ഏറ്റവും വിലക്കുറവുള്ള റീചാർജ് പ്ലാനാണ് BSNL അവതരിപ്പിക്കുന്നത്. നിങ്ങളൊരു സ്മാർട്ട്ഫോൺ ഉപയോക്താവാണെങ്കിൽ ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ചൊരു പ്ലാൻ ഇവിടെ വിവരിക്കുകയാണ്.
ബമ്പർ ഡാറ്റയും സൗജന്യമായി അൺലിമിറ്റഡ് കോളിങ് സൗകര്യവുമുള്ള ഒരു പ്രീ-പെയ്ഡ് പ്ലാനാണിത്. വില വളരെ കുറവാണെന്നതും കൂടുതൽ ആനുകൂല്യങ്ങൾ ഉണ്ടെന്നതിനാലും ബിഎസ്എൻഎൽ വരിക്കാർക്കിടയിൽ ഈ പ്ലാൻ ജനപ്രിയമാണ്.
മാസം തോറും റീചാർജ് ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് ഈ റീചാർജ് പ്ലാനിന്റെ നേട്ടം. കാരണം, 84 ദിവസത്തെ വാലിഡിറ്റി വരുന്നതിനാൽ മാസംതോറും ഒരു റീചാർജ് എന്ന ടെൻഷനും വേണ്ട. അതുപോലെ, വാലിഡിറ്റിയും ഡാറ്റയും ലഭിക്കുന്ന ഈ പ്ലാനിന് അത്ര വലിയ ചെലവുമില്ല. 599 രൂപയാണ് പ്ലാനിന് വില. ആനൂകൂല്യങ്ങളെ കുറിച്ച് കൂടുതലറിയാം.
പ്രതിദിനം 3GB data ലഭിക്കുന്ന ബിഎസ്എൻഎൽ പ്രീ-പെയ്ഡ് പ്ലാനിൽ നേരത്തെ പറഞ്ഞ പോലെ ഏകദേശം 3 മാസത്തെ വാലിഡിറ്റി വരുന്നു. ദിവസേന 3 ജിബി ഡാറ്റ മാത്രമല്ല, 100 എസ്എംഎസ് ഫ്രീയായും നൽകുന്നു. അൺലിമിറ്റഡ് കോളിങ് നേട്ടവുമായി വരുന്ന റീചാർജ് പ്ലാനാണിത്.
നിങ്ങളുടെ ദിവസ ക്വാട്ട തീർന്നാലും ഇന്റർനെറ്റ് സേവനം ലഭിക്കാനുള്ള സൌകര്യവും പൊതുമേഖല ടെലികോം കമ്പനി നൽകുന്നുണ്ട്. അതായത്, ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40KBPS ആയി പരിമിതപ്പെട്ടാലും, സേവനങ്ങളിൽ തടസ്സമുണ്ടാകില്ല.
സിങ്, PRBT, Astrotell, GameOn തുടങ്ങിയ സേവനങ്ങളും ഈ പ്ലാനിൽ ലഭിക്കുന്നുണ്ട്.
Also Read: Watching YouTube Videos: എല്ലാ YouTube വീഡിയോകളും എത്ര സമയമെടുത്താൽ കണ്ടുതീർക്കാം?
84 ദിവസത്തേക്കായി 599 രൂപയ്ക്ക് റീചാർജ് ചെയ്യുക എന്നതിലൂടെ മനസിലാക്കാനാവുന്നത് മാസം വെറും 200 രൂപയിലാണ് ഈ പ്ലാൻ ലഭിക്കുക എന്നതാണ്. ഇങ്ങനെ തുച്ഛമായ വിലയ്ക്ക്, 200 രൂപയ്ക്ക് റീചാർജ് ചെയ്താൽ 3ജിബിയും 100 എസ്എംഎസ്സും അൺലിമിറ്റഡ് കോളിങ്ങും ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കും.
ഇതേ കാലാവധിയിൽ വേറെയും പ്ലാനുകൾ പൊതുമേഖല ടെലികോം കമ്പനിയുടെ ഭാഗത്തുണ്ട്. 769 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ദിവസേന 2ജിബി ഡാറ്റ ലഭിക്കും. ബിഎസ്എൻഎൽ ട്യൂണുകളും ഈ പ്ലാനിൽ സൌജന്യമാണ്. അൺലിമിറ്റഡ വോയിസ് കോളിങ് ഫീച്ചറുകളും 769 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ കമ്പനി അനുവദിക്കുന്നു. 90 ദിവസം വാലിഡിറ്റി വരുന്ന ബിഎസ്എൻഎൽ പ്രീ-പെയ്ഡ് പ്ലാനിൽ 2ജിബി ഡാറ്റ പ്രതിദിനം ലഭിക്കും. 411 രൂപയാണ് ഇതിന് ചെലവാകുന്നത്.
Read More: 123456… ഇന്ത്യയുടെ പ്രിയപ്പെട്ട password ഇവയെല്ലാം, ലിസ്റ്റ് പുറത്ത്
കേരളം, തമിഴ്നാട് പോലുള്ള വരിക്കാർ കൂടുതലുള്ള സംസ്ഥാനങ്ങളും ബിഎസ്എൻഎലിനെ കൈവിടുന്ന മട്ടാണ്. 4ജി ഇതുവരെയും എത്തിക്കാൻ കമ്പനിയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് ഇതിന് പിന്നിലെ കാരണം.