4Gയും 5Gയും ഇല്ലെങ്കിലും BSNL ഇന്നും ജനപ്രിയ ടെലികോം കമ്പനിയാണ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായതിനാലും, ഏറ്റവും ചെലവ് കുറഞ്ഞ സേവനങ്ങളാണ് BSNLൽ ഉള്ളത് എന്നതിനാലുമാണ് വർഷങ്ങളായി കമ്പനിയിൽ മേൽ ജനങ്ങൾ വിശ്വാസം വച്ചിരിക്കുന്നത്.
എങ്കിലും ഇന്റർനെറ്റിന് വേഗതയില്ലാത്തതിനാൽ BSNLന് ഒട്ടനവധി വരിക്കാരെ നഷ്ടമാവുകയും ചെയ്തു. എന്നാൽ BSNL വളരെ മികച്ച റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ വരിക്കാരെ നിലനിർത്താനാണ് ശ്രമിക്കുന്നത്. ഇപ്പോഴിതാ, കമ്പനി അവതരിപ്പിച്ച 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ആകർഷകമായ ആനുകൂല്യങ്ങളോടെയാണ് വരുന്നത്.
ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളുടെ ഓഫറുകളുമായി താരതമ്യം ചെയ്യുമ്പോൾ, BSNLന്റെ ഈ 299 രൂപയുടെ പ്ലാൻ മികച്ചതാണ്. എന്തുകൊണ്ടാണ് ഇത് നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്രീ- പെയ്ഡ് പ്ലാനെന്നത് മനസിലാക്കാൻ തുടർന്ന് വായിക്കുക.
299 രൂപയുടെ ഈ പ്ലാനിൽ 3GB ഡാറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. ഇത്രയും കുറഞ്ഞ തുകയിൽ മറ്റൊരു കമ്പനിയും ദിവസേന 3GB ഡാറ്റ നൽകുന്നുവെന്ന് പറയാൻ കഴിയില്ല. 30 ദിവസത്തേക്കാണ് ഈ പ്ലാൻ ലഭ്യമാകുന്നത്.
Watch and Read: സൂപ്പർഫാസ്റ്റ് സ്പീഡിൽ 6G വരുന്നൂ…
സ്വകാര്യ ടെലികോം കമ്പനികൾ പോലും 30 ദിവസത്തെ വാലിഡിറ്റിയിൽ, കുറഞ്ഞ തുകയ്ക്ക് റീചാർജ് പ്ലാൻ നൽകുമ്പോൾ BSNLന്റെ Rs 299ന്റെ പ്ലാൻ കൂടുതൽ പ്രതിദിന ഡാറ്റ ക്വാട്ട അനുവദിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കുക.
ഇന്റർനെറ്റ് ഡാറ്റ മാത്രമല്ല, അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസേന 100 SMS എന്നിവയും ഈ BSNL പ്ലാനിൽ ഉൾപ്പെടുന്നുണ്ട്. എന്തായാലും 2 വർഷത്തിനുള്ളിൽ BSNLലും ഇന്ത്യയൊട്ടാകെ 4G കണക്റ്റിവിറ്റിയിലായിരിക്കും എന്ന് പ്രതീക്ഷിക്കാം. ജിയോയും എയർടെലും 5Gയിൽ കുതിക്കുമ്പോൾ, 6G ഉടനെ എത്തുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിട്ടും ബിഎസ്എൻഎല്ലിന്റെ ഈ മെല്ലെപ്പോക്ക് വരിക്കാരെ നന്നായി ചൊടിപ്പിക്കുന്നുണ്ട്.
2025 അവസാനത്തോടെ ഹോംഗ്രൗൺ ടെക് ഉപയോഗിച്ച് BSNL അതിന്റെ 4G റോൾഔട്ട് ഇന്ത്യയിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ നടത്തുന്ന ടെലികോം കമ്പനിക്ക് ലളിതമായ ഒരു സോഫ്റ്റ്‌വെയർ പുഷ് ഉപയോഗിച്ച് 4G 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം.