BSNL Kerala: നിങ്ങളുടെ SIM 4G ആണോ? അറിയാൻ വെറുമൊരു Missed Call മാത്രം മതി

Updated on 29-Aug-2024
HIGHLIGHTS

BSNL കണക്ഷൻ എടുത്തവരായാലും നിലവിലുള്ള സിം ആയാലും 4G ആണോ?

ഇത് നിങ്ങൾക്ക് അറിയില്ലെങ്കിൽ ഒരു മിനിറ്റിൽ പരിശോധിക്കാം

BSNL 4G പൂർണമായി ലഭ്യമാകുന്നത് ഒക്ടോബറിൽ പൂർത്തിയാകും

BSNL 4G ഇന്ത്യയുടെ പലയിടത്തും ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും വിദൂരപ്രദേശങ്ങളിൽ അതിവേഗ സേവനം എത്തി. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല എന്ന് വിചാരിച്ച ഇടത്ത് നിന്നാണ് BSNL തിരിച്ചുവരവ്.

BSNL 4G പണിപ്പുരയിൽ

BSNL 4G പൂർണമായി ലഭ്യമാകുന്നത് ഒക്ടോബറിൽ പൂർത്തിയാകും. വളരെ ബജറ്റിന് ഇണങ്ങിയ പ്ലാനുകളാണ് ബിഎസ്എൻഎല്ലിലുള്ളത്. ജിയോ, എയർടെൽ, വിഐ വരിക്കാർ പ്ലാൻ വില കൂട്ടിയപ്പോഴും ബിഎസ്എൻഎൽ കൈവിട്ടില്ല. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

പകരം കൂടുതൽ ആകർഷകമായ ആനുകൂല്യങ്ങളോടെ ബിഎസ്എൻഎൽ പ്ലാനുകൾ അവതരിപ്പിച്ചു. അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കാൻ 4ജിയും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

BSNL 4G SIM പരിശോധിക്കാം…

സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് വരിക്കാർ അടുത്തിടെ ബിഎസ്എൻഎല്ലിലേക്ക് വന്നു. താരിഫ് വർധനയിലെ അതൃപ്തിയാണ് പലരും സിം പോർട്ട് ചെയ്യാനുള്ള കാരണം. പലരും പുതിയതായി ബിഎസ്എൻഎൽ സിം എടുക്കാനും തുടങ്ങി.

പുതിയ കണക്ഷൻ എടുത്തവരായാലും നിലവിലുള്ള സിം ആയാലും 4G ആണോ? ഇത് നിങ്ങൾക്ക് അറിയില്ലെങ്കിൽ ഒരു മിനിറ്റിൽ പരിശോധിക്കാം. വളരെ നിസ്സാരമായൊരു ടിപ്സ് പ്രയോഗിച്ചാൽ മതിയെന്നാണ് ബിഎസ്എൻഎൽ അറിയിക്കുന്നത്.

ഒരു മിസ്ഡ് കോൾ മതി…

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4ജി സേവനം നിങ്ങൾക്കും ഇനി ആസ്വദിക്കാം. കേരളത്തിലും പലയിടത്തും ബിഎസ്എൻഎൽ 4G എത്തിക്കഴിഞ്ഞു. അതിനാൽ ഇനിയും 3G സിമ്മിലോ 2G സിമ്മിലോ തുടരേണ്ടതില്ല. നിങ്ങളുടെ സിം 4G ആണോ എന്നറിയാൻ വെറുമൊരു മിസ്ഡ് കോളിന്റെ കാര്യമേയുള്ളൂ.

ഇതിനായി ബിഎസ്എൻഎൽ കേരള വരിക്കാർ ചെയ്യേണ്ടതെന്താണെന്ന് വിശദീകരിക്കാം. 94 97 97 97 97 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ ചെയ്യുക. ഇങ്ങനെ സിം 4ജി ആണോ എന്നറിയാം.

4G അപ്ഗ്രേഡ് എങ്ങനെ?

അതുപോലെ ബിഎസ്എൻഎൽ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതും എളുപ്പമാണ്. ഇതിനായി ബിഎസ്എൻഎൽ ഓഫിസുകളിൽ സൌകര്യമുണ്ട്. അല്ലെങ്കിൽ അടുത്തുള്ള കസ്റ്റമർ സർവീസ് സെന്റർ സന്ദർശിക്കാം. മൊബൈൽ സേവനങ്ങൾ നൽകുന്ന റീട്ടെയിൽ ഷോപ്പുകളിലൂടെയും സിം അപ്ഗ്രേഡ് ചെയ്യാനാകും.

Read More: BSNL 4G: ഒക്ടോബറിൽ ആ Good News! 25000 ആയി, ലക്ഷ്യം ഒരു ലക്ഷം

ഇത് ജിയോ, എയർടെൽ 4G അല്ല

ബിഎസ്എൻഎൽ 4G സർവ്വീസിലും വ്യത്യാസമുണ്ട്. ബിഎസ്എൻഎൽ ഉപയോഗിക്കുന്നത് പാക്കറ്റ് സ്വിച്ചിങ്ങാണ്. 2G നിലനിർത്തിക്കൊണ്ടുള്ള ഫാസ്റ്റ് നെറ്റ്‌വര്‍ക്ക് അപ്ഡേറ്റാണ് കമ്പനിയുടെ ലക്ഷ്യം. ഇത് കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പ്രയോജനകരമാകും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :