വളരെ ആകർഷകമായ ഒരു പ്ലാനാണ് പുതിയതായി BSNL അവതരിപ്പിച്ചിരിക്കുന്നത്
345 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണിത്
BSNL വരിക്കാർക്കായി വീണ്ടുമൊരു ധമാക്ക ഓഫർ. സർക്കാർ ടെലികോം കമ്പനി ഒരു പുതിയ പ്രീ-പെയ്ഡ് പ്ലാൻ കൂടി അവതരിപ്പിച്ചു. Bharat Sanchar Nigam Limited ഇന്ത്യയിലെ സർക്കാർ ടെലികോം കമ്പനിയാണ്. വളരെ ആകർഷകമായ ഒരു പ്ലാനാണ് പുതിയതായി BSNL അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ BSNL പ്ലാൻ
345 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണിത്. ചെറിയ അളവിലുള്ള ഡാറ്റയും ഇടത്തരം വാലിഡിറ്റിയും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. ഇതിന് ലഭിക്കുന്ന കാലാവധി 60 ദിവസമാണ്. ഇന്ത്യയൊട്ടാകെ എല്ലാ സർക്കിളുകളിലും പ്ലാൻ ലഭ്യമാണ്.
BSNL 345 രൂപയുടെ പ്ലാൻ
ഈ ബിഎസ്എൻഎൽ പ്ലാനിൽ 1GB ഡാറ്റ ലഭിക്കുന്നു. കൂടാതെ വോയിസ് കോളുകളും എസ്എംഎസ് ഓഫറുകളും ഉൾപ്പെടുത്തി വരുന്ന പ്ലാനാണിത്. 345 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് വിശദമായി അറിയാം
ബിഎസ്എൻഎല്ലിന്റെ 345 രൂപ പ്രീപെയ്ഡ് പ്ലാനിൽ 1GB ഡാറ്റയുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസ്സും പ്ലാനിൽ ദിവസേന ലഭിക്കുന്നു. 60 ദിവസത്തെ സേവന വാലിഡിറ്റിയാണ് ബിഎസ്എൻ തരുന്നത്. ഡാറ്റ വിനിയോഗത്തിന് ശേഷവും നിങ്ങൾക്ക് ഇന്റർനെറ്റ് സേവനം ലഭിക്കുന്നതാണ്. അതായത്, ഡാറ്റയുടെ ഉപയോഗത്തിന് ശേഷം 40Kbps ആയി വേഗത കുറയുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ആനുകൂല്യങ്ങൾ ഒറ്റനോട്ടത്തിൽ
1GB ഡാറ്റ
100 SMS
അൺലിമിറ്റഡ് വോയ്‌സ് കോളിങ്
60 ദിവസം വാലിഡിറ്റി
345 രൂപ പ്ലാൻ സ്പെഷ്യലാണ്, എന്തുകൊണ്ട്?
ഈ ബിഎസ്എൻഎൽ പ്ലാൻ വളരെ സ്പെഷ്യലാണ്. കാരണം ഇത് 60 ദിവസത്തെ കാലാവധിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ സേവന വാലിഡിറ്റിയുള്ള മറ്റൊരു പ്ലാനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നില്ല. എയർടെൽ, ജിയോ, വിഐ വരിക്കാർക്ക് ഇങ്ങനൊരു പ്ലാനില്ലെന്ന് പറയാം.
ഈ പ്ലാനിന് ചെലവാകുന്നത് വെറും 5.75 രൂപയാണ്. ഇങ്ങനെ 1GB പ്രതിദിന ഡാറ്റയുമായി വരുന്ന മീഡിയം ടേം വാലിഡിറ്റിയുള്ള പ്ലാനെന്ന് പറയാം. അതിനാൽ തന്നെ സാധാരണക്കാർക്ക് വളരെ അനുയോജ്യമായ പ്രീ-പെയ്ഡ് പ്ലാനാണിത്.
ജിയോ, എയർടെൽ വരിക്കാർ പലരും ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യുന്നു. സർക്കാർ കമ്പനി 2024 ജൂലൈയിൽ 29.4 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. ഇങ്ങനെ ഏകദേശം 30 ലക്ഷത്തിനടുത്ത് പുതിയ വരിക്കാരാണ് കമ്പനിയ്ക്ക് ലഭിച്ചത്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.