BSNL വരിക്കാർക്ക് കീശ കീറാതെ റീചാർജ് ചെയ്യാനുള്ള ബെസ്റ്റ് ഓപ്ഷൻ അറിയാമോ? 300 ദിവസേ വാലിഡിറ്റി വരുന്ന ബജറ്റ്-ഫ്രെണ്ട്ലി പ്ലാനിനെ കുറിച്ചാണ് പറയുന്നത്. സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited.
800 രൂപയ്ക്കും താഴെയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന്റെ വില. 797 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില. ദീർഘ കാല വാലിഡിറ്റി വരുന്ന ഈ ബിഎസ്എൻഎൽ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
BSNL Kerala വരിക്കാർക്കുള്ള ലാഭകരമായ പ്ലാനാണ്. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാനിൽ റീചാർജ് ചെയ്യാം. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും പ്ലാൻ ലഭ്യമാണ്.
797 രൂപയുടെ ഈ റീചാർജ് പ്ലാൻ മുമ്പ് 365 ദിവസം വാലിഡിറ്റിയിലായിരുന്നു. എന്നാൽ ഇപ്പോൾ വാലിഡിറ്റി 65 ദിവസം വെട്ടിക്കുറച്ചു. ഇത്രയും കുറഞ്ഞ തുകയ്ക്ക് കൂടുതൽ വാലിഡിറ്റി ലഭിക്കുമെന്നത് മികച്ചൊരു ഓഫർ തന്നെയാണ്.
ബിഎസ്എൻഎൽ ഈ പ്ലാനിലെ വാലിഡിറ്റി മാത്രമാണ് ചുരുക്കിയിട്ടുള്ളത്. പ്ലാനിലെ ആനുകൂല്യങ്ങളൊന്നും മാറ്റിയിട്ടില്ല. 797 രൂപ പാക്കേജിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. ദിവസേന നിങ്ങൾക്ക് 2GB ഡാറ്റയും ലഭിക്കുന്നകാണ്. 60 ദിവസത്തേക്ക് 100 എസ്എംഎസും ബിഎസ്എൻഎൽ അനുവദിച്ചിട്ടുണ്ട്.
ബാക്കിയുള്ള ദിവസങ്ങളിൽ ഈ എസ്എംഎസ് ഓഫർ ലഭിക്കുന്നതല്ല. ബാക്കി 240 ദിവസത്തിൽ സിം ആക്ടീവാക്കി നിർത്താം. എന്നാൽ ഈ സമയങ്ങളിൽ സൗജന്യമായി സേവനങ്ങളൊന്നും ലഭ്യമാകില്ല. 10 മാസത്തേക്ക് വാലിഡിറ്റി വരുന്നതിനാൽ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതില്ല.
BSNL 1 വർഷ പ്ലാനുകളിൽ റീചാർജ് ചെയ്യാൻ താൽപ്പര്യമുണ്ടോ? 365 ദിവസമോ അതിൽ കൂടുതലോ കാലാവധി വരുന്ന പ്ലാനുകളെ കുറിച്ച് ചുരുക്കി പറയാം. 1999 രൂപ പ്ലാനിൽ ഒരു വർഷമാണ് വാലിഡിറ്റി. 2399 രൂപ പ്ലാനിലാവട്ടെ 395 ദിവസം വാലിഡിറ്റി ലഭിക്കും. അതായത് ഈ തുകയ്ക്ക് ഒരു വർഷത്തിന് പുറമെ, ഒരു മാസവും വാലിഡിറ്റി വരുന്നു. 2999 BSNL പ്ലാനിനും 395 ദിവസം തന്നെയാണ് വാലിഡിറ്റി. ഇതിൽ ബണ്ടിൽ കണക്കിന് ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Read More: BSNL Extra Offer: ഒരു മാസത്തേക്ക് വരെ അധിക വാലിഡിറ്റി കൂട്ടിചേർത്ത് BSNL-ന്റെ പുതിയ തന്ത്രം
ഇവ മൂന്നും ഒന്നാന്തരം വാർഷിക പ്ലാനുകളാണ്. ഈ വർഷം കമ്പനി 4G വിന്യാസം പൂർത്തിയാക്കിയുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഇത് മികച്ച ഓഫറുകളായിരിക്കും.