BSNL new feature: Spam കോളിനും മെസേജിനും പണി കിട്ടും, എയർടെലിന് തൊട്ടുപിന്നാലെ ബിഎസ്എൻഎല്ലും

BSNL new feature: Spam കോളിനും മെസേജിനും പണി കിട്ടും, എയർടെലിന് തൊട്ടുപിന്നാലെ ബിഎസ്എൻഎല്ലും
HIGHLIGHTS

Anti-Spam ടെക്നോളജി അവതരിപ്പിച്ച് BSNL

അനാവശ്യ കോളുകളിൽ നിന്നും മെസേജുകളിൽ നിന്നും വരിക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി

ഇന്ത്യയിലെ ആദ്യ AI SPAM ഡിറ്റക്ഷൻ ടെക്നോളജി അവതരിപ്പിച്ചത് ഭാരതി എയർടെലാണ്

BSNL വരിക്കാർക്കായി Anti-Spam ടെക്നോളജി അവതരിപ്പിച്ച് സർക്കാർ കമ്പനി. Bharat Sanchar Nigam Limited തട്ടിപ്പുകളെ തടയാനുള്ള പ്രതിരോധമൊരുക്കി. ഭാരതി എയർടെൽ കഴിഞ്ഞ മാസം സ്പാം തടയാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും ആന്റി-സ്പാം ഫീച്ചർ പരീക്ഷിച്ചു.

BSNL Anti-Spam ഫീച്ചർ

ഇന്ന് ഓൺലൈൻ പണം തട്ടിപ്പുകാർ മുഖ്യമായും ഉപയോഗിക്കുന്നത് സ്പാം കോൾ ഭീഷണികളാണ്. ഇതിനെതിരെ സർക്കാർ നിയന്ത്രണത്തിലുള്ള ബിഎസ്എൻഎൽ നടപടികളെടുത്തു. എയർടെലിന് പിന്നാലെ, ജിയോയ്ക്കും വിഐയ്ക്കും മുന്നേ സ്പാം തടയാനുള്ള ഫീച്ചർ അവതരിപ്പിച്ചത് ബിഎസ്എൻഎൽ ആണ്.

BSNL spam feature

അനാവശ്യ കോളുകളിൽ നിന്നും മെസേജുകളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാൻ ഇത് സഹായിക്കും. ആന്റി-സ്പാം ഇനിഷ്യേറ്റീവ് എന്നാണ് ഈ ഫീച്ചറിന് ബിഎസ്എൻഎൽ വിളിക്കുന്നത്. SIP, PRI അല്ലെങ്കിൽ മറ്റ് ടെലികോം സ്രോതസ്സുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്ത നമ്പരുകളിൽ നിന്നുള്ളവയ്ക്ക് പിടിവീഴും. മുൻകൂട്ടി റെക്കോർഡ് ചെയ്‌തതോ, കമ്പ്യൂട്ടർ ജനറേറ്റുചെയ്‌തതോ ആയ കോളുകളെയും മെസേജുകളെയും പ്രതിരോധിക്കും.

എയർടെലിന് പിന്നാലെ നൂതന ടെക്നോളജിയുമായി BSNL

ഇത്തരത്തിലുള്ള SPAM Calls പ്രശ്‌നം നിയന്ത്രിക്കാൻ ടെലികോം ഓപ്പറേറ്റർമാരെ കഴിഞ്ഞ മാസം TRAI നിർബന്ധിച്ചിരുന്നു. ഇതിനെ തുടർന്നാണ് എയർടെൽ AI സ്പാം ഡിറ്റക്ഷൻ അവതരിപ്പിച്ച്. തൊട്ടുപിന്നാലെ സർക്കാർ ടെലികോം കമ്പനിയും സ്പാം പ്രതിരോധിക്കാനുള്ള സംരഭത്തിന് തുടക്കമിട്ടിരിക്കുകയാണ്. (BSNL റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

TRAI-യുടെ നിയന്ത്രണങ്ങൾക്ക് അനുസൃതമായി ‘ക്ലീനർ ടെലികോം അനുഭവം’ നൽകാനാണ് ബിഎസ്എൻഎൽ സംരംഭം ലക്ഷ്യമിടുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വരിക്കാർക്ക് സുരക്ഷിതമൊരുക്കുകയാണ് ബിഎസ്എൻഎൽ.

അനാവശ്യ കോളുകളിൽ നിന്നും മെസേജുകളിൽ നിന്നും വരിക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു. ഈ സംരംഭം വരിക്കാരുടെ സ്വകാര്യത വർധിപ്പിക്കും. ഇത് സുരക്ഷിതവും സുതാര്യവുമായ ടെലികോം അനുഭവം ഉറപ്പാക്കുന്നതായും ബിഎസ്എൻഎൽ പറഞ്ഞു.

Airtel AI SPAM ഡിറ്റക്ഷൻ ഫീച്ചർ

ഇന്ത്യയിലെ ആദ്യ AI SPAM ഡിറ്റക്ഷൻ ടെക്നോളജി അവതരിപ്പിച്ചത് ഭാരതി എയർടെലാണ്. സ്പാം നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ അത് അപ്പോൾ തന്നെ എഐ കണ്ടുപിടിക്കും. കോളിനോട് പ്രതികരിക്കുന്നതിന് മുന്നേ എഐ ടെക്നോളജിയിലൂടെ അത് സ്പാമാണെന്ന് തിരിച്ചറിയാം.

Read More: ഇന്ത്യയിൽ ഇത് First! SPAM കോൾ വന്നാൽ അപ്പോൾ Airtel പിടികൂടും, ജിയോ ചിന്തിക്കാത്ത AI SPAM ഡിറ്റക്ഷൻ ഫീച്ചർ

പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഫ്രീയായാണ് എയർടെൽ ഈ ഫീച്ചർ നൽകുന്നത്. ഈ സൌകര്യത്തിന് വേറെ ആപ്പുകളും ഡൌൺലോഡ് ചെയ്യേണ്ടി വരുന്നില്ല. സമീപഭാവിയിൽ ഫീച്ചർ ഫോണുകളിലും ഈ സ്പാം ഡിറ്റക്ഷൻ ഫീച്ചർ കമ്പനി അവതരിപ്പിച്ചേക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo