വരിക്കാരെ കൈവിടാതിരിക്കാൻ BSNL ഇതാ ദീർഘകാല വാലിഡിറ്റിയിലുള്ള Prepaid plan അവതരിപ്പിച്ചു. ദിവസവും 2 GB ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണ് ബിഎസ്എൻഎൽ കൊണ്ടുവന്നിരിക്കുന്നത്. ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ 3 മാസത്തോളും വാലിഡിറ്റി വരുന്ന പ്ലാനുകളാണ് ഇവ. 90 ദിവസവും അതിൽ കൂടുതലും കാലയളവുള്ള റീചാർജ് പ്ലാനുകളാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പക്കലുള്ളത്.
നിങ്ങൾക്ക് ഡാറ്റ മാത്രമാണ് ആവശ്യമെങ്കിൽ ഈ 3 റീചാർജ് പ്ലാനുകളും അതിനിണങ്ങുന്നതാണ്. കാരണവും ദിവസവും 2ജിബി ഡാറ്റ ഈ റീചാർജ് പ്ലാനിലൂടെ ലഭിക്കും. ബിഎസ്എൻഎല്ലിനെ ഒരു സെക്കൻഡറി സിമ്മായി കണക്കാക്കുന്നവർക്കാകട്ടെ ഇത് ഉചിതമായ ഓപ്ഷനാണ്. കാരണം സിം ആക്ടീവായി നിർത്താമെന്നതിനാലും മാസം തോറും റീചാർജ് ചെയ്യേണ്ട എന്നതിനാലും ഈ 3 ബിഎസ്എൻഎൽ പ്ലാനുകളും വളരെ മികച്ചത് തന്നെ.
ഈ ബിഎസ്എൻഎൽ പ്ലാനിന് 1515 രൂപ വില വരുന്നു. ഒരു വർഷത്തേക്കുള്ള ഡാറ്റ വൗച്ചറാണിത്. വെറും 1500 രൂപ റേഞ്ചിൽ ഒരു വാർഷിക പ്ലാൻ ലഭിക്കുക എന്നത് അത്യധികം നേട്ടമാണ്. ഈ വാലിഡിറ്റിയിൽ ഓരോ ദിവസവും നിങ്ങൾക്ക് 2 GB ഡാറ്റ വീതം ലഭിക്കുന്നു. 2 ജിബി ഡാറ്റ തീർന്നാൽ, ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിൽ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.
ബിഎസ്എൻഎല്ലിന്റെ 788 രൂപയുടെ ഡാറ്റാ വൗച്ചർ നിങ്ങൾക്ക് 180 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനാണ്. ഈ പ്ലാനിൽ ദിവസേന 2 GB ഡാറ്റ ലഭിക്കുന്നു. കൂടാതെ, പ്രതിദിന ക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി പരിമിതപ്പെടും.
മറ്റൊരു ദീർഘകാല റീചാർജ് പ്ലാനാണ് ബിഎസ്എൻഎല്ലിന്റെ 411 രൂപ പാക്കേജ്. ഇതിന് 90 ദിവസമാണ് വാലിഡിറ്റി. അതായത്, 3 മാസം. ഈ കാലയളവിൽ ദിവസേന 2 GB ഡാറ്റ പ്രതിദിനം ആസ്വദിക്കാം. 411 രൂപയ്ക്ക് ദിവസവും 2 ജിബിയും 3 മാസം വാലിഡിറ്റിയും എന്തുകൊണ്ടും വരിക്കാർക്ക് ലാഭകരമാണ്. ഈ ഡാറ്റ വിനിയോഗത്തിന് ശേഷം ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയുന്നു. മറ്റ് 2 പ്രീ-പെയ്ഡ് പ്ലാനുകളെ പോലെ ഈ ബിഎസ്എൻഎൽ പ്ലാനിലും വേറെ ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുന്നില്ല.
Read More: കോശിയെ പൂട്ടിയ മുണ്ടൂർ മാടനേക്കാൾ വലിയ പൂട്ട്! WhatsApp Chat തുറക്കണമെങ്കിൽ ഇനി Secret Code
ഇനി അധികം വാലിഡിറ്റി ആവശ്യമില്ലാത്തവർക്കായി തുച്ഛ വിലയ്ക്ക് കമ്പനി ഡാറ്റ വൗച്ചറുകൾ നൽകുന്നുണ്ട്. 22 ദിവസം കാലയളവുള്ള പ്രീ-പെയ്ഡ് പ്ലാൻ ഇതിന് ഉദാഹരണമാണ്. ഈ റീചാർജ് പ്ലാനിന് കീഴിൽ നിങ്ങൾക്ക് 2ജിബി ഡാറ്റ ലഭിക്കും. വെറും 99 രൂപയാണ് പ്ലാനിന്റെ വില.