ഓണത്തിനിടെ പുട്ടുകച്ചവടം! ഒരു വർഷത്തേക്ക് BSNL അവതരിപ്പിച്ച New 4G പ്ലാനുകൾ

Updated on 09-Jul-2024
HIGHLIGHTS

Tariff Hike വല്ലാത്ത തിരിച്ചടിയാണ് ജിയോ, എയർടെൽ വരിക്കാർക്ക് നൽകിയത്

ഇതിനിടെ ആശ്വാസകരമായി BSNL 4G പ്ലാനുകൾ അവതരിപ്പിച്ചു

ദീർഘകാല അടിസ്ഥാനത്തിൽ റീചാർജ് ചെയ്യേണ്ടവർക്കുള്ള ബെസ്റ്റ് ഓപ്ഷനുകളും ഇതിലുണ്ട്

Tariff Hike-ന് ശേഷം BSNL മാത്രമാണ് ഇന്ത്യക്കാർക്ക് ആശ്വാസം. സ്വകാര്യ ടെലികോം കമ്പനികൾ വൻ നിരക്ക് വർധനവാണ് കഴിഞ്ഞ വാരം നടപ്പിലാക്കിയത്. Airtel, Jio, Vi സർവ്വീസുകൾ പ്രീ-പെയ്ഡ്, പോസ്റ്റ്പെയ്ഡ് നിരക്കുകൾ കൂട്ടി. സർക്കാർ കമ്പനി BSNL മാത്രമാണ് താരിഫ് വർധനവില്ലാതെ മുന്നോട്ട് പോകുന്നത്.

ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം പോലെ പുതിയ 4G പ്ലാനുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചു. ഇവയിൽ വാർഷിക അടിസ്ഥാനത്തിൽ രണ്ട് 4ജി പ്ലാനുകളുണ്ട്. എക്സിൽ പങ്കിട്ട ഒരു വീഡിയോയിലാണ് New 4G Plans വിശദീകരിക്കുന്നത്. അൾട്ടിമേറ്റ് മൊബൈൽ പ്ലാനുകൾ (Ultimate Mobile Plans) എന്ന പ്ലാനുകളാണിവ.

BSNL പുതിയ പ്ലാനുകൾ

എന്നാൽ 4G ഇല്ലാത്തത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പോരായ്മയാണ്. എങ്കിലും കീശ കീറുന്ന പുതിയ പ്ലാനുകൾ വേണ്ടാത്തവർ ബിഎസ്എൻഎല്ലിലേക്ക് മടങ്ങിപ്പോകുന്നു. ശരിക്കും ഇത് ബിഎസ്എൻഎല്ലിന് അനുകൂല സാഹചര്യമാണ്.

കൂടാതെ തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം 4G സേവനങ്ങളും കമ്പനി ആരംഭിച്ചു. ഇപ്പോഴിതാ പുതിയ 4ജി പ്ലാനുകളും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. പഴയ പ്ലാനുകൾ അപ്ഗ്രേഡ് ചെയ്തതാണ് പുതിയ പ്ലാനുകളായി അവതരിപ്പിച്ചിരിക്കുന്നത്.

ആശ്വാസത്തിന് BSNL

ഉയർന്ന നിരക്കിൽ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് ബിഎസ്എൻഎല്ലിന്റെ പ്ലാനുകളെ ആശ്രയിക്കാം. പ്രത്യേകിച്ചും ഹൈ-സ്പീഡ് ഡാറ്റ ആവശ്യമില്ലാത്തവർക്കും, വൈ-ഫൈ ഉപയോഗിക്കുന്നവർക്കും. കീപാഡ് ഫോണുകൾ ഉപയോഗിക്കുന്ന സാധാരണക്കാർക്കും തെരഞ്ഞെടുക്കാവുന്നത് ബിഎസ്എൻഎൽ സേവനം തന്നെയാണ്.

എങ്കിൽ ദീർഘകാല അടിസ്ഥാനത്തിൽ റീചാർജ് ചെയ്യേണ്ടവർക്കുള്ള ബെസ്റ്റ് ഓപ്ഷനുകൾ പരിചയപ്പെടാം. ഒരു വർഷവും അതിൽ കൂടുതലും വാലിഡിറ്റി വരുന്ന പുതിയ പ്ലാനുകളാണിവ.

Read More: 375 ദശലക്ഷം Bharti Airtel വരിക്കാരുടെ വിവരങ്ങൾ Hack ചെയ്തോ? Telecom കമ്പനിയുടെ വിശദീകരണം എന്ത്?

വാർഷിക പ്ലാനുകൾ ഇവ…

വെറും വാർഷിക പ്ലാനുകളല്ല ഇവിടെ വിവരിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 4G ഡാറ്റയും ലഭ്യമാകുന്നവയാണ് ലിസ്റ്റിലുള്ളത്. വരും മാസങ്ങളിൽ കേരളം ഉൾപ്പെടെ 4ജി എത്തിയേക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ഈ പ്രീപെയ്ഡ് പ്ലാനുകൾ മികച്ച ദീർഘകാല റീചാർജ് ഓപ്ഷനുകളായിരിക്കും.

2399 രൂപയുടെ പ്ലാൻ

പുതിയ വാർഷിക പ്ലാൻ

PV2399 പ്ലാനുകൾ നിങ്ങൾക്ക് 395 ദിവസത്തെ വാലിഡിറ്റി തരുന്നു. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് ലഭിക്കുന്നു. അതുപോലെ ദിവസേന നിങ്ങൾക്ക് 2GB ഡാറ്റയും ലഭിക്കും. ഇങ്ങനെ മൊത്തത്തിൽ 790GB ഡാറ്റയാണ് സർക്കാർ കമ്പനി ഓഫർ ചെയ്യുന്നത്.

1999 രൂപയുടെ പ്ലാൻ

365 ദിവസത്തേക്ക് 4ജി പ്ലാൻ

1999 രൂപയ്ക്ക് റീചാർജ് ചെയ്താൽ 365 ദിവസമാണ് വാലിഡിറ്റി വരുന്നത്. ഈ കാലയളവിൽ മൊത്തമായി 600GB ഡാറ്റ ലഭിക്കുന്നതാണ്. കൂടാതെ, നിങ്ങൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസും വിനിയോഗിക്കാം. ഈ പ്ലാനിലും ബിഎസ്എൻഎൽ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :