BSNL Monsoon Offer: പൊരുതാൻ ഉറച്ച് തന്നെ BSNL! അംബാനി വില കൂട്ടിയപ്പോൾ ഇവിടെ 100 രൂപ Discount

Updated on 14-Aug-2024
HIGHLIGHTS

അംബാനിയും സുനിൽ ഭാരതിയും Tariff Hike നടപ്പിലാക്കിയത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി

എന്നാൽ മറുവശത്ത് BSNL ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുന്നു

ഇപ്പോഴിതാ, BSNL പ്ലാനിന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ്

BSNL രണ്ടും കൽപിച്ച് തന്നെയെന്ന് പറയാം. അംബാനിയും സുനിൽ ഭാരതിയും Tariff Hike നടപ്പിലാക്കിയത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി. എന്നാൽ മറുവശത്ത് ബിഎസ്എൻഎൽ ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുന്നു. അതിവേഗം 4ജി എത്തിക്കാനുള്ള പണി കമ്പനി തുടങ്ങിക്കഴിഞ്ഞു. 5ജി ഉടനെത്തുമെന്ന് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനവും വരിക്കാർക്ക് ആശ്വാസമായി.

BSNL Discount ഓഫർ

ഇപ്പോഴിതാ, ഉണ്ടായിരുന്ന BSNL പ്ലാനിന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ്. Monsoon ഡിലൈറ്റ് ഓഫറിലൂടെയാണ് ബിഎസ്എൻഎൽ കിഴിവ് അനുവദിച്ചിരിക്കുന്നത്. ഇതിനകം പലരും ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്തു. തുടരെ തുടരെ വില കുറഞ്ഞ പ്ലാനുകൾ അവതരിപ്പിച്ച് വരിക്കാരെ ആകർഷിക്കുകയാണ് കമ്പനി.

BSNL പ്ലാനിന്റെ വില കുറച്ചു

ഇനി മുതൽ 499 രൂപയുടെ പ്ലാൻ 399 രൂപയ്ക്ക് ആസ്വദിക്കാം. കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനുള്ള തന്ത്രമാണിത്. സർക്കാർ കമ്പനിയുടെ ജനപ്രിയ പ്ലാനാണ് 3300GB ഡാറ്റ പാക്കേജ്. ഇതിന്റെ വിലയാണ് 100 രൂപ വെട്ടിക്കുറച്ചത്.

499 രൂപയായിരുന്ന പ്ലാൻ 100 രൂപ കുറച്ചതായി കമ്പനി പ്രഖ്യാപിച്ചു. ഇന്റർനെറ്റ് ഉപയോഗിക്കുന്ന വരിക്കാരെ കൂടി ബിഎസ്എൻഎല്ലിലേക്ക് വരുത്താനുള്ള തുറുപ്പുചീട്ടാണിത്. ഈ പ്ലാനിൽ ഉയർന്ന വേഗതയുള്ള കണക്ഷനും സർക്കാർ കമ്പനി ഉറപ്പുനൽകുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

3300GB ഡാറ്റ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 3300GB ഡാറ്റ പാക്കേജിലാണ് മാറ്റം. ഇത് കമ്പനി തരുന്ന ഫൈബർ ബേസിക് പ്ലാനാണ്. വില വെട്ടിക്കുറച്ചതിന് പുറമെ കമ്പനി മറ്റൊരു ഓഫർ കൂടി നൽകുന്നു. ആദ്യ മാസം സേവനം പൂർണമായും ഫ്രീയാണ്. 60Mbps സ്പീഡിൽ ഡാറ്റ ആസ്വദിക്കാനുള്ള പ്ലാനാണ് 399 രൂപയ്ക്ക് തരുന്നത്.

ബിഎസ്എൻഎൽ ഭാരത് ഫൈബർ എടുക്കാൻ താൽപ്പര്യമുള്ളവർക്ക് അവസരം പരമാവധി ഉപയോഗിക്കാം. പ്ലാൻ എടുക്കാൻ താൽപ്പര്യമുള്ളവർക്ക് ബിഎസ്എൻഎല്ലിന്റെ വാട്സ്ആപ്പ് നമ്പരിലൂടെ ബന്ധപ്പെടാം. 1800-4444 എന്ന നമ്പരിലേക്ക് Hi അയച്ചാൽ മതിയെന്ന് കമ്പനി അറിയിച്ചു. പ്ലാനിനെ കുറിച്ച് വിശദമായി അറിയാനും ഇങ്ങനെ ബന്ധപ്പെടാവുന്നതാണ്.

ബിഎസ്എൻഎല്ലും 4G, 5Gയും

4G, 5G നെറ്റ്‌വർക്ക് പണിപ്പുരയിലാണ് സർക്കാർ ടെലികോം കമ്പനി ഇപ്പോൾ. വരിക്കാർക്ക് താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ മാത്രമാണ് തരുന്നത്. എയർടെലിനും ജിയോയ്ക്കുമൊപ്പം വിഐയും പ്ലാനുകളുടെ വില ഉയർത്തിയിരുന്നു.

Read More: 4G Network: BSNL സ്ഥാപിച്ചത് 15,000 4G ടവറുകൾ, അതും സ്വന്തം ടെക്നോളജിയിൽ!

രാജ്യത്തുടനീളമുള്ള 15,000 സൈറ്റുകളിൽ ഇതിനകം 4G നെറ്റ്‌വർക്കുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. 4G സേവനങ്ങൾ ഓഗസ്റ്റ് 15-ന് ആന്ധ്രാപ്രദേശിൽ ആരംഭിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ മാസം 2.17 ലക്ഷത്തിലധികം വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് വന്നുവെന്നാണ് റിപ്പോർട്ട്. ഇത് സംസ്ഥാനത്തെ മൊത്തം വരിക്കാരുടെ എണ്ണം 40 ലക്ഷത്തിൽ എത്തിച്ചു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :