സർക്കാർ ടെലികോം കമ്പനി BSNL ലക്ഷദ്വീപ് നിവാസികളുടെ കാത്തിരിപ്പിന് ഫലം നൽകി. Bharat Sanchar Nigam Limited ദ്വീപിലെ 4G കണക്റ്റിവിറ്റി വ്യാപിപ്പിച്ചു. വയർലെസ് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിക്കായുള്ള നീണ്ട കാലത്തെ ആവശ്യത്തിനാണ് ഇങ്ങനെ തീരുമാനമായിരിക്കുന്നത്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് മൊത്തം 18 4G സെൽ ടവറുകൾ സ്ഥാപിച്ചു. തദ്ദേശീയമായി നിർമ്മിച്ച സെറ്റുകളാണ് കമ്പനി സ്ഥാപിച്ചത്. കൂടാതെ നെറ്റ് വർക്ക് മെച്ചപ്പെടുത്തുന്നതിനായി സെൽ ടവറുകളും വർധിപ്പിച്ചിട്ടുണ്ട്. ദ്വീപിൽ 50 ഓളം ടവറുകൾ ഉണ്ടായിരുന്നു. ഇതിനൊപ്പമാണ് പുതിയ 4ജി ടവറുകളും കൊണ്ടുവന്നിരിക്കുന്നത്. നിലവിലുണ്ടായിരുന്ന 50
ടവറുകളെയും ബിഎസ്എൻഎൽ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.
പരിമിത ബാൻഡ് വിത്തുണ്ടായിരുന്ന സാറ്റലൈറ്റ് വഴി മാത്രമായിരുന്നു മുമ്പ് സേവനങ്ങൾ. അതിനാൽ തന്നെ ലക്ഷദ്വീപിലെ 4ജി വിപുലീകരണം വികസനത്തിനും സഹായിക്കുന്നു. സർക്കാർ സേവനങ്ങളും, ചികിത്സ, വിദ്യാഭ്യാസ സേവനങ്ങളും മെച്ചപ്പെടുത്താനാകും. ദ്വീപിൽ ഡിജിറ്റൽ ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങളും ഇതിലൂടെ വികസിപ്പിക്കാൻ സാധിക്കുന്നു.
കഴിഞ്ഞ വർഷം ദ്വീപിൽ 4ജി എത്തിച്ചത് 3G-സ്പെക്ട്രം ഉപയോഗിച്ചാണ്. ഇപ്പോൾ പുതിയതും നവീകരിച്ചതുമായ ടവറുകളാണ് 4G-സ്പെക്‌ട്രത്തിന് ഉപയോഗിക്കുന്നത്. ഇത് അതിവേഗ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി ആസ്വദിക്കാൻ സഹായിക്കുന്നതാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ലക്ഷദ്വീപിൽ പുതിയ ടവറുകൾ പൂർത്തിയാക്കിയത്. ഇവ 26 മുതൽ 4ജി സേവനം നൽകിത്തുടങ്ങിയതായും ടെലികോം കമ്പനി അറിയിച്ചു. നിലവിലുണ്ടായിരുന്ന 50 ടവറുകളെ ഫാസ്റ്റ് സർവ്വീസിലേക്കും അപ്ഗ്രഡ് ചെയ്യുകയാണ്. ഇതിന്റെ തുടക്കമാണ് കൽപ്പേനി GH-ലെ ടവർ 4ജിയായി പ്രവർത്തനം തുടങ്ങിയത്.
Read More: BSNL-നെ തോൽപ്പിക്കാൻ Jio കണ്ടെത്തിയ ഉപായം! 200GB, Unlimited Calling, നീണ്ട വാലിഡിറ്റിയിൽ