1 രൂപ വ്യത്യാസത്തിൽ 4 BSNL പ്ലാനുകൾ

1 രൂപ വ്യത്യാസത്തിൽ 4 BSNL പ്ലാനുകൾ
HIGHLIGHTS

ഒരു രൂപയുടെ വ്യത്യാസത്തിലാണ് നാല് റീചാർജ് പ്ലാനും അവതരിപ്പിക്കുന്നത്

ഡാറ്റ കോളിങ്, എസ്എംഎസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും

എല്ലാ പ്ലാനുകളിലും 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്

ബിഎസ്എൻഎൽ (BSNL) കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന നാല് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. നാല് പ്ലാനുകളും 1 രൂപ വ്യത്യസത്തിൽ ലഭ്യമാകുന്ന പ്ലാനുകളാണ്. ഡാറ്റ കോളിങ്, എസ്എംഎസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. 

184 രൂപയുടെ BSNL പ്ലാൻ 

 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. പ്രതിദിനം 100 എസ്എംഎസും 1GB  ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്. ലിസൺ പോഡ്കാസ്റ്റ് സേവനങ്ങൾ, ബിഎസ്എൻഎൽ (BSNL)  ട്യൂൺസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

185 രൂപയുടെ BSNL പ്ലാൻ 

28 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ ദിവസവും 1GB  ഡാറ്റ നൽകും. പ്രതിദിനം 100 എസ്എംഎസുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. മൊബൈൽ ഗെയിമിങ് സേവനങ്ങളിലേക്കുള്ള ആക്സസും പ്ലാനിലൂടെ ലഭിക്കും. 

186 രൂപയുടെ BSNL പ്ലാൻ 

28 ദിവസത്തെ വാലിഡിറ്റിയാണ്  ഈ പ്ലാനും നൽകുന്നത്. എല്ലാ ദിവസവും 1GB ഡാറ്റ വീതം ലഭിക്കുന്നു. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസുകളും ഹാർഡി ഗെയിംസ് സർവ്വീസ്, ബിഎസ്എൻഎൽ ട്യൂൺസ് ആക്സസ് എന്നിവയും ബിഎസ്എൻഎൽ (BSNL) നൽകുന്നു.

187 രൂപയുടെ BSNL പ്ലാൻ

ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ 42GB ഡാറ്റയാണ് നൽകുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo