BSNL 349 രൂപയ്ക്ക് പ്രഖ്യാപിച്ച റീചാർജ് പാക്കേജ് ഇനി ഒരു ദിവസം കൂടി. പരിമിതകാലത്തിൽ റീചാർജ് ചെയ്യുന്നവർക്ക് ടെലികോം കമ്പനി അടിപൊളിയൊരു പ്ലാനാണ് നൽകിയത്. തുച്ഛമായ വിലയ്ക്ക് ദീർഘകാല വാലിഡിറ്റിയും, Unlimited ഓഫറുകളും അനുവദിച്ചിട്ടുള്ള പ്ലാനാണിത്.
ദീപാവലിയോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ പാക്കേജായിരുന്നു. നവംബർ 28 വരെ റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ പ്ലാൻ ലഭ്യമാകുകയുള്ളൂ.
400 രൂപയ്ക്കും താഴെ 3 മാസം വാലിഡിറ്റി എന്നതാണ് പ്ലാനിനെ ആകർഷണമാക്കുന്നത്. സെക്കൻഡറി സിമ്മായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്ക് പ്ലാനൊരു ലോട്ടറിയാണ്. ഇതുവരെ റീചാർജ് ചെയ്യാതെ സിം കട്ടാകാറായവർക്കും ഇതൊരു ബമ്പർ ഭാഗ്യം തന്നെ.
ഇങ്ങനെ ഒരു പ്ലാനിൽ റീചാർജ് ചെയ്താൽ നിങ്ങളുടെ പണം നഷ്ടമാകില്ല. കാരണം ദിവസവും 3.88 രൂപ മാത്രമാണ് ഈ ബിഎസ്എൻഎൽ പാക്കേജിന് ലഭ്യമാകുക. എന്നാൽ നേട്ടങ്ങളോ Unlimited കോളുകൾ ഉൾപ്പെടെയുള്ളവ. ഈ റീചാർജ് പാക്കേജിലെ ആനുകൂല്യങ്ങളും മറ്റ് വിവരങ്ങളും അറിയാം.
349 രൂപയുടെ പ്ലാനിന് വാലിഡിറ്റി 90 ദിവസമാണ്. എന്നുവച്ചാൽ 3 മാസത്തെ കാലാവധിയിൽ റീചാർജ് പ്ലാൻ ലഭിക്കുന്നു. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും, അൺലിമിറ്റഡ് ഡാറ്റയും നൽകിയിട്ടുണ്ട്.
ലോക്കൽ, STD കോളുകൾ അൺലിമിറ്റഡായി അനുവദിക്കുന്നു. എല്ലാ നെറ്റ് വർക്കിലേക്കും ഔട്ട്ഗോയിങ് കോളുകൾ ചെയ്യാവുന്നതാണ്. അതുപോലെ ബിഎസ്എൻഎല്ലിന്റെ 4ജി ഡാറ്റയും ഈ പാക്കേജിൽ ലഭിക്കുന്നു. 4ജി സേവനം ലഭ്യമായ പ്രദേശങ്ങളിൽ ബിഎസ്എൻഎൽ 4ജി ആസ്വദിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
പ്ലാനിൽ മൊത്തമായി അനുവദിച്ചിരിക്കുന്നത് 30ജിബിയാണ്. ഇത് പ്രതിദിന ക്വാട്ട പരിധിയില്ലാതെ അൺലിമിറ്റഡായി ആസ്വദിക്കാം. 30GB കഴിഞ്ഞാൽ 40Kbps വേഗതയിൽ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് വരിക്കാർക്കാണ് പ്രയോജനപ്പെടുത്താവുന്ന ഉഗ്രൻ പാക്കേജാണിത്. ഈ പ്ലാനിൽ GP-II (രണ്ടാം ഗ്രേസ് പിരീഡ്) വിഭാഗത്തിലുള്ളവർക്ക് റീചാർജ് ചെയ്യാം. കാരണം സിം ആക്ടീവാക്കി നിർത്താൻ തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണിത്. രണ്ടാം ഗ്രേഡ് പിരീഡ് എന്നാൽ GP-I കാലയളവിൽ റീചാർജ് ചെയ്യൽ നഷ്‌ടമായവരെയാണ് ഉദ്ദേശിക്കുന്നത്.
Also Read: BSNL Unlimited Plan: നല്ല കിണ്ണം കാച്ചിയ പ്ലാൻ, 7 മാസം വാലിഡിറ്റി, അൺലിമിറ്റഡ് കോളുകളോടെ…
ശ്രദ്ധിക്കുക, ഒക്ടോബർ 28 മുതലാണ് പ്ലാൻ പ്രാബല്യത്തിൽ വന്നത്. നവംബർ 28 വരെ മാത്രമാണ് 349 രൂപ പാക്കേജ് ലഭ്യമാകുന്നത്.