ദീർഘകാല വാലിഡിറ്റിയുള്ള 4G ഡാറ്റ വൗച്ചറുകൾ BSNL അവതരിപ്പിക്കാറുണ്ട്
ഇവിടെ ദീർഘകാല വാലിഡിറ്റിയുള്ള മൂന്ന് പ്ലാനുകളാണ് BSNL അവതരിപ്പിക്കുന്നത്
411 രൂപ, 788 രൂപ, 1515 രൂപ എന്നിവയാണ് BSNL നൽകുന്ന ഡാറ്റ വൗച്ചറുകൾ
BSNL ഉപയോക്താക്കൾക്ക് ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്. മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് BSNL നൽകാറുള്ളത്. നിരവധി 4G ഡാറ്റ വൗച്ചറുകൾ BSNL നൽകുന്നുണ്ട്.
BSNL നൽകുന്ന മികച്ച 4G ഡാറ്റ വൌച്ചറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ ദീർഘകാല വാലിഡിറ്റിയുള്ള വൌച്ചറുകൾ ഉൾപ്പെടുന്നു. 411 രൂപ, 788 രൂപ, 1515 രൂപ എന്നീ നിരക്കുകളിലാണ് BSNL ഡാറ്റ വൗച്ചറുകൾ ലഭിക്കുന്നത്.
BSNL 411 രൂപ ഡാറ്റ വൗച്ചർ
ബിഎസ്എൻഎൽ നൽകുന്ന 411 രൂപയുടെ ഡാറ്റ വൗച്ചർ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസവും 2GB ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 90 ദിവസത്തേക്ക് മൊത്തം 180GB ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. ദിവസവുമുള്ള 2GB ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40kbps ആയി കുറയുന്നു. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കില്ല.
ബിഎസ്എൻഎൽ നൽകുന്ന 788 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 180 ദിവസത്തേക്ക് ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാൻ റീചാർജ് ചെയ്യാനും ബേസിക് പ്ലാൻ വാലിഡിറ്റി ആവശ്യമാണ്. 788 രൂപ പ്ലാൻ മാത്രം റീചാർജ് ചെയ്താൽ സിം കാർഡ് ആക്ടീവേറ്റായി നിലനിർത്താൻ സാധിക്കില്ല.
ഈ പ്ലാനിലൂടെയും ദിവസവും 2GB ഡാറ്റ വീതമാണ് ലഭിക്കുന്നത്. മൊത്തത്തിൽ 360GB ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസവുമുള്ള 2GB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത 40kbps ആയി കുറയുന്നു. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ പ്ലാനിലൂടെ ലഭിക്കില്ല.
BSNL 1515 രൂപ ഡാറ്റ വൗച്ചർ
1515 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ വൌച്ചറിലൂടെ ഒരു വർഷത്തേക്ക് ഡാറ്റ ആസ്വദിക്കാം. 365 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന പ്ലാനിലൂടെ ദിവസവും 2GB ഡാറ്റ വീതം ലഭിക്കുന്നു. ഈ പ്ലാൻ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നില്ല. മൊത്തത്തിൽ 730GB ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവുമുള്ള 2GB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത 40kbps ആയി കുറയുന്നു