BSNL Broadband Plan: അതിവേഗ ഇന്റർനെറ്റിന് BSNLന്റെ കിടിലൻ പ്ലാൻ

Updated on 02-Oct-2023
HIGHLIGHTS

ഇന്റർനെറ്റ് സേവനങ്ങൾ വേഗത്തിൽ ലഭിക്കാൻ 200എംബിപിഎസ് പ്ലാനുകൾ ഉപയോഗിക്കാം

200 എംബിപിഎസ് വേഗതയുടെ രണ്ട് പ്ലാനുകളാണ് വരുന്നത്

ഈ പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും ഒന്ന് നോക്കാം

BSNL ഉപഭോക്താക്കൾക്കായി മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങളാണ് നൽകിവരുന്നത്. മികച്ച ​വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ വേണമെങ്കിൽ 200എംബിപിഎസ് പ്ലാനുകൾ പരിഗണിക്കാം. മികച്ച വേഗതയിൽ ജോലി ആവശ്യങ്ങൾക്കായി കൂടുതലായും 300എംബിപിഎസ് പ്ലാനുകളാണ് തെരഞ്ഞെടുക്കാറുള്ളത്.

ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ 200 എംബിപിഎസ് വേഗതയുടെ പ്ലാൻ തെരയുന്ന ഉപയോക്താക്കൾക്ക് 999 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. 200 എംബിപിഎസ് വേഗതയുടെ രണ്ട് പ്ലാനുകളാണ് വരുന്നത്. ഈ പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും ഒന്ന് നോക്കാം.

999 രൂപയുടെ BSNL Broadband Plan

ഒടിടി സബ്സ്ക്രിപ്ഷനോട് കൂടിയാണ് ഈ പ്ലാൻ എത്തുന്നത് എന്നതാണ് 999 രൂപയുടെ BSNL 200 Mbps പ്ലാനിന്റെ പ്രത്യേകത. 200 Mbps വേഗതയിൽ പ്രതിമാസം 2TB ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം സൗജന്യ ലാൻഡ്‌ലൈൻ കണക്ഷനും 999 രൂപയുടെ ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നു.

ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൻസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ, സോണിലിവ്, സീ5, യപ് ടിവി, എന്നിവയാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ. നിശ്ചിത 2TB ഡാറ്റയുടെ ഉപഭോഗത്തിനപ്പുറം, ഇന്റർനെറ്റ് വേഗത 10 Mbps ആയി കുറയുന്നു.

BSNL200mbps Broadband Plan

BSNL റീചാർജ് പ്ലാൻ

1499 രൂപയുടെ BSNL Broadband Plan

1499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ആണ് മറ്റൊരു പ്ലാൻ. ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന മറ്റൊരു 200Mbps പ്ലാൻ ആണ് 1499 രൂപയുടേത്. ഈ പ്ലാൻ ആകെ 3.3TB ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 999 രൂപയുടെ പ്ലാനിൽ കണ്ട ഒടിടി ​ആനുകൂല്യങ്ങൾ ഈ പ്ലാനും വാഗ്ദാനം ചെയ്യുന്നുണ്ട്. യഥാർഥത്തിൽ 999 രൂപയുടെ പ്ലാനും ഈ പ്ലാനും നൽകുന്ന ആനുകൂല്യങ്ങൾ ഒന്ന് ഒഴിച്ച് ബാക്കിയെല്ലാം ഒരുപോലെയാണ്.

കൂടുതൽ വായിക്കൂ: 5 കിടിലൻ പ്രീമിയം സ്‌മാർട്ട്‌ഫോണുകൾ Amazon Great Indian Festival 2023ൽ ഓഫറിൽ വാങ്ങാം

999 രൂപയുടെ പ്ലാനിൽ 2TB ഡാറ്റയാണ് കിട്ടുന്നത് എങ്കിൽ 1499 രൂപയുടെ പ്ലാനിൽ അ‌ത് 3.3TB ആണ്. അ‌ത് മാത്രമാണ് ഈ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, മറ്റ് ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർമാർ ഇതിനെക്കാൾ കുറഞ്ഞ നിരക്കിൽ 200Mbps പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്.

Connect On :