പ്രൈവറ്റ് ടെലികോം കമ്പനികളുടെ Tariff Hike ഗുണമായത് BSNL കമ്പനിയ്ക്കാണ്. കാരണം ഉയർന്ന നിരക്കിലുള്ള റീചാർജ് പ്ലാനുകൾ താങ്ങാനാകാതെ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് കുടിയേറാൻ തുടങ്ങി. ജൂലൈ മാസത്തിന് ശേഷമുള്ള സ്ഥിതി ഇതായിരുന്നു. എന്നാൽ പുതിയതായി വരുന്ന റിപ്പോർട്ടുകൾ ഇതിന് നേരെ വിപരീതമാണ്.
Airtel, Jio, VI വരിക്കാർ Bharat Sanchar Nigam Limited-ലേക്ക് കുടിയേറിയിരുന്നു. ജൂലൈ കഴിഞ്ഞ് ബിഎസ്എൻഎല്ലിലേക്ക് ആളുകൾ കൂട്ടത്തോടെ സിം പോർട്ട് ചെയ്തെന്നായിരുന്നു വാർത്തകൾ. 2024 ഒക്ടോബറോടെ കമ്പനിയുടെ 5ജി എത്തുമെന്ന ഉറപ്പും ബിഎസ്എൻഎല്ലിൽ നിന്നുണ്ടായിരുന്നു. ചിലയിടങ്ങളിൽ സർക്കാർ കമ്പനിയുടെ 5ജി എത്തിയെങ്കിലും, ഇത് യാഥാർഥ്യമായിട്ടില്ല.
എന്നാൽ പുതിയ വാർത്ത പറയുന്നത് ബിഎസ്എൻഎല്ലലിൽ നിന്ന് വരിക്കാർ മടങ്ങുന്നതായാണ്. ഇന്ത്യയിലെ മികച്ച രണ്ട് ടെലികോം കമ്പനികളിലേക്ക് വരിക്കാർ പെട്ടെന്ന് മാറുന്നുവെന്നാണ് വാർത്തകൾ. സർക്കാർ ടെലികോമിന്റെ നെറ്റ്‌വർക്ക് ഗുണനിലവാരത്തിൽ വെല്ലുവിളികൾ നേരിടുന്നതിനാലാണിത്. അതുപോലെ ഇപ്പോഴും 4G പ്രവർത്തനവും ശരിയായി നൽകുന്നില്ലെന്ന ആരോപണങ്ങളുമുണ്ട്. എക്കണോമിക്സ് ടൈംസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബിഎസ്എൻഎല്ലിൽ നിന്ന് എയർടെല്ലിലേക്കും ജിയോയിലേക്കും പോർട്ട്-ഔട്ട് നടക്കുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വരിക്കാരിൽ പോലും ഇത് പ്രകടമാണെന്നാണ് വിവരം. എന്നാൽ ബിഎസ്എൻഎല്ലിന്റെ വരിക്കാരെ ആകർഷിക്കാൻ വോഡഫോൺ ഐഡിയയ്ക്ക് സാധിക്കുന്നില്ല.
കാരണം എയർടെൽ, ജിയോയെ പോലെ വിഐയുടെ കണക്റ്റിവിറ്റി മികച്ചതായിട്ടില്ല. വിഐയുടെ 4 ജി നെറ്റ്‌വർക്ക് ജിയോയെയും എയർടെല്ലിനെയും അപേക്ഷിച്ച് ദുർബലമാണ്. പ്രൈവറ്റ് ടെലികോം കമ്പനി ഇതുവരെ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുമില്ല.
ജൂലൈ തുടക്കത്തിൽ ജിയോ, എയർടെൽ കമ്പനികൾ നിരക്ക് കൂട്ടി. 11-25% വരെ വർധനവാണ് ഇവർ നടത്തിയത്. തൊട്ടുപിന്നാലെ വോഡഫോൺ ഐഡിയയും താരിഫ് ഉയർത്തി.
ജൂലൈ അവസാനമായപ്പോഴേക്കും ജിയോ, എയർടെൽ, Vi എന്നിവർക്ക് യഥാക്രമം 758,000, 1.69 ദശലക്ഷം, 1.41 ദശലക്ഷം വരിക്കാർ കുറഞ്ഞു. എന്നാൽ ഈ കാലയളവിലെ കണക്കുകളിൽ സർക്കാർ ടെലികോം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ 2.93 ദശലക്ഷത്തിലധികം വരിക്കാരെ നേടി. എന്നാൽ പുതിയ റിപ്പോർട്ടുകളിൽ ആ പ്രവണത മാറുന്നതായാണ് സൂചന.
Also Read: BSNL Budget Plan: 797 രൂപ മാത്രം! unlimited ഓഫറുകൾ, 300 ദിവസം വാലിഡിറ്റിയും
ടെലികോം റെഗുലേറ്റർ സംയോജിപ്പിച്ച ഏറ്റവും പുതിയ ഡാറ്റയിൽ കമ്പനിയ്ക്ക് വരിക്കാരെ നഷ്ടമാകുന്നതായി കാണിക്കുന്നു. ഇനിയും ബിഎസ്എൻഎൽ 4ജി വെറും വാക്കുകളിൽ മാത്രമായാൽ നഷ്ടം വലുതാകും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)