പുതുവത്സര ഓഫറുമായി BSNL; വിശദ വിവരങ്ങൾ

Updated on 28-Dec-2022
HIGHLIGHTS

നിലവിൽ ഡിഎസ്എൽ കണക്ഷൻ ഉപയോഗിക്കുന്ന ആളുകൾക്കായുള്ള ഓഫറാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്

ഭാരത് ഫൈബർ കണക്ഷൻ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ഓഫർ ബാധകമല്ല

ബ്രോഡ്ബാന്റ് വിപണിയിൽ എയർടെൽ, ജിയോ എന്നിവയെക്കാൾ മികച്ച പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎൽ ആണ്

പുതുവത്സരത്തിൽ ബിഎസ്എൻഎൽ (BSNL) ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്കായി പുത്തൻ ഓഫറുകൾ  പ്രഖ്യാപിച്ചു. നിലവിലുള്ള ഉപയോക്താക്കൾക്കായാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നിലവിൽ ഡിഎസ്എൽ കണക്ഷൻ ഉപയോഗിക്കുന്ന ആളുകൾക്കായുള്ള ഓഫറാണ്. ഭാരത് ഫൈബർ കണക്ഷൻ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ഓഫർ ബാധകമല്ല. ഭാരത് ഫൈബർ കണക്ഷനിലേക്ക് ആളുകളെ എത്തിക്കാൻ കൂടിയാണ് ബിഎസ്എൻഎൽ ഇത്തരമൊരു ഓഫർ നൽകുന്നത്.

ബിഎസ്എൻഎൽ പുതുവത്സര ഓഫർ

ബിഎസ്എൻഎൽ ഡിഎസ്എൽ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾ ഭാരത് ഫൈബർ സേവനങ്ങളിലേക്ക് മാറുകയാണെങ്കിൽ അവർക്ക് ഡിസ്കൌണ്ടുകൾ നൽകുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഇപ്പോൾ ഭാരത് ഫൈബർ സേവനത്തിലേക്ക് മാറുന്ന ഉപയോക്താക്കൾക്ക് ഫൈബർ സർവ്വീസിനുള്ള ബില്ലിൽ 6 മാസത്തേക്ക് എല്ലാ മാസവും 200 രൂപ വീതം കിഴിവ് ലഭിക്കും.

ബിഎസ്എൻഎൽ ഭാരത് ഫൈബർ ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾക്കൊപ്പം 300 എംബിപിഎസ് വരെ വേഗതയുള്ള പ്ലാനാണ് ഭാരത് ഫൈബർ ഉപഭോക്തതാക്കൾക്കായി അവതരിപ്പിച്ചിട്ടുള്ളത്. ഒരു ഉപഭോക്തതാവിനു ഇപ്പോൾ ഫൈബർ ഇന്റർനെറ്റ് സേവനങ്ങൾ വേണെമന്നുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ 275 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കാം. ഡിഎസ്എൽ കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോക്തതാവിനു ഇപ്പോൾ ലഭിക്കുന്ന ഓഫറിലൂടെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ബില്ലുകളിൽ മൊത്തം 1200 രൂപ വരെ ഇളവ് ലഭിക്കാം.

ഇന്ത്യയിലെ ഫൈബർ ബ്രോഡ്‌ബാൻഡ് വിപണിയിൽ ബിഎസ്എൻഎൽ (BSNL) വളരെ പിന്നിലാണ്. ഫൈബർ വിപണിയിലെ മുൻനിര ഇന്റർനെറ്റ് സേവന ദാതാക്കളായി ജിയോയും എയർടെലും മാറിക്കഴിഞ്ഞു. മൊത്തത്തിലുള്ള വയർലെസ് വിഭാഗത്തിൽ ജിയോ ബി‌എസ്‌എൻ‌എല്ലിനെ പോലും മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. എയർടെല്ലാവട്ടെ ബിഎസ്എൻഎല്ലിന് പിന്നാലെയുണ്ട്.  ഫൈബർ ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാനായിട്ടുള്ള കാലതാമസമാണ് ബിഎസ്എൻഎല്ലിന്റെ പ്രശ്നം.

ബ്രോഡ്ബാന്റ് വിപണിയിൽ സ്വകാര്യ കമ്പനികളായ എയർടെൽ, ജിയോ എന്നിവയെക്കാൾ മികച്ച പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎൽ തന്നെയാണ് ഉപഭോക്തതാക്കൾക് നൽകുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച ഇന്റർനെറ്റ് വേഗതയും ആനുകൂല്യങ്ങളും എയർടെൽ പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകളെല്ലാം വളരെ മികച്ചതുമാണ്. മുകളിൽ പറഞ്ഞത് പോലെ 275 രൂപ മുതലുള്ള പ്ലാനുകൾ ബിഎസ്എൻല്ലിനുണ്ട്. ഇത് 75 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനാണ്. ജിയോഫൈബർ എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവ 1 ജിബിപിഎസ് വേഗതയുള്ള പ്ലാനുകൾ നൽകുമ്പോൾ ബിഎസ്എൻഎൽ പരമാവധി 300 എംബിപിഎസ് വേഗതയാണ് നൽകുന്നത്.

Connect On :