ഒരു വർഷം വാലിഡിറ്റിയും 2 GB ഡാറ്റയും നൽകുന്ന BSNL പ്ലാൻ

ഒരു വർഷം വാലിഡിറ്റിയും 2 GB ഡാറ്റയും നൽകുന്ന BSNL പ്ലാൻ
HIGHLIGHTS

365 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്

ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും

ഈ പ്ലാൻ മിക്ക BSNL സർക്കിളുകളിലും ലഭ്യമാണ്

ബിഎസ്എൻഎൽ (BSNL) പരോക്ഷമായി വില വർധനവ് നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാനുകളുടെ വാലിഡിറ്റിയും ആനുകൂല്യങ്ങളും കുറയ്ക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഒരു വർഷം വാലിഡിറ്റിയും ഡാറ്റ ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎല്ലി (BSNL) ന്റെ മികച്ചൊരു പ്രീപെയ്ഡ് പ്ലാനാണ് നമ്മളിന്ന് നോക്കുന്നത്.

1515 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ (BSNL) നൽകുന്ന 1515 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഒരു ഡാറ്റ പായ്ക്ക് ആണ്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ പ്ലാൻ മികച്ച ചോയിസ് ആയിരിക്കും. കേരളത്തിലെ ചില ഇടങ്ങളിൽ ഇതിനകം തന്നെ 4ജി നെറ്റ്വർക്ക് ലഭ്യമാണ് എന്നതിനാൽ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ് ഇത്. 365 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 

1515 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഈ 2 ജിബി ഡാറ്റയും ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. മറ്റ് പ്ലാനുകളെ പോലെ ഓരോ ദിവസത്തെയും ഡാറ്റ ക്രഡിറ്റ് ആകുന്നത് രാത്രി 12 മണിക്കാണ്. മൊത്തം വാലിഡിറ്റി കാലയളവായ 365 ദിവസത്തേക്കുമായി 730 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. അതായത് ഓരോ ജിബി ഡാറ്റയ്ക്കും ഏകദേശം 2 രൂപ വീതമാണ് വില വരുന്നത്.

മറ്റു ആനുകൂല്യങ്ങൾ ലഭിക്കില്ല 

വാലിഡിറ്റിക്കും ഡാറ്റയ്ക്കും പ്രാധാന്യം നൽകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 1515 രൂപയുടേത്. ഇതൊരു ഡാറ്റ പായ്ക്ക് ആണ് എന്നതിനാൽ തന്നെ ഉപയോക്താക്കൾക്ക് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. വാലിഡിറ്റി കാലയളവിൽ ഉടനീളം ഇൻകമിങ് കോളുകൾ ലഭ്യമാകും. സെക്കന്ററി സിം കാർഡ് ഉപയോഗിക്കുകയും ഡാറ്റ ആവശ്യമായി വരികയും ചെയ്യുന്ന ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാൻ മിക്ക ബിഎസ്എൻഎൽ സർക്കിളുകളിലും ലഭ്യമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo