BSNL 4G Update: കൊൽക്കത്തയെ Speed ആക്കാൻ ആദ്യമായി സ്വദേശി 4G എത്തിച്ച് BSNL

Updated on 16-May-2024
HIGHLIGHTS

അതിവേഗ കണക്റ്റിവിറ്റി BSNL ഉടൻ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു

സ്വദേശി 4G/5G-യ്ക്ക് ആത്മനിർഭർ വഴിയാണ് BSNL കണക്റ്റിവിറ്റി തരുന്നത്

2022 ഒക്ടോബറിൽ ഒരു ലക്ഷം 4G സൈറ്റുകൾക്കായി ടെൻഡർ സമർപ്പിച്ചു

അതിവേഗ കണക്റ്റിവിറ്റി BSNL ഉടൻ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ കമ്പനി ഉടൻ 4G നെറ്റ്‌വർക്ക് നടപ്പിലാക്കാൻ ഒരുങ്ങുന്നു. ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതി പ്രകാരമാണ് ബിഎസ്എൻഎൽ 4ജി എത്തിക്കുന്നത്. ഇങ്ങനെ തദ്ദേശീയമായി 4G എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ.

BSNL 4G

സ്വദേശി 4G/5G-യ്ക്ക് ആത്മനിർഭർ വഴിയാണ് BSNL കണക്റ്റിവിറ്റി തരുന്നത്. 2021 ജനുവരി 1 മുതൽ ഇതിനുള്ള പദ്ധതിയ്ക്ക് കമ്പനി തുടക്കമിട്ടു. ബിഎസ്എൻഎൽ 4ജിയ്ക്കായി PoC ആരംഭിച്ചത് ഈ വർഷകമാണ്. 2022 ഒക്ടോബറിൽ ഒരു ലക്ഷം 4G സൈറ്റുകൾക്കായി ടെൻഡർ സമർപ്പിച്ചു.

BSNL 4G

BSNL 4G ഘട്ടം ഘട്ടമായി

ഇപ്പോഴിതാ തദ്ദേശീയ 4ജി ആദ്യമായി കൊൽക്കത്തയിൽ എത്തിച്ചിരിക്കുന്നു. കൊൽക്കത്ത ടെലികോം ഡിസ്ട്രിക്ടിൽ കമ്പനി ആദ്യമായി തദ്ദേശീയ 4G വിന്യസിപ്പിച്ചു. ബാലിഗഞ്ച് ടെലിഫോൺ എക്‌സ്‌ചേഞ്ചിലാണ് ബിഎസ്എൻഎൽ വരുന്നത്. കൊൽക്കത്ത മുഴുവനും ബംഗാളിലെ മറ്റ് ഭാഗങ്ങളിലും ഘട്ടം ഘട്ടമായി 4G എത്തിച്ചേരും. ദി സ്റ്റേറ്റ്സ്മാൻ റിപ്പോർട്ടിലാണ് കൊൽക്കത്തയിലെ ബിഎസ്എൻഎൽ 4ജിയെ കുറിച്ച് പറയുന്നത്.

4G ആത്മ-നിർഭർ ഭാരത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 4G കൊണ്ടുവരുന്നത്. മൊബൈൽ സേവനങ്ങൾ നൽകുന്നതിനായി കേന്ദ്രം ഏൽപ്പിച്ച 4G സാച്ചുറേഷൻ പ്രോജക്റ്റും ഇതിനൊപ്പമാണ്. ഈ സാച്ചുറേഷൻ പദ്ധതിയ്ക്കായി BSNL പ്രവർത്തിക്കുന്നു.

ഇത് ഇന്ത്യയിലെ വിദൂര പ്രദേശങ്ങളെ കണക്റ്റ് ചെയ്യുന്നതിനും സഹായിക്കും. കണക്റ്റിവിറ്റി എത്താൻ പ്രയാസമുള്ള പ്രദേശങ്ങളിലേക്കും സർക്കാർ കമ്പനി സേവനമെത്തിക്കും. ഇങ്ങനെ 24,600 ഗ്രാമങ്ങളെ ബിഎസ്എൻഎൽ ബന്ധിപ്പിക്കുന്നു.

ഓഗസ്റ്റ് മുതൽ 4G

ബിഎസ്എൻഎൽ മൂന്ന് മാസത്തിനുള്ളിൽ 4G വിന്യസിപ്പിച്ചേക്കും. ആത്മനിർഭർ എന്ന സർക്കാർ പോളിസിയുടെ സഹായത്താലായിരിക്കും പദ്ധതി. പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 4G ആരംഭിക്കുക. ഈ 4G സേവനം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

READ MORE: Reliance Jio തരുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ, Unlimited 5G 399 രൂപയ്ക്ക്!

രാജ്യത്തുടനീളം 4G സേവനത്തിനായി 9,000-ലധികം ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ടെലികോം കമ്പനി 4ജി എത്തിക്കുമെന്നാണ് പ്രതീക്ഷ. 2025-ൽ 5G സർവ്വീസ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ പഞ്ചാബിൽ കമ്പനി 4ജി എത്തിച്ചത്. ഇതിന്റെ പെർഫോമൻസ് അറിയാൻ ഒരു വർഷം എടുത്തേക്കും. ഇനി 4ജിയിലൂടെ നെറ്റ്‌വർക്ക് അപ്ഡേറ്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ വരിക്കാർ ലഭിക്കും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :