T20 World Cup ആവേശത്തിനൊപ്പം BSNL, 1000 രൂപയ്ക്ക് താഴെ 2 Disney+ Hotstar പ്ലാനുകൾ

T20 World Cup ആവേശത്തിനൊപ്പം BSNL, 1000 രൂപയ്ക്ക് താഴെ 2 Disney+ Hotstar പ്ലാനുകൾ
HIGHLIGHTS

ഒരുകാലത്ത് ഫിക്സഡ് ബ്രോഡ്‌ബാൻഡ് മേഖലയിലും BSNL മുൻപന്തിയിലായിരുന്നു

മികച്ച ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ തരുന്നത്

ഇവയിൽ ചില പ്ലാനുകളിൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും

BSNL വരിക്കാർക്കും ഫ്രീയായി Disney+ Hotstar സ്വന്തമാക്കാം. T20 World Cup ആവേശത്തിന് ഇനി ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇല്ലെന്ന് ഓർത്ത് വിഷമിക്കേണ്ട. നിങ്ങളൊരു ബിഎസ്എൻഎൽ വരിക്കാരനാണെങ്കിൽ ഹോട്സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ നേടാം. എങ്ങനെയെന്നോ?

BSNL തരും ഫ്രീ Hotstar

ഇന്ത്യയുടെ സർക്കാർ ടെലികോമാണ് Bharat Sanchar Nigam Limited. രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാക്കളിൽ ഒന്നെന്ന് പറയാം. ഒരുകാലത്ത് ഫിക്സഡ് ബ്രോഡ്‌ബാൻഡ് മേഖലയിലും ബിഎസ്എൻഎൽ മുൻപന്തിയിലായിരുന്നു. ഇന്ന് ജിയോയ്ക്കും എയർടെലിനും മുമ്പിൽ ബിഎസ്എൻഎല്ലിന് അൽപം ക്ഷീണം തന്നെയാണ്.

BSNL തരും ഫ്രീ Hotstar
BSNL തരും ഫ്രീ Hotstar

എന്നിരുന്നാലും മികച്ച ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ തരുന്നത്. ഇവയിൽ ചില പ്ലാനുകളിൽ OTT ഫ്രീയായി ഓഫർ ചെയ്യുന്നു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പോലുള്ള പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനാണ് ഇങ്ങനെ ലഭിക്കുന്നത്.

Free Hotstar BSNL പ്ലാനുകൾ

799 രൂപയ്ക്കും 999 രൂപയ്ക്കുമുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളിലാണ് ഓഫർ. ഇവയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മാത്രമല്ല. വേറെയും ചില ഒടിടി ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 799 രൂപ, 999 രൂപ എന്നിവ നികുതി ഉൾപ്പെടുത്താതെയുള്ള നിരക്കാണ്.

799 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 799 രൂപയ്ക്ക് 100 ​​Mbps വേഗതയിൽ ഡാറ്റ ലഭിക്കും. 1000GB അല്ലെങ്കിൽ 1TB ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന് പുറമെ, സോണിലിവ്, ZEE5 എന്നിവയും ലഭിക്കും. YuppTV കൂടി പ്ലാനിലെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

ഇതിൽ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 5 Mbps ആയി കുറയുന്നു.

999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ

999 രൂപയുടെ പ്ലാനിൽ 150 Mbps വേഗതയിൽ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ നിങ്ങൾക്ക് ലഭിക്കുന്ന ഡാറ്റ അളവ് 2000GB അല്ലെങ്കിൽ 2TB ആണ്. ഹോട്ട്സ്റ്റാറും Hungama, Shemaroo എന്നിവയും പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

READ MORE: Discount Sale: കമ്മ്യൂണിറ്റി സെയിലിൽ 100W SUPERVOOC ചാർജിങ് OnePlus Nord CE 4 ഓഫറിൽ വാങ്ങാം

സോണിലിവ്, ZEE5, YuppTV എന്നിവയുടെ ആക്സസും ബിഎസ്എൻഎൽ തരുന്നു. FUP കഴിഞ്ഞാൽ ഇൻറർനെറ്റ് വേഗത 10 Mbps ആയി കുറയും. രണ്ട് പ്ലാനുകളിലും സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിങ് ആനുകൂല്യം ലഭിക്കും. ഇന്ത്യയൊട്ടാകെയായി ലഭിക്കുന്ന ബ്രോഡ്ബാൻഡ് സേവനമാണിത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo