താരിഫ് വർധനയിൽ നേട്ടം കൊയ്ത് BSNL. Jio, Airtel, Vi നിരക്ക് കൂട്ടിയത് ശരിക്കും ബിഎസ്എൻഎൽ മുതലാക്കി. ബിഎസ്എൻഎല്ലിലേക്ക് പുതിയ വരിക്കാരെ ചേർക്കാൻ ഇത് സഹായിച്ചുവെന്നാണ് റിപ്പോർട്ട്.
ജൂലൈ 3, 4 തീയതികളിൽ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് കൂട്ടി. സാധാരണക്കാരന് പുതിയ നിരക്കുകൾ കനത്ത പ്രഹരമായിരുന്നു. 4G, 5G കണക്റ്റിവിറ്റി ഇല്ലെങ്കിലും ബജറ്റിന് ഇണങ്ങിയ പ്ലാനുകൾ വരിക്കാരെ ആകർഷിച്ചു. സിം എങ്ങനെ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാമെന്ന് വ്യക്തമാക്കി കമ്പനി രംഗത്തെത്തി. കൂടാതെ സർക്കാർ കമ്പനി ആകർഷകമായ പുതിയ പ്ലാനുകളും അവതരിപ്പിച്ചു.
11 മുതൽ 25 ശതമാനം വരെയാണ് നിരക്ക് ഉയർത്തിയത്. താരിഫ് ഉയർത്തിയ ശേഷം ഏകദേശം 2,50,000 ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തിയെന്നാണ് റിപ്പോർട്ട്. ദി ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി (MNP) ഉപയോഗിച്ച് പലരും ബിഎസ്എൻഎല്ലിനെ തെരഞ്ഞെടുത്തു.
കുറഞ്ഞ വരുമാനമുള്ള വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് മടങ്ങിയെന്നാണ് കണക്കുകൾ. ഏകദേശം 2.5 ദശലക്ഷം പുതിയ കണക്ഷനുകളാണ് സർക്കാർ കമ്പനിയ്ക്ക് ലഭിച്ചത്.
Read More: Tariff Hike ആക്കിയ ശേഷം Reliance Jio നൽകുന്നത് 2 വാർഷിക പ്ലാനുകൾ, Unlimited 5G ഉൾപ്പെടെ
രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ജിയോയും എയർടെലും 5ജി കണക്റ്റിവിറ്റി തരുന്നുണ്ട്. വോഡഫോൺ ഐഡിയയ്ക്ക് ടെലികോം മേഖലയിൽ മൂന്നാം സ്ഥാനമാണുള്ളത്.
എന്നിരുന്നാലും കമ്പനി 4ജി കണക്റ്റിവിറ്റി തരുന്നു. സർക്കാർ ടെലികോം കമ്പനിയാകട്ടെ ഇതുവരെ 4G റോൾഔട്ട് പൂർത്തിയാക്കിയിട്ടില്ല. എങ്കിലും അടുത്ത വർഷം മുതൽ ബിഎസ്എൻഎൽ 5G എത്തിച്ചേക്കും. 4ജിയ്ക്കുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.
ജിയോ, എയർടെൽ സ്വകാര്യ കമ്പനികളേക്കാൾ വില കുറഞ്ഞ പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്. 107 രൂപ മുതൽ 1999 രൂപ വരെയുള്ള പ്ലാനുകളാണ് ഇവ. കൂട്ടത്തിലെ 1999 രൂപ പ്ലാൻ വാർഷിക അടിസ്ഥാനത്തിൽ റീചാർജ് ചെയ്യാവുന്നതാണ്.
108 രൂപ, 197 രൂപ, 199 രൂപ എന്നിവയ്ക്കെല്ലാം ബിഎസ്എൻഎൽ പ്ലാനുകൾ തരുന്നു. 397 രൂപ ബിഎസ്എൻഎൽ പ്ലാനിൽ 150 ദിവസത്തെ വാലിഡിറ്റിയുണ്ട്. 300 ദിവസം കാലാവധിയുള്ള പ്ലാൻ വേണമെങ്കിൽ 797 രൂപയ്ക്ക് റീചാർജ് ചെയ്യാം.