BSNL New Plan: 5 മാസം വാലിഡിറ്റി, ദിവസവും 2GB, Unlimited ഓഫറുകളും

BSNL New Plan: 5 മാസം വാലിഡിറ്റി, ദിവസവും 2GB, Unlimited ഓഫറുകളും
HIGHLIGHTS

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് BSNL

ബിഎസ്എൻഎൽ പുതിയതും താങ്ങാനാവുന്നതുമായ പ്ലാൻ അവതരിപ്പിച്ചു

ഇതിൽ റോമിങ് ഓഫറുകളും ഗെയിംസ് സേവനങ്ങളും ലഭ്യമാണ്

BSNL ശരിക്കും സ്വകാര്യ ടെലികോം കമ്പനികൾക്ക് വെല്ലുവിളിയാകുകയാണ്. കൂടുതൽ വരിക്കാരെ ആകർഷിക്കാനുള്ള റീചാർജ് പ്ലാനുകൾ ബിഎസ്എൻഎല്ലിന് പക്കലുണ്ട്. പുതിയതും താങ്ങാനാവുന്നതുമായ റീചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.

BSNL പുതിയ പ്ലാൻ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് BSNL.ബിഎസ്എൻഎൽ പുതിയതും താങ്ങാനാവുന്നതുമായ പ്ലാൻ അവതരിപ്പിച്ചു. കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ റീചാർജ് പ്ലാനിനെ കുറിച്ച് അറിയാം. 997 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന് വില. എന്നാൽ ആനുകൂല്യങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതലാണ്.

bsnl new plan offers 2gb per day unlimited offers and validity 5 months

BSNL 997 രൂപ പ്ലാൻ

997 രൂപയുടെ പുതിയ റീചാർജ് പ്ലാൻ ഡാറ്റയും അൺലിമിറ്റഡ് ഓഫറുകളും നൽകുന്നു. ഈ പ്ലാൻ 160 ദിവസത്തെ വാലിഡിറ്റിയാണ് തരുന്നത്. ഏകദേശം 5 മാസമാണ് 997 രൂപ പ്ലാനിന് കാലാവധി ലഭിക്കുന്നത്.

ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2GB ഡാറ്റ ലഭിക്കുന്നു. അതായത് 160 ദിവസത്തിനുള്ളിൽ മൊത്തം 320GB ഡാറ്റയുണ്ടാകും. ഇതിലെ പ്രധാന ആനുകൂല്യം വോയിസ് കോളുകളാണ്. ബിഎസ്എൻഎൽ റീചാർജിങ്ങിന്, ലിങ്ക്.

ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും നിങ്ങൾക്ക് അൺലിമിറ്റഡായി കോളുകൾ ചെയ്യാം. ഈ വോയിസ് കോൾ ഓഫർ കാലാവധിയിൽ ഉടനീളം ലഭ്യമാണ്. ഇതിന് പുറമെ ബിഎസ്എൻഎൽ പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.

പ്രത്യേക ആനുകൂല്യങ്ങൾ

ഇവയെല്ലാം 997 രൂപ പാക്കേജിലെ ബേസിക് ആനുകൂല്യങ്ങളാണ്. ഇതിന് പുറമെ നിങ്ങൾക്ക് റോമിങ് ഓഫറുകളും ഗെയിംസ് സേവനങ്ങളും ലഭ്യമാണ്. രാജ്യവ്യാപകമായി സൗജന്യ റോമിങ് കമ്പനി അനുവദിക്കുന്നു.

ഹാർഡി ഗെയിംസ്, സിങ്ങ് മ്യൂസിക്, ബിഎസ്എൻഎൽ ട്യൂൺ എന്നിവയിലേക്കും ആക്സസ് ലഭിക്കുന്നതാണ്. ഇവയെല്ലാം പ്ലാനിലൂടെ നിങ്ങൾക്ക് മൂല്യവർധിത സേവനങ്ങളായി എടുക്കാം.

4G, 5G എന്തായി?

bsnl new plan offers 2gb per day unlimited offers and validity 5 months

BSNL 4G സേവനങ്ങൾ ഒക്ടോബർ 15 ന് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസകരമാണ്. മാസങ്ങൾക്കുള്ളിൽ ബിഎസ്എൻഎല്ലിന്റെ അതിവേഗ കണക്റ്റിവിറ്റി ലഭിക്കും. ഏകദേശം 25,000 4G സൈറ്റുകൾ കമ്പനി ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ഈ സേവനം പല സർക്കിളുകളിലും പരീക്ഷണ ഘട്ടത്തിലുമാണ്.

Read More: Good News! Free ആയി BSNL SIM വീട്ടിലെത്തും, കേരളത്തിലും തുടങ്ങി

കൂടാതെ പലയിടത്തും ബിഎസ്എൻഎൽ ഇതിനകം 4ജി സിമ്മുകൾ വിതരണം ചെയ്തിട്ടുണ്ട്. വിദൂര പ്രദേശങ്ങളിലേക്കും ബിഎസ്എൻഎല്ലിന്റെ 4ജി സേവനങ്ങൾ ഉറപ്പാക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo