സർക്കാർ ടെലികോം കമ്പനിയായ BSNL വരിക്കാർക്കുള്ള മികച്ച പ്ലാനുകൾ അറിയാം. ഏറ്റവും കുറഞ്ഞ വിലയിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത് ബിഎസ്എൻഎല്ലാണ്. എന്നാൽ ഡാറ്റയ്ക്ക് സ്പീഡില്ല എന്നതാണ് സർക്കാർ കമ്പനി നേരിടുന്ന വെല്ലുവിളി.
4Gയും 5Gയും എത്തിക്കാത്തതിനാൽ ബിഎസ്എൻഎല്ലിൽ നിന്നും വരിക്കാർ കുറയുന്നു. സ്വകാര്യ ടെലികോം കമ്പനികൾ അതിവേഗ ഇന്റർനെറ്റിലൂടെ മുന്നേറുകയാണ്. ഈ വർഷം തന്നെ BSNL 4G എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുള്ള ഏതാനും പണികളും സർക്കാർ ആരംഭിച്ചു. തദ്ദേശീയ 4G സേവനമായിരിക്കും Bharat Sanchar Nigam Limited അവതരിപ്പിക്കുന്നത്.
വരുന്ന ഓഗസ്റ്റിൽ ബിഎസ്എൻഎൽ 4ജി പല സർക്കിളുകളിലും ലഭ്യമായി തുടങ്ങും. അതിവേഗതയുള്ള 4ജി കൂടി എത്തുന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. അങ്ങനെയെങ്കിൽ ഭീമമായ തുക ചെലവഴിക്കാതെ റീചാർജ് ചെയ്യാനാകും.
ബിഎസ്എൻഎൽ വരിക്കാർക്ക് വളരെ ലാഭത്തിൽ റീചാർജ് ചെയ്യാനുള്ള പ്ലാനുകൾ പരിചയപ്പെടാം. ഒരു മാസം വാലിഡിറ്റി വരുന്ന പ്രീ-പെയ്ഡ് പ്ലാനുകളാണിവ. 200 രൂപയിലും താഴെ വില വരുന്ന പ്രീ-പെയ്ഡ് പ്ലാനുകളാണ് വിവരിക്കുന്നത്.
ഈ 147 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 10GB ഡാറ്റ ലഭിക്കും. 30 ദിവസമാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡായി നാഷണൽ, ലോക്കൽ കോളുകൾ ആസ്വദിക്കാം. സൗജന്യമായി ബിഎസ്എൻഎൽ ട്യൂണും ആസ്വദിക്കാം.
പോക്കറ്റ്- ഫ്രെണ്ട്ലി ആയിട്ടുള്ള ബിഎസ്എൻഎൽ പ്ലാനാണിത്. GP2 വരിക്കാർക്ക് വേണ്ടിയാണ് ഈ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. ജിപി1 കാലയളവിൽ റീചാർജ് ചെയ്യുന്നവർക്കുള്ള സെക്കൻഡ് ചാൻസാണ് ജിപി2. രണ്ടാം ഗ്രേസ് പിരീഡിലുള്ളവർക്ക് ഈ 139 രൂപ പ്ലാൻ മികച്ച ഓപ്ഷനാണ്.
Read More: ICC T20 World Cup: ലൈവ് സ്ട്രീമിങ് Free ആയി കാണാം! JioCinema-യിൽ അല്ല, പിന്നെ എവിടെ?
ഇതിൽ ബിഎസ്എൻഎൽ 28 ദിവസം വാലിഡിറ്റി അനുവദിച്ചിരിക്കുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നതാണ്. നാഷണൽ റോമിംഗ്, ദിവസേന 1.5GB ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും നിങ്ങൾക്ക് 100SMS വീതം ലഭിക്കും.
184 രൂപ പ്രീ-പെയ്ഡ് പ്ലാനിലും 28 ദിവസമാണ് വാലിഡിറ്റി. ഇതിൽ വോയ്‌സ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ സൌജന്യമാണ്. ദിവസേന 1GB ഡാറ്റയും ഈ പ്ലാനിൽ ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളുമാണ് മറ്റ് ആനുകൂല്യങ്ങൾ. Lystn പോഡ്‌കാസ്റ്റിന്റെ ആക്സസ് ഇതിലുണ്ട്.
185 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും184 രൂപ പ്ലാനും തമ്മിൽ സാമ്യമുണ്ട്. 28 ദിവസമാണ് ഈ പ്ലാനിന് ലഭിക്കുന്ന വാലിഡിറ്റി. ഈ പ്രീ-പെയ്ഡ് പാക്കേജിൽ 184 രൂപയിലുള്ളത് പോലെ ബേസിക് ആനുകൂല്യങ്ങൾ ലഭിക്കുന്നു. അധികമായി വരുന്നത് ബണ്ടിങ് ഓഫ് ചാലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് ആക്സസാണ്.
പ്രതിദിനം 1GB ഡാറ്റ, 100 SMS, അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. ഇതിൽ അധികമായി നിങ്ങൾക്ക് ബണ്ടിങ് ഓഫ് ചാലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് ലഭിക്കുന്നതാണ്.
ഈ പ്ലാനിൽ 28 ദിവസമാണ് വാലിഡിറ്റി. 28GB മൊത്തം ലഭിക്കും. അതായത് ഓരോ ദിവസവും 1GB വീതം നേടാം. സൗജന്യ വോയ്സ് കോളുകൾ, 100 എസ്എംഎസുകളും ലഭിക്കുന്നു. ഹാർഡി ഗെയിമുകളും ബിഎസ്എൻഎൽ ട്യൂണുകളും ഇതിലുണ്ട്. എന്നാൽ ഒരു രൂപ കൂടുതലുള്ള ബിഎസ്എൻഎൽ പ്ലാൻ ഇതിനേക്കാൾ ലാഭകരമാണ്.
187 രൂപ പ്ലാനിൽ മൊത്തം 50ജിബി ഡാറ്റയാണുള്ളത്. ഇതിൽ ബിഎസ്എൻഎൽ 28 ദിവസം വാലിഡിറ്റി അനുവദിച്ചിരിക്കുന്നു. ദിവസനേ 100 എസ്എംഎസ് അയക്കാം. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ബിഎസ്എൻഎൽ തരുന്നു. ബിഎസ്എൻഎൽ ട്യൂണുകളും PRBT സർവ്വീസും 187 രൂപ പ്ലാനിൽ ചേർത്തിട്ടുണ്ട്.