BSNL New Budget Plan: 60 ദിവസം വാലിഡിറ്റിയിൽ ഒരടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ

BSNL New Budget Plan: 60 ദിവസം വാലിഡിറ്റിയിൽ ഒരടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ
HIGHLIGHTS

പുതിയ പ്ലാൻ സാധാരണക്കാർക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷനാണ്

345 രൂപയാണ് ഇതിന് വില വരുന്നത്

60 ദിവസമാണ് പ്ലാനിന് വാലിഡിറ്റി വരുന്നത്

BSNL വരിക്കാർക്കായി 345 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചു. സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. അത്യാവശ്യത്തിനുള്ള വാലിഡിറ്റിയും മിതമായ ഡാറ്റയും തരുന്നതാണ് പുതിയ പ്ലാൻ. രണ്ട് മാസത്തേക്ക് റീചാർജ് ഓപ്ഷൻ തെരഞ്ഞെടുക്കുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്.

BSNL പുതിയ പ്ലാൻ

പുതിയ പ്ലാൻ സാധാരണക്കാർക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷനാണ്. 345 രൂപയാണ് ഇതിന് വില വരുന്നത്. 345 രൂപ പ്രീപെയ്ഡ് പ്ലാനിൽ 1GB ഡാറ്റ അനുവദിച്ചിരിക്കുന്നു. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭിക്കും. അതുപോലെ 100 എസ്എംഎസ് നിങ്ങൾക്ക് പ്രതിദിനം നേടാം. 60 ദിവസമാണ് പ്ലാനിന് വാലിഡിറ്റി വരുന്നത്. ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 40 Kbps ആയി കുറയുന്നു.

BSNL New Budget Plan: 60 ദിവസം വാലിഡിറ്റിയിൽ ഒരടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ

345 രൂപയുടെ BSNL പ്ലാൻ

ഒരു മാസത്തേക്കും 84 ദിവസത്തേക്കുമെല്ലാം സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ പ്ലാൻ തരുന്നു. എന്നാൽ ബിഎസ്എൻഎൽ കൃത്യം 60 ദിവസം വാലിഡിറ്റിയിലും റീചാർജ് പ്ലാൻ അനുവദിച്ചിരിക്കുന്നു.

ഈ BSNL പ്ലാൻ ശരിക്കും സാധാരണക്കാരന് ഗുണം ചെയ്യും. കാരണം ഇതിൽ കോളുകളും ഡാറ്റയും എസ്എംഎസ് ഓഫറുകളുമുണ്ട്. 350 രൂപയിലും താഴെയാണ് പ്ലാനിന് വില. രണ്ട് മാസത്തെ വാലിഡിറ്റിയും പ്ലാനിന്റെ മറ്റൊരു ആകർഷക ഘടകമാണ്.

ഈ ബിഎസ്എൻഎൽ പ്ലാനിൽ പ്രതിദിന ചെലവ് വെറും 5.75 രൂപയാണ്. ഇങ്ങനെ 60 ദിവസത്തേക്ക് 345 രൂപ ചെലവാകുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

BSNL 4G

നിലവിൽ 4ജി വിന്യസിക്കുന്നത് പൂർണമായിട്ടില്ല. എന്നാലും സർക്കാർ കമ്പനിയുടെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് ഇതൊട്ടും വൈകില്ലെന്ന് കരുതാം. ബിഎസ്എൻഎൽ 4ജി ഒക്ടോബറോടെ മിക്ക സ്ഥലങ്ങളിലും എത്തും. കേരളത്തിൽ ഉൾഗ്രാമങ്ങളിലൊക്കെയും 4ജി ടവറുകൾ സ്ഥാപിച്ചു. ഗവി ഉൾപ്പെടെയുള്ള വിദൂരപ്രദേശങ്ങളിൽ 4ജി വിന്യസിച്ചിരിക്കുന്നു.

READ MORE: BSNL Good News: 1.5GB മാറ്റി 2GB ആക്കി, വീണ്ടും വരിക്കാരെ ഞെട്ടിച്ച് സർക്കാർ കമ്പനി

ഇതുകൂടി പൂർത്തിയായാൽ കഴുത്തറുക്കാതെ ടെലികോം സേവനം തരുന്ന കമ്പനിയായി ബിഎസ്എൻഎൽ ഉയരും. ജിയോ, എയർടെൽ, വിഐ ഓപ്പറേറ്റർമാർ താരിഫ് ഉയർത്തിയിരുന്നു. ഇതിൽ നിന്നും ഏറ്റവും താങ്ങാനാവുന്ന സേവനമാണ് ബിഎസ്എൻഎൽ നൽകുന്നത്. എന്നാൽ ഭാവിയിലെ തദ്ദേശീയ 5ജി സേവനങ്ങളിലൂടെ ബിഎസ്എൻഎൽ വ്യത്യസ്തമാകും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo