ലാൻഡ്‌ലൈൻ, മൊബൈൽ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങളിൽ ബിഎസ്എൻഎൽമികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ കാര്യത്തിൽ ബിഎസ്എൻഎൽ മികച്ച നിലവാരം പുലർത്തുന്നു. ബിഎസ്എൻഎൽ, വിവിധ നിരക്കുകളിലായി നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാൻ ഇത് അവസരമൊരുക്കുന്നു. അതിൽ, സാധാരണ ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാൻ സഹായകമായ പ്ലാനുകളാണ് 100 എംബിപിഎസ് പ്ലാനുകൾ. അതിലും കൂടുതൽ വേഗത ആവശ്യമുള്ള ആളുകൾക്ക് വേണമെങ്കിൽ 150 എംബിപിഎസ് പ്ലാനുകളും തെരഞ്ഞെടുക്കാം. ഇതിനെക്കാൾ കൂടുതലും കുറഞ്ഞതുമായ വേഗതയിലുള്ള മറ്റ് നിരാവധി പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടാം.
100 എംബിപിഎസ് വേഗതയിൽ ഡാറ്റ വാഗ്ദാദം ചെയ്യുന്ന ഈ പ്ലാൻ ബിഎസ്എൻഎല്ലിന്റെ ഏറ്റവും ജനപ്രിയമായ പ്ലാനുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. 100 എംബിപിഎസ് വേഗതയിൽ പ്രതിമാസം 3.3TB ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 10 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യത്തോടെ സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ലഭിക്കും. എന്നാൽ ലാൻഡ്‌ലൈൻ ഡിവൈസ് ഉപയോക്താവ് വാങ്ങണം. ഒടിടി ആനുകൂല്യങ്ങളോടെ 799 രൂപയ്ക്ക് 1ടിബി ഡാറ്റ ലഭ്യമാകുന്ന ജിയോ, എയർടെൽ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ 100എംബിപിഎസ് പ്ലാൻ ചെലവേറിയതാണെന്ന് തോന്നും. എന്നാൽ ഇവിടെ 3.3ടിബി ഡാറ്റയാണ് ലഭിക്കുന്നത്.
ബിഎസ്എൻഎല്ലിന്റെ 999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനിൽ 150 എംബിപിഎസ് വരെ ഇന്റർനെറ്റ് വേഗതയും 2ടിബി വരെ പ്രതിമാസ ഡാറ്റയും ലഭിക്കുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 10 എംബിപിഎസ് ആയി കുറയുന്നു. ഈ പ്ലാനിലും ബിഎസ്എൻഎൽ അൺലിമിറ്റഡ് കോളിംഗ് സൗകര്യം സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ ലാൻഡ്‌ലൈൻ ഡിവൈസ് ഉപയോക്താക്കൾ വാങ്ങണം. ഒടിടി ആനുകൂല്യങ്ങളും ഉള്ളടങ്ങുന്നു എന്നതാണ് ഈ ജനപ്രിയ ബിഎസ്എൻഎൽ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൻസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ പ്ലേ, സോണിലിവ് പ്രീമിയം, സീ5 പ്രീമിയം, യപ്ടിവി തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനാണ് 999 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്ന അധിക ആനുകൂല്യങ്ങൾ.