BSNL Low Price Plan: Unlimited ഓഫറുകളുള്ള 160 ദിവസ പ്ലാനിന് വെറും 397 രൂപ! വിശ്വസിക്കാനാകുന്നില്ലേ?

BSNL Low Price Plan: Unlimited ഓഫറുകളുള്ള 160 ദിവസ പ്ലാനിന് വെറും 397 രൂപ! വിശ്വസിക്കാനാകുന്നില്ലേ?
HIGHLIGHTS

BSNL വരിക്കാർക്കായി ബജറ്റ് വിലയിൽ ഒരു സൂപ്പർ പ്ലാനിതാ

ഈ ബിഎസ്എൻഎൽ പ്ലാനിന് സ്വകാര്യ കമ്പനികളുടെ ഒരു മാസ പ്ലാനിന്റെ വിലയേ ആകുന്നുള്ളൂ

5 മാസത്തെ, ഏകദേശം അര വർഷം വാലിഡിറ്റിയിലുള്ള പാക്കേജാണിത്

BSNL വരിക്കാർക്കായി ബജറ്റ് വിലയിൽ ഒരു സൂപ്പർ പ്ലാനിതാ. 160 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിലുള്ളത്. Jio, Airtel, VI ഉൾപ്പെടുന്ന സ്വകാര്യ ടെലികോം കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനെന്ന് പറയാം.

Bharat Sanchar Nigam Limited തരുന്ന ആകർഷക പ്ലാൻ ഏതാണെന്നോ? 5 മാസത്തെ, ഏകദേശം അര വർഷം വാലിഡിറ്റിയിലുള്ള പാക്കേജാണിത്. ഈ പ്ലാനിന്റെ വിലയാണ് ഏറ്റവും സവിശേഷമായ ഘടകം. അതായത്, ഈ ബിഎസ്എൻഎൽ പ്ലാനിന് സ്വകാര്യ കമ്പനികളുടെ ഒരു മാസ പ്ലാനിന്റെ വിലയേ ആകുന്നുള്ളൂ.

സർക്കാർ ടെലികോം കമ്പനി വളരെ പെട്ടെന്ന് തന്നെ 4ജി കവറേജും എത്തിക്കാനുള്ള ശ്രമത്തിലാണ്. ഈ അവസരത്തിൽ പലരും ബിഎസ്എൻഎൽ സിമ്മുകളിലേക്ക് നിലവിലുള്ളവ പോർട്ട് ചെയ്യുന്നു.

BSNL Low Price Plan

4ജി എത്തിക്കഴിഞ്ഞാൽ അധികം വൈകാതെ 5ജിയിലേക്കും അപ്ഗ്രേഡ് ചെയ്യും. അതിനാൽ വരുന്ന ആറേഴ് മാസങ്ങൾക്കുള്ളിൽ എല്ലാവർക്കും 5ജി ലഭ്യമാകും. എടുത്തുപറയേണ്ട ഇന്ത്യയൊട്ടാകെ ചെറുഗ്രാമങ്ങളിൽ വരെ 5ജി എത്തുമെന്നതാണ്.

BSNL 150 ദിവസ പ്ലാൻ

ഈ സാഹചര്യത്തിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന ടെലികോം സേവനം ബിഎസ്എൻഎല്ലിന്റേതാണ്. പ്രത്യേകിച്ച് പൈസ അധികം ചെലവാക്കാതെ തെരഞ്ഞെടുക്കാവുന്ന പ്ലാനെന്ന് പറയാം. ജിയോയുടെയും മറ്റും സാധാരണ 28 ദിവസത്തെ പ്ലാനിന് ലഭിക്കുന്ന അതേ വിലയാണ് ഇതിനുമുള്ളത്. എന്നാൽ സർക്കാർ കമ്പനി തരുന്നത് 150 ദിവസത്തെ സേവനമാണ് എന്നതാണ് പ്രത്യേകത.

Unlimited കോളുകളും 2ജിബിയും: BSNL സൂപ്പർ പ്ലാൻ

397 രൂപയാണ് ഈ 150 ദിവസത്തേക്കുള്ള പ്ലാനിന്റെ വില. ഈ പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് ലഭ്യമാണ്. ഏത് നെറ്റ് വർക്കിലേക്കും പരിധിയില്ലാതെ കോളുകൾ ചെയ്യാം. ഡാറ്റ, കോംപ്ലിമെന്ററി എസ്എംഎസ് സേവനങ്ങളും പാക്കേജിൽ ഉൾപ്പെടുന്നു. പ്രതിദിനം 2GB ഡാറ്റയും ടെലികോം കമ്പനി തരുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ഇത് ശരിക്കും പറഞ്ഞാൽ സെക്കൻഡറി സിമ്മായി ബിഎസ്എൻഎല്ലിനെ ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണ്. എന്നാൽ പ്ലാനിന് ചില നിബന്ധനകളുണ്ട്.

സെക്കൻഡറി സിമ്മുള്ളവർക്ക് ബെസ്റ്റ് ഓപ്ഷൻ

ബിഎസ്എൻഎല്ലിന്റെ 397 രൂപ പ്ലാൻ സിം ആക്ടീവാക്കി നിർത്താൻ തെരഞ്ഞെടുക്കാവുന്ന ബെസ്റ്റ് ഓപ്ഷനാണ്. ഈ പാക്കേജിൽ മൊത്തം 150 ദിവസമാണല്ലോ വാലിഡിറ്റി. എന്നാൽ ഈ കാലയളവിൽ മുഴുവൻ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളില്ല. ആദ്യത്തെ 30 ദിവസങ്ങളിലായിരിക്കും വോയിസ് കോളുകൾ അൺലിമിറ്റഡായി അനുവദിച്ചിട്ടുള്ളത്.

Also Read: BSNL Super Plan: മാസം Rs 200, Unlimited കോളിങ്, 2GB ദിവസവും, 395 ദിവസം വാലിഡിറ്റി!

ഇതേ കാലയളവിലാണ് ദിവസേനയുള്ള 2GB-യും ലഭിക്കുക. ശേഷം നിങ്ങൾക്ക് 40 kbps വേഗതയിൽ ഡാറ്റ ലഭിക്കും. ആദ്യ മാസത്തിൽ പ്രതിദിനം 100 സൗജന്യ SMS മെസേജുകളും ലഭ്യമാകുന്നതാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo