ഒരു രൂപയുടെ വ്യത്യാസത്തിലാണ് നാല് റീചാർജ് പ്ലാനും അവതരിപ്പിക്കുന്നത്
ഡാറ്റ കോളിങ്, എസ്എംഎസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും
എല്ലാ പ്ലാനുകളിലും 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്
ബിഎസ്എൻഎൽ (BSNL) കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന നാല് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. നാല് പ്ലാനുകളും 1 രൂപ വ്യത്യസത്തിൽ ലഭ്യമാകുന്ന പ്ലാനുകളാണ്. ഡാറ്റ കോളിങ്, എസ്എംഎസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.
184 രൂപയുടെ BSNL പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. പ്രതിദിനം 100 എസ്എംഎസും 1GB ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്. ലിസൺ പോഡ്കാസ്റ്റ് സേവനങ്ങൾ, ബിഎസ്എൻഎൽ (BSNL) ട്യൂൺസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.
185 രൂപയുടെ BSNL പ്ലാൻ
28 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ ദിവസവും 1GB ഡാറ്റ നൽകും. പ്രതിദിനം 100 എസ്എംഎസുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. മൊബൈൽ ഗെയിമിങ് സേവനങ്ങളിലേക്കുള്ള ആക്സസും പ്ലാനിലൂടെ ലഭിക്കും.
186 രൂപയുടെ BSNL പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനും നൽകുന്നത്. എല്ലാ ദിവസവും 1GB ഡാറ്റ വീതം ലഭിക്കുന്നു. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസുകളും ഹാർഡി ഗെയിംസ് സർവ്വീസ്, ബിഎസ്എൻഎൽ ട്യൂൺസ് ആക്സസ് എന്നിവയും ബിഎസ്എൻഎൽ (BSNL) നൽകുന്നു.
187 രൂപയുടെ BSNL പ്ലാൻ
ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ 42GB ഡാറ്റയാണ് നൽകുന്നത്.