BSNL Prepaid Plans: 84 ദിവസം വാലിഡിറ്റി, 3GB വരെ പ്രതിദിന ഡാറ്റ! 2 BSNL പ്ലാനുകൾ

BSNL Prepaid Plans: 84 ദിവസം വാലിഡിറ്റി, 3GB വരെ പ്രതിദിന ഡാറ്റ! 2 BSNL പ്ലാനുകൾ
HIGHLIGHTS

BSNL ഇതുവരെയും 4Gയോ 5Gയോ അവതരിപ്പിച്ചിട്ടില്ല.

എങ്കിലും സാധാരണക്കാരന്റെ കീശയ്ക്ക് ഇണങ്ങിയ പ്ലാനുകൾ സർക്കാർ കമ്പനിയിലുണ്ട്

84 ദിവസം വാലിഡിറ്റിയിൽ 2 BSNL പ്ലാനുകളാണുള്ളത്

Bharat Sanchar Nigam Limited ഒരു സർക്കാർ ടെലികോം കമ്പനിയാണ്. ഏറ്റവും തുച്ഛമായ വിലയിൽ BSNL റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഇതുവരെയും ടെലികോം കമ്പനി 4Gയോ 5Gയോ അവതരിപ്പിച്ചിട്ടില്ല. എങ്കിലും സാധാരണക്കാരന്റെ കീശയ്ക്ക് ഇണങ്ങിയത് ഈ ബിഎസ്എൻഎൽ പ്ലാനുകൾ തന്നെയാണ്.

BSNL റീചാർജ് പ്ലാനുകൾ

ദീർഘ കാല വാലിഡിറ്റി വരുന്ന പ്രീ പെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അതുപോലെ ഡാറ്റ മാത്രം നൽകുന്ന ഡാറ്റ വൌച്ചറുകളും കമ്പനി തരുന്നു. അൺലിമിറ്റഡ് കോളുകൾക്കും ബിഎസ്എൻഎല്ലിന്റെ പക്കൽ പ്രീ പെയ്ഡ് പ്ലാനുകളുണ്ട്.

#BSNL Rs 599 Plan and BSNL Rs 769 Plan
BSNL 84 ദിവസ പ്ലാനുകൾ ഇവ

84 ദിവസം വാലിഡിറ്റിയിൽ 2 BSNL പ്ലാനുകളുണ്ട്. ന്യായമായ ആനുകൂല്യങ്ങളാണ് 84 ദിവസത്തെ പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അധികം ചെലവില്ലാതെ ആവശ്യത്തിന് ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ഇതിൽ നിന്ന് ലഭിക്കും.

599 രൂപയ്ക്കും 769 രൂപയ്ക്കുമാണ് ബിഎസ്എൻഎല്ലിൽ റീചാർജ് പ്ലാനുകളുള്ളത്. ഇവയിലെ ആനുകൂല്യങ്ങളും വാലിഡിറ്റിയും വിശദമായി നോക്കാം.

BSNL 599 രൂപ പ്ലാൻ

599 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങ് ലഭിക്കും. ദിവസവും 100 എസ്എംഎസ്സും 3GB ഡാറ്റയും ഇതിൽ ലഭിക്കും. ഈ ബിഎസ്എൻഎൽ പ്ലാനിൽ ഏതാനും ഗെയിമിങ് സർവീസും സിങ്, പിആർബിറ്റി പോലുള്ള സേവനങ്ങളും ലഭിക്കും.

Astrocell, GameOn സേവനങ്ങളാണ് ഈ ബിഎസ്എൻഎൽ പ്ലാനിലുള്ളത്. 3ജിബി ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ ഇൻറർനെറ്റ് വേഗത 40 Kbps ആയി കുറയുന്നു.

BSNL 769 രൂപ പ്ലാൻ

769 രൂപയുടെ റീചാർജ് പ്ലാനും 84 ദിവസത്തെ വാലിഡിറ്റിയുണ്ട്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്രീപെയ്ഡ് പ്ലാനിലുള്ളത്. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങ് ആനുകൂല്യവും ലഭിക്കുന്നതാണ്. പ്രതിദിനം 100 എസ്എംഎസും ഫ്രീയായി ഈ പ്ലാനിൽ ലഭിക്കും.

769 രൂപയുടെ പ്ലാനിന്റെ പ്രത്യേകത ഇതിലെ അധിക ആനുകൂല്യങ്ങളാണ്. ബിഎസ്എൻഎൽ ട്യൂണുകൾ, Lystn മ്യൂസിക് സർവ്വീസ് എന്നിവ ഇതിലുണ്ട്. ലോക്ധുൻ, സിങ്ങ് സേവനങ്ങളും ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാണ്. ഹാർഡി മൊബൈൽ ഗെയിംസ്, ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് എന്നിവയും ഇതിലുണ്ട്.

ബിഎസ്എൻഎൽ vs എയർടെൽ, ജിയോ

ഏറ്റവും കൂടുതൽ റീചാർജ് പ്ലാനുകൾ ജിയോയിലും എയർടെലിലുമുണ്ട്. ഇവർ അൺലിമിറ്റഡ് 5ജി സേവനങ്ങളും നൽകുന്നുണ്ട്. എന്നാൽ 500 രൂപ 700 രൂപ റേഞ്ചിൽ ഇത്രയും ഡാറ്റ സ്വകാര്യ ടെലികോം കമ്പനികളുടെ കൈയിലില്ല.

സർക്കാർ കമ്പനിയുടെ പരിമിതി 4G ഇല്ലെന്നതാണ്. എന്നാലിതും സമീപഭാവിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വർഷം 4ജി വിന്യസിക്കുന്നത് പൂർത്തിയാകുമെന്ന് കമ്പനി പറഞ്ഞിരുന്നു. എന്നാൽ ഇനിയും 4ജി എത്തുന്നത് വൈകിയേക്കാം.

READ MORE: Best 5G Phones Under 20K: ഇപ്പോൾ 20000 രൂപയ്ക്കും താഴെ വാങ്ങാം, Samsung, OnePlus ഫോണുകൾ

വരിക്കാർ കൂടുതൽ കൊഴിഞ്ഞുപോകാൻ ഇത് കാരണമായേക്കും. ഇത് മുൻകൂട്ടി കണ്ട് വിഐയുടെ 4ജി കണക്റ്റിവിറ്റി ഉപയോഗപ്പെടുത്താനും ജീവനക്കാർ നിർദേശം വച്ചു. എന്നാൽ സർക്കാർ ഈ നിർദേശത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo