SIM വാങ്ങാൻ ATM മെഷീനുകളാണ് BSNL അവതരിപ്പിക്കുന്നത്
എനി ടൈം സിം കിട്ടാനായി എടിഎം സംവിധാനം നടപ്പിലാക്കുന്നു
ഈ മെഷീനുകൾ ന്യൂഡൽഹിയിലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ കമ്പനി പരിചയപ്പെടുത്തി
BSNL വിപ്ലവകരമായ ടെക്നോളജി സംവിധാനങ്ങളുമായി വരുന്നു. SIM Card വാങ്ങാൻ ATM മെഷീനുകളാണ് ടെലികോം കമ്പനി അവതരിപ്പിക്കുന്നത്. സാധാരണ നമ്മൾ ഉപയോഗിക്കുന്ന എടിഎമ്മുകൾ പണമെടുക്കാനാണല്ലോ? എന്നാൽ എനി ടൈം സിം കിട്ടാനായി എടിഎം സംവിധാനം നടപ്പിലാക്കുകയാണ് ബിഎസ്എൻഎൽ.
BSNL SIM വാങ്ങാൻ എടിഎം!
ഇന്ത്യയിലെ സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. ബിഎസ്എൻഎൽ 4ജിയിലും 5ജിയിലും വൈകുന്നതിനാൽ വരിക്കാരെ നേടുന്നതും കുറഞ്ഞു. എന്നാൽ സ്വകാര്യ കമ്പനികളുടെ താരിഫ് വർധനയിൽ ആശ്വാസമാകുന്ന ഏകടെലികോം ബിഎസ്എൻഎല്ലാണ്. പോരാഞ്ഞിട്ട്, കമ്പനി തദ്ദേശീയ 4ജിയും, ആന്റി-സ്പാം ഫീച്ചറുകളും അവതരിപ്പിച്ച് വ്യത്യസ്ത സേവനങ്ങൾ നൽകുന്നു.
ഇപ്പോഴിതാ, IMC 2024 ചടങ്ങിൽ ബിഎസ്എൻഎൽ പുതിയൊരു ടെക്നോളജി കൂടി അവതരിപ്പിച്ചു. ഇനി ബിഎസ്എൻഎൽ സിമ്മിനായി കാത്തിരിക്കേണ്ട, റീചാർജ് സ്റ്റോറുകളോ, ഓഫീസിലോ പോകേണ്ട. സിം കാർഡ് വാങ്ങാൻ ടെലികോം എക്സ്ചേഞ്ച് ഓഫീസില്ലാതെ തന്നെ സാധിക്കും.
ഇനി പണമെടുക്കുന്ന പോലെ സിമ്പിൾ, BSNL SIM വാങ്ങാം
സർക്കാർ പിന്തുണയുള്ള ടെലികോം കമ്പനി ഇതിനായി എടിഎമ്മുകളാണ് അവതരിപ്പിക്കുന്നത്. പണമെടുക്കുന്ന എടിഎമ്മുകൾക്ക് സമാനമായ പ്രത്യേക മെഷീനുകളാണിവ. ബിഎസ്എൻഎൽ എടിഎമ്മുകളിലൂടെ സിം കാർഡുകൾ എടുക്കാമെന്നതാണ് പ്രത്യേകത. 4G സിമ്മുകൾക്കായി കമ്പനി വെൻഡിങ് മെഷീനുകൾ അവതരിപ്പിച്ചു.
ഈ മെഷീനുകൾ ന്യൂഡൽഹിയിലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ കമ്പനി പരിചയപ്പെടുത്തിയിരുന്നു. പുതിയ സിം കണക്ഷൻ എടുക്കാൻ ഇനി വളരെ എളുപ്പമാണ്. അതുപോലെ സിം ആക്ടീവാക്കാനും കാലതാമസമില്ലെന്നതാണ് എടിഎമ്മിലൂടെയുള്ള നേട്ടം. ഇതിന് പുറമെ കെവൈസി സംബന്ധമായ സിം അപ്ഡേറ്റുകളും എടിഎം കിയോസ്കിലൂടെ സാധിക്കും.
വെൻഡിംഗ് മെഷീനിനൊപ്പം ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പും ഇതിനായി ഉപയോഗിക്കാം.
SIM ATM എവിടെയെല്ലാം?
SIM എടിഎമ്മുകൾ നിങ്ങൾക്ക് പൊതുവായ സ്ഥലങ്ങളിലായിരിക്കും കാണാനാകുക. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കും. എല്ലാവർക്കും എടിഎം സേവനം ലഭ്യമാക്കുന്നത് ഉറപ്പാക്കാനായാണ് ഇത്. എടിഎം പോലുള്ള നൂതന ടെക്നോളജികളിലൂടെ ടെലികോമിന്റെ അടിത്തറ പണിയാമെന്നാണ് കരുതുന്നത്.
ടെലികോം ഓഫീസും കടയും തേടി നടക്കാൻ താൽപ്പര്യമില്ലാത്തവർക്ക് സിം വെൻഡിങ് മെഷീനുകൾ സൌകര്യമായിരിക്കും. ഇത് ടെലികോം മേഖലയിലെ ബിഎസ്എൻഎല്ലിന്റെ തിരിച്ചുവരവിനെ കൂടി സൂചിപ്പിക്കുന്നു.
Read More: BSNL Big Update: ഒരുങ്ങിയിരുന്നോ, ഇത് പഴയ ആളല്ല! ലോഗോ മാറ്റി, ഒപ്പം 7 പുത്തൻ സർവ്വീസ് കൂടി…
മാറ്റങ്ങളുടെ പാതയിലേക്ക് എന്ന് വ്യക്തമാക്കുന്നതിനായി കമ്പനി ലോഗോയും പരിഷ്കരിച്ചു. ഇന്ത്യയുടെ മാപ്പ് കൂടി ഉൾപ്പെടുത്തിയാണ് പുതിയ ബിഎസ്എൻഎൽ ലോഗോ.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile