BSNL Prepaid Plans: ദീർഘകാല വാലിഡിറ്റിയിൽ ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനകുന്ന പ്ലാനുകളുമായി BSNL

BSNL Prepaid Plans: ദീർഘകാല വാലിഡിറ്റിയിൽ ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനകുന്ന പ്ലാനുകളുമായി BSNL

 ബിഎസ്എൻഎൽ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചു. ദീർഘകാല വാലിഡിറ്റിയിൽ ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ പ്ലാനുകൾ മികച്ചതാണ്. പുതിയ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളും മാന്യമായ നിരക്കിൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നവയാണ്. 411 രൂപ, 788 രൂപ എന്നിങ്ങനെയാണ് പുതിയതായി ബിഎസ്എൻഎൽ അ‌വതരിപ്പിച്ച പ്ലാനുകളുടെ നിരക്ക്. ഈ രണ്ട് പ്ലാനുകളും പൂർണ്ണമായും ഡാറ്റ ആനുകൂല്യം മാത്രമാണ് നൽകുന്നത്. സിം വാലിഡിറ്റി നിലനിർത്തണമെങ്കിൽ ഉപയോക്താക്കൾക്ക് ഒരു അ‌ടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം. ദീർഘകാലത്തേക്ക് ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് പുതിയ പ്ലാനുകൾ ഏറെ അ‌നുയോജ്യമാണ്. 411 രൂപ, 788 രൂപ നിരക്കുകളിൽ എത്തുന്ന ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.

411 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ പുതിയ 411 രൂപയുടെ ഡാറ്റ പ്ലാൻ 90 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. അ‌തായത് 90 ദിവസത്തേക്ക് ഈ പ്ലാനിലെ ഡാറ്റ ഉപയോഗിക്കാം. എന്നാൽ സിം വാലിഡിറ്റിയ്ക്കായി ഒരു അ‌ടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കണം. ഉപയോക്താക്കൾക്ക് പ്രതിദിനം 2GB ഡാറ്റയാണ് 411 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്. അ‌ധിക ആനുകൂല്യങ്ങളൊന്നും തന്നെ കമ്പനി ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ പ്ലാനിൽ ഉപയോക്താവിന് ആകെ ലഭിക്കുന്നത് 180GB ഡാറ്റ ആണ് (ഹൈ സ്പീഡ്). നിശ്ചിത ഡാറ്റയുടെ ഉപയോഗത്തിന് ശേഷം FUP പ്രകാരം ഡാറ്റ വേഗത 40 Kbps ആയി കുറയും.

788 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

788 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ 180 ദിവസ വാലിഡിറ്റിയിലാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഏതാണ്ട് 6 മാസത്തേക്ക് ഡാറ്റ ഉറപ്പാക്കാൻ ഈ പ്ലാൻ ഉപയോക്താവിനെ സഹായിക്കും.  പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാനിലും ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റയുടെ ഉപയോഗത്തിന് ശേഷം ഡാറ്റ വേഗത 40 Kbps ആയി കുറയുന്നു. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് ആകെ 360 ജിബി അതിവേഗ ഡാറ്റ ലഭിക്കും. ഒടിടി സബ്സ്ക്രിപ്ഷൻ പോലുള്ള അ‌ധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നില്ല.

Nisana Nazeer
Digit.in
Logo
Digit.in
Logo