കൈയിലുള്ളവരും പോകാനാണോ BSNL 398 രൂപയുടെ പ്ലാൻ മാറ്റിയത്?

Updated on 26-Apr-2023
HIGHLIGHTS

ജിയോയും എയർടെലും 5G നെറ്റ്‌വർക്കും അൺലിമിറ്റഡ് ഡാറ്റയും നൽകുന്ന സാഹചര്യത്തിൽ BSNL പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു

ഇനിമുതൽ 398 രൂപയുടെ പ്ലാനിൽ ലിമിറ്റില്ലാതെ ഇന്റർനെറ്റ് ലഭ്യമാകുന്നതല്ല

BSNL അൺലിമിറ്റഡ് ഡാറ്റ നൽകുന്ന 398 രൂപയുടെ പ്ലാനിൽ മാറ്റം വരുത്തിയതായി റിപ്പോർട്ട്. ബിഎസ്എൻഎലിൽ നിന്നും അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാനായിരുന്നു ഒരു മാസത്തെ വാലിഡിറ്റിയോടെ വരുന്ന Rs.398 രൂപ പ്ലാൻ. എന്നാൽ ഈ പ്ലാൻ നിലവിൽ ലഭ്യമാണെങ്കിലും, ഇനിമുതൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കില്ലെന്നാണ് ടെലികോംടോക്കിലെ വാർത്തകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയൊട്ടാകെയുള്ള BSNL വരിക്കാരെ നിരാശയാക്കുന്ന വാർത്തയാണിത്.

Rs.398 രൂപയുടെ BSNL പ്ലാൻ

ഇനിമുതൽ 398 രൂപയുടെ പ്ലാനിൽ ലിമിറ്റില്ലാതെ ഇന്റർനെറ്റ് ലഭ്യമാകുന്നതല്ല. അൺലിമിറ്റഡ് അല്ലെങ്കിലും വലിയ ഡാറ്റ ലഭിക്കുന്നതായിരിക്കും. ഇങ്ങനെ ഡാറ്റയുടെ ലഭ്യത പുതുക്കിയത് ഒരുതരത്തിൽ താരിഫ് വർധനയാണെന്നും വിലയിരുത്താം. ബിഎസ്എൻഎൽ 398 രൂപയിൽ വരുത്തിയ മാറ്റമെന്തെന്നും, പ്ലാനിലെ ആനുകൂല്യങ്ങളും വിശദമായി ചുവടെ വായിക്കാം.

BSNLന്റെ 398 രൂപയുടെ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയിലാണ് . ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 120GB ഡാറ്റ ലഭിക്കുന്നു. അതിനുശേഷം വേഗത 40 Kbps ആയി കുറയുന്നു. എന്നാൽ കോളിങ് ഇപ്പോഴും പരിധിയില്ലാതെ, അൺലിമിറ്റഡ് തന്നെയാണ്. അതുപോലെ പ്രതിദിനം 100 എസ്എംഎസും 398 രൂപ പ്ലാനിൽ ലഭിക്കുന്നതാണ്. 

ഇതനുസരിച്ച്, ഓരോ GB ഡാറ്റയ്ക്കും 3.31 രൂപ വീതമാകുന്നു. രാജ്യത്തെ ജനപ്രിയ ടെലികോം കമ്പനികളായ ജിയോയും എയർടെലും 5G നെറ്റ്‌വർക്കും അൺലിമിറ്റഡ് ഡാറ്റയും നൽകുന്ന സാഹചര്യത്തിൽ BSNL പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് തികച്ചും തിരിച്ചടിയാകും. 

നിലവിലുണ്ടായിരുന്ന അൺലിമിറ്റഡ് ഡാറ്റ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കിയതിനാൽ പൊതുമേഖല ടെലികോം ഓപ്പറേറ്ററായ BSNL സമീപഭാവിയിൽ പുതിയ അൺലിമിറ്റഡ് ഡാറ്റ പ്ലാൻ അവതരിപ്പിക്കുമോ എന്നതും കണ്ടറിയണം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :