BSNL IFTV: സെറ്റ് ടോപ് ബോക്സില്ലാതെ Free ചാനലുകൾ ഇന്റർനെറ്റ് വഴി, മലയാളത്തിൽ 23, കേരളത്തിനായി 350-ലധികം ചാനലുകൾ

BSNL IFTV: സെറ്റ് ടോപ് ബോക്സില്ലാതെ Free ചാനലുകൾ ഇന്റർനെറ്റ് വഴി, മലയാളത്തിൽ 23, കേരളത്തിനായി 350-ലധികം ചാനലുകൾ
HIGHLIGHTS

സെറ്റ് ടോപ് ബോക്സില്ലാതെ ബിഎസ്എൻഎൽ IFTV വഴി സ്മാർട് ടിവികളിലേക്ക് ചാനലുകൾ ലഭ്യമാക്കും

ഫൈബർ ടു ദ ഹോം കണക്ഷനിലൂടെയാണ് ബിഎസ്എൻഎൽ ഐഎഎഫ്ടിവി സേവനം കൊണ്ടുവരുന്നത്

അതിവേഗ ഇന്റർനെറ്റ് വഴി 354 ലൈവ് ടിവി ചാനലുകളാണ് കേരളത്തിലെത്തുന്നത്

BSNL IFTV: ഒരാഴ്ചയ്ക്കകം കേരളത്തിലൊട്ടാകെ Free Live TV ചാനലുകൾ വരികയാണ്. ഫൈബർ ടു ദ ഹോം കണക്ഷനിലൂടെയാണ് ബിഎസ്എൻഎൽ ഐഎഎഫ്ടിവി സേവനം കൊണ്ടുവരുന്നത്. അതിവേഗ ഇന്റർനെറ്റ് വഴി 354 ലൈവ് ടിവി ചാനലുകളാണ് കേരളത്തിലെത്തുന്നത്. അതും 23 മലയാളം ചാനലുകൾ ഉൾപ്പെടെ, സൗജന്യമായി 350-ലധികം ചാനലുകളാണ് ബിഎസ്എൻഎൽ തരുന്നത്.

സംസ്ഥാനത്താകെ ബിഎസ്എൻഎൽ ടിവി ചാനലുകൾ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. ആദ്യഘട്ടത്തിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇത് വ്യാപിപ്പിക്കും. സ്മാർട്ട് ടിവിയുള്ളവർക്ക്, ഫൈബർ ടു ദ ഹോം കണക്ഷനുണ്ടാകണമെന്നതാണ് നിബന്ധന. 400 ചാനലുകളാണ് ഐഎഫ്ടിവിയിൽ നൽകുക. സ്കൈപ്രോ കമ്പനിയുമായി ചേർന്നാണ് ബിഎസ്എൻഎല്ലിന്റെ പ്ലാൻ.

സെറ്റ് ടോപ് ബോക്സില്ലാതെ ബിഎസ്എൻഎൽ IFTV വഴി സ്മാർട് ടിവികളിലേക്ക് ചാനലുകൾ ലഭ്യമാക്കും. പ്ലേ സ്റ്റോറിൽ ലഭ്യമായ സ്കൈപ്രോ ആപ്ലിക്കേഷൻ വഴി കണ്ടന്റ് സ്ട്രീം ചെയ്യാൻ അനുവദിക്കുന്നു. ഈ അതിവേഗ സേവനം ലഭിക്കാൻ നിങ്ങൾക്ക് https://fms.bsnl.in/iptvreg എന്ന സൈറ്റ് ഉപയോഗിക്കാം.

BSNL best budget unlimited prepaid plans under rs 250 know here
BSNL

ബി‌എസ്‌എൻ‌എല്ലിന്റെ ഐ‌എഫ്‌ടി‌വി മുമ്പ് ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളിൽ ആരംഭിച്ചിരുന്നു. ഇനി അടുത്തത് കേരളത്തിൽ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. 2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐ‌എം‌സി) ലാണ് ഈ സേവനം ആദ്യമായി പ്രഖ്യാപിച്ചത്. പഞ്ചാബിലും ബി‌എസ്‌എൻ‌എൽ സ്കൈപ്രോയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ മറ്റ് ജില്ലകളിലേക്ക് എപ്പോൾ ഈ സേവനമെത്തും എന്നതിൽ തുടർന്ന് അറിയിപ്പുണ്ടാകും. അൺലിമിറ്റഡ് വോയ്‌സ് കോളും വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവർക്ക് ഇതിപ്പോൾ സൌജന്യമായി നൽകുന്നുണ്ട്.

എന്താണ് IPTV, IFTV തമ്മിലുള്ള വ്യത്യാസം നോക്കിയാലോ?

IPTV എന്നാൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷനാണ്. ഇന്റർനെറ്റ് ഉപയോഗിച്ച് ടിവി കണ്ടന്റ് സ്ട്രീം ചെയ്യുന്നു. മൂന്നാം കക്ഷി സേവന ദാതാക്കളുമായുള്ള പങ്കാളിത്തത്തിലൂടെ ഈ ബ്രോഡ്‌ബാൻഡ് സേവനം ലഭിക്കുന്നതാണ്. ബഫറിംഗ് ഒഴിവാക്കാൻ സ്ഥിരമായ ഒരു ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

IFTV എന്നാൽ ഇൻട്രാനെറ്റ് ഫൈബർ ടെലിവിഷൻ സർവ്വീസാണ്. ഇത് ബിഎസ്എൻഎൽ ഫൈബർ-ടു-ദി-ഹോം (FTTH) നെറ്റ്‌വർക്കിലൂടെ വാഗ്ദാനം ചെയ്യുന്നു. ബഫറിംഗ് ഇല്ലാതെ സുഗമമായ സ്ട്രീമിങ്ങാണ് ഇതിലൂടെ ലഭിക്കുക.

Also Read: Last Date: Ration Card ഇ-കെവൈസി Update ചെയ്തിട്ടില്ലെങ്കിൽ വേഗമാകട്ടെ, സമയപരിധി തീരാറായി…

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo