BSNL Broadband Plans:500 രൂപയിൽ താഴെ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL

BSNL Broadband Plans:500 രൂപയിൽ താഴെ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL
HIGHLIGHTS

പ്രതിമാസം 500 രൂപയിൽ താഴെ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്

4 ബ്രോഡ്ബാൻഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്

ബിഎസ്എൻഎൽ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടാം

ബിഎസ്എൻഎൽ വളരെ കുറഞ്ഞ നിരക്കിൽ ഉപയോക്താക്കൾക്ക് നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ കമ്പനി അ‌വതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ മൊ​ബൈൽ നെറ്റ്വർക്കിൽ നേരിടുന്നതുപോലുള്ള വേഗതയുടെ പ്രശ്നങ്ങ​ളോ പരാതികളോ ബ്രോഡ്ബാൻഡ് വരിക്കാർക്ക് നേരിടേണ്ടിവരുന്നില്ല. ഭൂരിഭാഗം ഉപയോക്താക്കളും ഭാരത് ​ഫൈബർ സർവീസിൽ തൃപ്തരാണ്. മുടക്കുന്ന തുകയ്ക്ക് അ‌നുസരിച്ച് വിവിധ വേഗതകളിൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്ക് ഡാറ്റ ലഭ്യമാകുന്നു. ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ നിരവധി പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ടെന്നതും ബിഎസ്എൻഎല്ലിന്റെ പ്രത്യേകതയാണ്.

സാധാരണക്കാർക്കും ​ബ്രോഡ്ബാൻഡ് സേവനങ്ങൾ ആസ്വദിക്കാൻ അ‌നുയോജ്യമായ നിരവധി പ്ലാനുകൾ ഇതിനകം ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. പ്രതിമാസം 500 രൂപയിൽ താഴെ നിരക്കിലുള്ള പ്ലാനുകൾ പോലും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. 500 രൂപയിൽ താഴെ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ അ‌ന്വേഷിക്കുന്നവർക്ക് 4 ഓപ്ഷനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ പ്ലാനുകളുടെ നിരക്ക് കുറയുന്നതിന് അ‌നുസരിച്ച് ലഭിക്കുന്ന ഡാറ്റയുടെ വേഗതയും ആനുകൂല്യങ്ങളും കുറയുന്നു. ബിഎസ്എൻഎൽ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള 4 പ്ലാനുകൾ പരിചയപ്പെടാം.

329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ 

ബിഎസ്എൻഎല്ലിൽനിന്നുള്ള ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ ആണിത്. 20 Mbps വേഗതയിൽ പ്രതിമാസം 1ടിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4 Mbps ആയി കുറയും. ഈ പ്ലാനിനൊപ്പം ഒരു ഫിക്സഡ്-ലൈൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കണക്ഷനും ബിഎസ്എൻഎൽ നൽകുന്നു.

399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

റൂറൽ ഏരിയയിലുള്ള ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്ന പ്ലാനാണിത്. 30 Mbps വേഗതയും 1TB വരെ പ്രതിമാസ ഡാറ്റയുമാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4 Mbps ആയി കുറയും. ഈ പ്ലാനിനൊപ്പവും സൗജന്യ ഫിക്സഡ്-ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ ലഭിക്കും.

449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ 

ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 30 Mbps വേഗതയും 3.3TB പ്രതിമാസ ഡാറ്റയും ലഭിക്കും. നിശ്ചിത ഡാറ്റ പരിധിക്ക് ശേഷം വേഗത 4 Mbps ആയി കുറയും. ഈ പ്ലാനിനൊപ്പവും ഉപയോക്താക്കൾക്ക് സൗജന്യ ഫിക്സഡ്-ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യം ലഭിക്കും.

499 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

500 രൂപയിൽ താഴെ നിരക്കിൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും കൂടിയ വേഗത ലഭിക്കുന്ന പ്ലാൻ ഇതാണെന്ന് പറയാം. 40 Mbps വേഗതയും പ്രതിമാസം 3.3TB ഡാറ്റയും ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പവും സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനുണ്ട്.

449 രൂപ, 499 രൂപ പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് 10 ദിവസത്തേക്ക് 100 Mbps വേഗതയിൽ ഡാറ്റ സൗകര്യം ആസ്വദിക്കാനുള്ള അ‌വസരം ഇപ്പോഴുണ്ട്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ബിഎസ്എൻഎൽ പ്രഖ്യാപിച്ച ഭാരത് ഫൈബർ അമൃത് ഉത്സവ് ഓഫറിന്റെ ഭാഗമായാണ് ഉപയോക്താക്കൾക്ക് 10 ദിവസത്തേക്ക് ഉയർന്ന വേഗതയിൽ ഡാറ്റ ലഭ്യമാക്കുക. എന്നാൽ ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ സെപ്റ്റംർ 15 ന് അ‌കം ബിഎസ്എൻഎൽ ആപ്പ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo