരിച്ച് അതിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും കുറയും. ബ്രോഡ്ബാൻഡ് പ്ലാനിനൊപ്പം ഉപയോഗിക്കാവുന്ന ഈ മൂന്ന് പ്ലാനുകളിലും ലഭിക്കുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.
ബിഎസ്എൻഎൽ ആഡ് ഓൺ ഒടിടി പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും നിരക്ക് കുറഞ്ഞ ഈ പ്ലാനിൽ നാല് ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനാണ് അടങ്ങുന്നത്. ലയൻസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ, എപ്പിക്ഓൺ എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന സബ്സ്ക്രിപ്ഷനുകൾ.
ബിഎസ്എൻഎല്ലിന്റെ 199 രൂപയുടെ ഈ സിനിമ പ്ലസ് പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. പ്രധാനമായും നാല് പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിലും അടങ്ങുന്നത്. സീ5, സോണിലിവ്, യപ്ടിവി, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയാണ് അവ
ബിഎസ്എൻഎല്ലിന്റെ ആഡ് ഓൺ ഒടിടി പ്ലാനുകളിലെ പ്രീമിയം പ്ലാൻ ആണ് ഇത്. സീ5 പ്രമിയം, സോണിലിവ് പ്രീമിയം, യപ്ടിവി, ഷെമാരൂമീ, ഹങ്കാമ, ലയൺസ്ഗേറ്റ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, എന്നിവയാണ് ഈ പ്ലാനിലെ ഒടിടി ആനുകൂല്യങ്ങൾ.
ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സിനിമാ പ്ലസ് പ്ലാനുകൾ ഉപയോഗപ്രദമാകുക. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെയെല്ലാം സബ്‌സ്‌ക്രിപ്‌ഷൻ ഉപയോക്താവിന്റെ ഫൈബർ കണക്ഷൻ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ മാത്രമേ ആക്ടീവാകൂ. ബ്രോഡ്‌ബാൻഡ് ബില്ലിലേക്ക് ഈ തുകയും ചേർക്കപ്പെടും. അതിനാൽ, പ്രത്യേക ബില്ല് അടയ്‌ക്കേണ്ടതില്ല.
കൂടുതൽ വായിക്കൂ: Tata iPhones in India: ഇന്ത്യയിൽ ഐഫോണുകൾ Tata-യിൽ നിന്നോ!
ഈ സബ്സ്ക്രിപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒന്നിലധികം ഡിവൈസുകളിൽ ഒടിടി കണ്ടന്റ് കാണാൻ സാധിക്കും. അതിനാൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവർക്ക് ഈ പ്ലാനുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.