Price Hike നേരിട്ട വരിക്കാർ BSNL-ൽ ആശ്രയം തേടുകയാണോ! സ്വകാര്യ ടെലികോം കമ്പനികളായ എയർടെലും ജിയോയും വിഐയും പ്ലാനുകൾ ഉയർത്തി. അതും സാധാരണക്കാരന്റെ കീശ കീറുന്ന പുതിയ നിരക്കുകളാണ് കമ്പനികൾ നടപ്പിലാക്കിയത്.
12% മുതൽ 25% വരെ പ്ലാ നുകളുടെ വില ജിയോ ഉയർത്തി. സ്വകാര്യ കമ്പനികളിൽ ഏറ്റവും ഉയർന്ന വില വർധനവും ജിയോയിൽ തന്നെ. എയർടെൽ 11% മുതൽ 21% വരെ താരിഫ് കൂട്ടി. തൊട്ടുപിന്നാലെ വിഐ 10% മുതൽ 21% വരെ ഉയർത്തി.
ശരിക്കും ഇത് വരിക്കാരുടെ വരുമാനച്ചെലവിനെ അവതാളത്തിലാക്കി. പ്രത്യേകിച്ച് ഒരു കുടുംബത്തിനായി മൊത്തം റീചാർജ് ചെയ്യുമ്പോൾ വലിയൊരു തുക ചെലവഴിക്കേണ്ടി വരുന്നു. എങ്കിലും അതിവേഗ കണക്റ്റിവിറ്റി തരുന്നത് ജിയോയും എയർടെലും മാത്രമാണ്.
വില വർധനവിന് ശേഷം ജിയോയ്ക്കും എയർടെലിനും എതിരെ വിമർശനം ഉയരുന്നു. കണക്റ്റിവിറ്റി സ്ലോ ആണെങ്കിലും ബിഎസ്എൻഎൽ ആണ് ഭേദമെന്നാണ് പലരും പറയുന്നത്. അധികം വൈകാതെ ബിഎസ്എൻഎൽ 4G തരുമോ എന്നും പ്രതീക്ഷ പങ്കുവയ്ക്കുന്നു. ഇതിനകം പലരും മൊബൈൽ നമ്പറുകൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തെന്നാണ് റിപ്പോർട്ട്.
ഇതിനിടെയാണ് ബിഎസ്എൻഎൽ 4ജി കണക്റ്റിവിറ്റി വാർത്തകൾ വരുന്നത്. സർക്കാർ കമ്പനിയ്ക്ക് ടവർ നൽകുന്നതിന് ടാറ്റ കൺസൾട്ടൻസി സർവീസസ് കടന്നുവരുന്നു. ഇതിനായി ബിഎസ്എൻഎൽ ടിസിഎസ്സുമായി കരാറിലെത്തിയെന്നാണ് റിപ്പോർട്ട്. ബിഎസ്എൻഎല്ലുമായി 15,000 കോടി രൂപയുടെ പുതിയ ഇടപാട് നടത്തിയെന്നാണ് പറയുന്നത്.
ടാറ്റയും ബിഎസ്എൻഎല്ലും ചേർന്ന് അതിവേഗ കണക്റ്റിവിറ്റി ടവറുകൾ വിന്യസിക്കുന്നു. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4G സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി (ഡിഎൻഎ റിപ്പോർട്ട്). അടുത്ത കാലത്ത് തന്നെ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.
Read More: ഒടുവിൽ ആ Good News! BSNL കനിയുന്നു, അയൽപക്കത്ത് 4G
ടാറ്റ ഇന്ത്യയിലുടനീളമുള്ള നാല് മേഖലകളിൽ ഡാറ്റാ സെന്ററുകൾ നിർമിക്കുന്നു. ഇത് രാജ്യത്തിന്റെ 4G ഇൻഫ്രാസ്ട്രക്ചർ വികസനത്തിന് പിന്തുണയാകുമെന്ന് പ്രതീക്ഷിക്കാം.
4ജി ലഭ്യമാക്കാത്ത ഏക ടെലികോം കമ്പനി ബിഎസ്എൻഎൽ ആണ്. ജിയോ, എയർടെൽ, വിഐ സേവനങ്ങളിൽ 4G ലഭിക്കുന്നു. വിഐ സമീപ ഭാവിയിൽ 5G എത്തിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ബിഎസ്എൻഎൽ മിനിമം 4ജി എങ്കിലും എത്തിച്ചാൽ അത് വരിക്കാർക്ക് ആശ്വാസമാകും. ജിയോയ്ക്കും എയർടെലിനും ഒരുപക്ഷേ ഇത് വെല്ലുവിളി ഉയർത്തും.
ജൂലൈ 3 മുതലാണ് ജിയോയുടെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. വോഡഫോൺ ഐഡിയയുടെ വില വർധനവ് ജൂലൈ 4 മുതൽ നടപ്പിലാക്കി.