BSNL Diwali Offer: 6 പ്ലാനുകളിൽ എക്സ്ട്രാ 3GB! ദീപാവലിയ്ക്ക് BSNL സമ്മാനം

Updated on 03-Nov-2023
HIGHLIGHTS

അധികമായി 3GB വാഗ്ദാനം ചെയ്ത് കേരളീയർക്ക് 6 ദീപാവലി ഓഫറുകൾ

ഒരു മാസം മുതൽ 4 മാസം വരെ കാലാവധിയുള്ള പ്രീ- പെയ്ഡ് പാക്കേജുകളിലാണ് ഓഫർ

ബിഎസ്എൻഎല്ലിന്റെ Self Careapp വഴി റീചാർജ് ചെയ്യുന്നെങ്കിൽ മാത്രമാണ് ഓഫർ ലഭിക്കുക

സർക്കാർ ഉടമസ്ഥതയിലുള്ള BSNL Diwali സമ്മാനം പ്രഖ്യാപിച്ചു. ഇന്നും ഗ്രാമങ്ങളിലും വിദൂരപ്രദേശങ്ങളിലുമുള്ളവർക്ക് ആശ്രയിക്കാവുന്ന ടെലികോം സേവനവും ബിഎസ്എൻഎലിലാണുള്ളത്. ഇപ്പോഴിതാ ദീപോത്സവത്തിൽ സർക്കാർ ടെലികോം കമ്പനി ഇന്ത്യയൊട്ടാകെ ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൽ കേരളീയർക്ക് വളരെ മികച്ച ചില അധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു.

ദീപാവലി ഓഫർ ഇങ്ങനെ

251 രൂപ മുതൽ 666 രൂപ വരെയുള്ള പ്ലാനുകളിൽ ബിഎസ്എൻഎൽ ഓഫറുകൾ കൂട്ടിച്ചേർത്തിരിക്കുകയാണ്. അതായത്, 3GB ഡാറ്റ അധികമായി നൽകുന്നതാണ് ദീപാവലി ഓഫർ. ദീപാവലിയിൽ വിദേശത്തുള്ള സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വീഡിയോ കോളിലൂടെ സംവദിക്കാനും, ഒടിടി വിനോദങ്ങൾ ആസ്വദിക്കാനുമെല്ലാം അധികമായി 3GB ലഭിക്കുമെന്നത് ശരിക്കും വമ്പൻ സമ്മാനം തന്നെയാണ്. ഇങ്ങനെ അധികമായി ഇന്റർനെറ്റ് ഡാറ്റ ആനുകൂല്യം ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഏതെല്ലാമെന്ന് നോക്കാം.

അധിക ഡാറ്റ ഓഫർ ഈ പ്ലാനുകളിൽ

299 രൂപ, 251 രൂപ, 398 രൂപ, 499 രൂപ, 599 രൂപ, 666 രൂപ എന്നീ 6 റീചാർജ് പ്ലാനുകളിൽ കമ്പനി ദീപാവലി ഓഫർ നൽകിയിരിക്കുന്നു. ഒരു മാസം മുതൽ 4 മാസം വരെ കാലാവധിയുള്ള പ്രീ- പെയ്ഡ് പാക്കേജുകളാണിവ. ഉത്സവകാലത്ത് ഡാറ്റ കുറവാണെന്നോ, തീർന്നുപോകുമെന്നോ ആശങ്കപ്പെടാതെ ദീപോത്സവം അൺലിമിറ്റഡായി ആഘോഷിക്കാനുള്ള അവസരമാണിത്.

Also Read: WhatsApp latest feature: യൂട്യൂബിൽ നിന്ന് അടിച്ചുമാറ്റി WhatsApp പുതിയ ഫീച്ചർ കൊണ്ടുവരുന്നു!

വളരെ തുച്ഛമായ വിലയ്ക്ക് അധിക സന്തോഷം ലഭിക്കുമെങ്കിൽ, ഒരിക്കലും മിസ്സാക്കരുത്. എന്നാൽ ശ്രദ്ധിക്കേണ്ടത് ബിഎസ്എൻഎല്ലിന്റെ Self Careapp വഴി റീചാർജ് ചെയ്യുന്നെങ്കിൽ മാത്രമാണ് അധിക ഡാറ്റയുടെ ദീപാവലി ഓഫർ നിങ്ങൾക്ക് ലഭിക്കുള്ളൂ…

Rs 251 BSNL Offer

251 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇതൊരു ഡാറ്റ പ്ലാനായതിനാൽ കോളിങ്ങ്, SMS ആനുകൂല്യങ്ങൾ ഇവയിൽ ഉൾപ്പെടുന്നില്ല. അതായത്, ഇതൊരു വർക്ക് ഫ്രം ഹോം-ഫോക്കസ്ഡ് പ്രീപെയ്ഡ് പ്ലാനാണ്. മൊത്തം 70GB ഡാറ്റ ലഭിക്കുന്ന ഈ റീചാർജ് പ്ലാനിൽ ഇപ്പോൾ അധികമായി 3GB ഡാറ്റ കൂടി ചേരുന്നുണ്ട്.
ഇതിനായി വരിക്കാർ സെൽഫ് കെയർ മൊബൈൽ ആപ്പ് വഴി 251 രൂപയ്ക്ക് റീചാർജ് ചെയ്യണം.

Rs 299 BSNL Offer

ബിഎസ്എൻഎല്ലിന്റെ ബജറ്റ്- ഫ്രെണ്ട്ലി പ്ലാനിൽ ഇപ്പോൾ ദിവസേന ലഭിക്കുന്ന 3GB ഡാറ്റ കൂടാതെ, അധികമായി 3GB കൂടി ലഭിക്കുന്നു. 30 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഈ റീചാർജ് പ്ലാനിലുള്ളത്. ദിവസനേ 100 SMS സൌജന്യമായും, അൺലിമിറ്റഡ് കോളുകളും ടെലികോം കമ്പനി വാഗ്ദാനം ചെയ്യുന്നു. ദീപാവലിയോട് അനുബന്ധിച്ച് ഈ കാലയളവിൽ നിങ്ങൾക്കിനി അധികമായി 3ജിബി കൂടി ആസ്വദിക്കാം.

Rs 398 BSNL Offer

398 രൂപയുടെ പ്ലാനും 30 ദിവസത്തേക്കുള്ള റീചാർജ് പാക്കേജാണ്. പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും നൽകുന്ന പ്രീ-പെയ്ഡ് പ്ലാനിലൂടെ ഒരു മാസക്കാലയളവിൽ മൊത്തം 120GB ഡാറ്റയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ദീപാവലി സമ്മാനമായി ബിഎസ്എൻഎൽ 398 രൂപയുടെ പ്ലാനിൽ 3GB ഡാറ്റ കൂടുതൽ നൽകുകയാണ്.

Rs 499 BSNL Offer

പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, 100 SMS എന്നീ ആനുകൂല്യങ്ങളുള്ള ഒരു ബജറ്റ്- ഫ്രെണ്ട്ലി ഓപ്ഷനാണിത്. പൈസയ്ക്ക് ഇണങ്ങുന്ന പ്ലാനാണെന്ന് പറയാൻ കാരണം 80 ദിവസത്തെ വാലിഡിറ്റിയും ദിവസേന ആകർഷക ആനുകൂല്യങ്ങളും ലഭിക്കുന്ന റീചാർജ് പാക്കേജായതിനാലാണ്.

Rs 499 BSNL Offer

ബിഎസ്എൻഎൽ ട്യൂണും GAMEIUM പ്രീമിയം ആക്സസും ലഭിക്കുന്ന 499 രൂപയുടെ റീചാർജ് പാക്കേജിൽ ഇപ്പോൾ കമ്പനി അധികമായി 3GB ഡാറ്റ കൂടി അനുവദിച്ചിരിക്കുന്നു.

Rs 599 BSNL Offer

599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും 100 SMS, 3GB ഡാറ്റയും ലഭിക്കും. രാത്രി അൺലിമിറ്റഡ് നൈറ്റ് ഡാറ്റയും ലഭിക്കും. Zing, PRBT, ഗെയിം ഓൺ സർവീസ്, ആസ്ട്രോടെൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും.
84 ദിവസമാണ് വാലിഡിറ്റി. ദീപാവലിയോട് അനുബന്ധിച്ച് ഈ പ്ലാനിൽ നിങ്ങൾക്ക് 3GB അധികം ലഭിക്കും.

Rs 599 BSNL Offer

Rs 666 BSNL Offer

ബിഎസ്എൻഎൽ ദീപാവലി സമ്മാനം നൽകുന്ന ഏറ്റവും വില കൂടി റീചാർജ് പ്ലാൻ 666 രൂപയുടേതാണ്. ദിവസവും 2GB, 100 SMS, അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്ന റീചാർജ് പാക്കേജിൽ ദീപാവലിയോട് അനുബന്ധിത്ത് 3ജിബി ഡാറ്റ അധികമായി, ഫ്രീയായി ലഭിക്കും.

ബിഎസ്എൻഎൽ ട്യൂണും, ആസ്ട്രോടെൽ, ഗെയിംഓൺ സർവ്വീസും ലഭ്യമാകുന്ന പാക്കേജാണിത്. 105 ദിവസമാണ് ഈ പ്ലാനിന് വാലിഡിറ്റി വരുന്നത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :