ബിഎസ്എൻഎൽ 395 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ മാറ്റം വരുത്തിയാണ് ഓഫർ പ്രഖ്യാപിച്ചത്
പ്ലാനിൽ മൊത്തം 425 ദിവസത്തെ വാലിഡിറ്റി സ്വന്തമാക്കാം
2025 ജനുവരി 16 വരെ റീചാർജ് ചെയ്യുന്നവർക്ക് 425 പ്ലാൻ ലഭിക്കും
425 ദിവസം വാലിഡിറ്റിയുള്ള BSNL New Year ഓഫർ നോക്കിയാലോ? ഒരു വർഷമല്ല, ഒരു വർഷവും 2 മാസവുമാണ് പ്ലാനിന് കാലയളവ്. ഇത്രയും നീണ്ട വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പ്ലാൻ മറ്റൊരു ടെലികോം കമ്പനിയും തരുന്നില്ല.
ഈ പ്ലാനിൽ Bharat Sanchar Nigam Limited ആകർഷകമായ ആനുകൂല്യങ്ങളും തരുന്നു. Unlimited ഓഫറുകളാണ് പാക്കേജിലുള്ളത്.
Read More: 12 OTT Free, 10GB ഡാറ്റയും! നിങ്ങൾ ശ്രദ്ധിക്കാത്ത Reliance Jio പ്ലാൻ
BSNL New Year പ്ലാൻ
ബിഎസ്എൻഎൽ 395 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ മാറ്റം വരുത്തിയാണ് ഓഫർ പ്രഖ്യാപിച്ചത്. അധികമായി 30 ദിവസം ഇതിലേക്ക് ചേർത്തിരിക്കുന്നു. അതായത് പ്ലാനിൽ മൊത്തം 425 ദിവസത്തെ വാലിഡിറ്റി സ്വന്തമാക്കാം.
എന്നാൽ ഈ പ്ലാൻ ലഭിക്കണമെങ്കിൽ സമയ പരിധിയുണ്ട്. 2025 ജനുവരി 16 വരെ റീചാർജ് ചെയ്യുന്നവർക്ക് 425 പ്ലാൻ ലഭിക്കും. ഡിസംബർ 2 ക്രിസ്തുമസ് ദിനത്തിലാണ് ഓഫർ ആരംഭിച്ചത്.
BSNL 425 ദിവസ പ്ലാൻ: ഓഫറുകൾ
ഈ പ്ലാൻ നിങ്ങൾക്ക് വാലിഡിറ്റിയിലുടനീളം Unlimted കോളിങ് നൽകുന്നു. അതിനാൽ നീണ്ട കാലത്തേക്ക് കോൾ ഓഫർ നോക്കുന്നവർക്ക് ഇതൊരു ധമാക്ക പ്ലാൻ തന്നെയാണ്. വോയിസ് കോളിങ്ങിന് പുറമെ SMS, ഡാറ്റ ഓഫറുകളും പ്ലാനിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ കാലയളവിൽ നിങ്ങൾക്ക് 850GB ഡാറ്റ ലഭിക്കും. ഇത് പ്രതിദിനം 2GB ഡാറ്റയാണ് നൽകുന്നത്. പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ഇതിലുണ്ട്.
Unlimted കോളിങ്, SMS പ്ലാൻ: വില എത്ര?
ഇനി പ്ലാനിന് ബിഎസ്എൻഎൽ ഈടാക്കുന്നത് വളരെ തുച്ഛമായ വിലയാണ്. നിസ്സാരം 2,399 രൂപ ചെലവാക്കിയാൽ 425 ദിവസത്തേക്ക് വേറൊരു പ്ലാൻ അന്വേഷിക്കേണ്ട. എന്നാൽ ശ്രദ്ധിക്കേണ്ടത്, ഇത് ജനുവരി 16 വരെ റീചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ലഭിക്കുക. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
കേരള സർക്കിളുകളിൽ ഉള്ളവർക്കും പ്ലാൻ ലഭ്യമാണ്. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള തേർഡ് പാർട്ടി ആപ്പുകളിലൂടെ റീചാർജ് ചെയ്യാം. ബിഎസ്എൻഎൽ സൈറ്റിലും പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഈ വർഷം ബിഎസ്എൻഎൽ 4ജി ഏകദേശം പൂർത്തിയാകും. ജൂൺ ആകുമ്പോഴേക്കും കമ്പനി 5G അപ്ഗ്രേഡിലേക്കും കടക്കും. അതിനാൽ പുതിയ റീചാർജ് പ്ലാൻ നോക്കുന്നവർ ബിഎസ്എൻഎല്ലിന്റെ ഈ പരിമിതകാല ഓഫർ വിട്ടുകളയണ്ട.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile