2GB ഡാറ്റയും, 365 ദിവസം വാലിഡിറ്റിയും! തുച്ഛ വിലയ്ക്ക് BSNL ഡാറ്റ വൗച്ചറുകൾ

2GB ഡാറ്റയും, 365 ദിവസം വാലിഡിറ്റിയും! തുച്ഛ വിലയ്ക്ക് BSNL ഡാറ്റ വൗച്ചറുകൾ
HIGHLIGHTS

നിങ്ങൾക്ക് ഡാറ്റ മാത്രമാണ് ആവശ്യമെങ്കിൽ ഈ 3 റീചാർജ് പ്ലാനുകൾ ഉചിതമാണ്

ദിവസവും 2 GB ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണിവ

90 ദിവസവും അതിൽ കൂടുതലും കാലയളവുള്ള റീചാർജ് പ്ലാനുകളാണിവ

വരിക്കാരെ കൈവിടാതിരിക്കാൻ BSNL ഇതാ ദീർഘകാല വാലിഡിറ്റിയിലുള്ള Prepaid plan അവതരിപ്പിച്ചു. ദിവസവും 2 GB ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണ് ബിഎസ്എൻഎൽ കൊണ്ടുവന്നിരിക്കുന്നത്. ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ 3 മാസത്തോളും വാലിഡിറ്റി വരുന്ന പ്ലാനുകളാണ് ഇവ. 90 ദിവസവും അതിൽ കൂടുതലും കാലയളവുള്ള റീചാർജ് പ്ലാനുകളാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ പക്കലുള്ളത്.

BSNL റീചാർജ് പ്ലാൻ

നിങ്ങൾക്ക് ഡാറ്റ മാത്രമാണ് ആവശ്യമെങ്കിൽ ഈ 3 റീചാർജ് പ്ലാനുകളും അതിനിണങ്ങുന്നതാണ്. കാരണവും ദിവസവും 2ജിബി ഡാറ്റ ഈ റീചാർജ് പ്ലാനിലൂടെ ലഭിക്കും. ബിഎസ്എൻഎല്ലിനെ ഒരു സെക്കൻഡറി സിമ്മായി കണക്കാക്കുന്നവർക്കാകട്ടെ ഇത് ഉചിതമായ ഓപ്ഷനാണ്. കാരണം സിം ആക്ടീവായി നിർത്താമെന്നതിനാലും മാസം തോറും റീചാർജ് ചെയ്യേണ്ട എന്നതിനാലും ഈ 3 ബിഎസ്എൻഎൽ പ്ലാനുകളും വളരെ മികച്ചത് തന്നെ.

bsnl gives you long term prepaid plans
BSNL റീചാർജ് പ്ലാൻ

1515 രൂപയുടെ BSNL ഡാറ്റ വൗച്ചർ

ബിഎസ്എൻഎൽ പ്ലാനിന് 1515 രൂപ വില വരുന്നു. ഒരു വർഷത്തേക്കുള്ള ഡാറ്റ വൗച്ചറാണിത്. വെറും 1500 രൂപ റേഞ്ചിൽ ഒരു വാർഷിക പ്ലാൻ ലഭിക്കുക എന്നത് അത്യധികം നേട്ടമാണ്. ഈ വാലിഡിറ്റിയിൽ ഓരോ ദിവസവും നിങ്ങൾക്ക് 2 GB ഡാറ്റ വീതം ലഭിക്കുന്നു. 2 ജിബി ഡാറ്റ തീർന്നാൽ, ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിൽ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.

788 രൂപയുടെ ഡാറ്റ വൗച്ചർ

ബിഎസ്എൻഎല്ലിന്റെ 788 രൂപയുടെ ഡാറ്റാ വൗച്ചർ നിങ്ങൾക്ക് 180 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനാണ്. ഈ പ്ലാനിൽ ദിവസേന 2 GB ഡാറ്റ ലഭിക്കുന്നു. കൂടാതെ, പ്രതിദിന ക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി പരിമിതപ്പെടും.

411 രൂപയുടെ ഡാറ്റ വൗച്ചർ

മറ്റൊരു ദീർഘകാല റീചാർജ് പ്ലാനാണ് ബിഎസ്എൻഎല്ലിന്റെ 411 രൂപ പാക്കേജ്. ഇതിന് 90 ദിവസമാണ് വാലിഡിറ്റി. അതായത്, 3 മാസം. ഈ കാലയളവിൽ ദിവസേന 2 GB ഡാറ്റ പ്രതിദിനം ആസ്വദിക്കാം. 411 രൂപയ്ക്ക് ദിവസവും 2 ജിബിയും 3 മാസം വാലിഡിറ്റിയും എന്തുകൊണ്ടും വരിക്കാർക്ക് ലാഭകരമാണ്. ഈ ഡാറ്റ വിനിയോഗത്തിന് ശേഷം ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയുന്നു. മറ്റ് 2 പ്രീ-പെയ്ഡ് പ്ലാനുകളെ പോലെ ഈ ബിഎസ്എൻഎൽ പ്ലാനിലും വേറെ ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുന്നില്ല.

Read More: കോശിയെ പൂട്ടിയ മുണ്ടൂർ മാടനേക്കാൾ വലിയ പൂട്ട്! WhatsApp Chat തുറക്കണമെങ്കിൽ ഇനി Secret Code

ഇനി അധികം വാലിഡിറ്റി ആവശ്യമില്ലാത്തവർക്കായി തുച്ഛ വിലയ്ക്ക് കമ്പനി ഡാറ്റ വൗച്ചറുകൾ നൽകുന്നുണ്ട്. 22 ദിവസം കാലയളവുള്ള പ്രീ-പെയ്ഡ് പ്ലാൻ ഇതിന് ഉദാഹരണമാണ്. ഈ റീചാർജ് പ്ലാനിന് കീഴിൽ നിങ്ങൾക്ക് 2ജിബി ഡാറ്റ ലഭിക്കും. വെറും 99 രൂപയാണ് പ്ലാനിന്റെ വില.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo