Good News! ഇനി ഇഴയില്ല… 1000 Mbps സ്പീഡിൽ BSNL കുതിക്കും, ഗ്രാമങ്ങളിൽ വരെ…

Good News! ഇനി ഇഴയില്ല… 1000 Mbps സ്പീഡിൽ BSNL കുതിക്കും, ഗ്രാമങ്ങളിൽ വരെ…
HIGHLIGHTS

BSNL Fibernet സർവ്വീസിലൂടെ മികവുറ്റ സേവനം കമ്പനി തരുന്നുണ്ട്

ഒരു സെക്കൻഡിൽ 1000 മെഗാബിറ്റ് വരെ സ്പീഡിൽ ഡാറ്റ ലഭിക്കും

ഇതുവരെ സർക്കാർ കമ്പനി തന്നിരുന്നത് 300 Mbps ആയിരുന്നു

സർക്കാർ ടെലികോം കമ്പനിയാണ് BSNL. മൊബൈൽ ടെലികോം സർവ്വീസുകൾ മാത്രമല്ല ബിഎസ്എൻഎൽ തരുന്നത്. BSNL Fibernet സർവ്വീസിലൂടെ മികവുറ്റ സേവനം കമ്പനി തരുന്നുണ്ട്.

ഇപ്പോഴിതാ അതിവേഗ ഇന്റർനെറ്റ് രാജ്യവ്യാപകമായി വിന്യസിപ്പിക്കുകയാണ് കമ്പനി. ഒരു സെക്കൻഡിൽ 1000 മെഗാബിറ്റ് വരെ സ്പീഡിൽ ഡാറ്റ ലഭിക്കും. ഇതിനുള്ള ഫൈബർനെറ്റ് സാങ്കേതികവിദ്യ സേവനമാണ് ബിഎസ്എൻഎൽ തരുന്നത്.

BSNL Fibernet

ഗ്രാമപ്രദേശങ്ങളെ വരെ അതിവേഗ ഇന്റർനെറ്റിലൂടെ കണക്റ്റ് ചെയ്യാനുള്ളതാണ് പദ്ധതി. ഇതുവരെ സർക്കാർ കമ്പനി തന്നിരുന്നത് 300 Mbps ആയിരുന്നു. ഇതിനേക്കാൾ ഡബിൾ സ്പീഡിലാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്.

സ്വകാര്യ ടെലികോം കമ്പനികളും വേഗതയുള്ള ഇന്റർനെറ്റ് സേവനം തരുന്നുണ്ട്. എന്നാൽ ഇവ നഗരപ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങുന്നു. ഇവിടെയാണ് ഗ്രാമങ്ങളിലുള്ളവർക്കും വേണ്ടി അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്.

BSNL Fibernet
BSNL Fibernet

BSNL 1000 Mbps സ്പീഡ് ഡാറ്റ

ഡാറ്റ വേഗത കൂട്ടിയ പദ്ധതി കമ്പനിയുടെ മുന്നേറ്റത്തിന്റെ സൂചനയാണ്. 30 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ ശൃംഖല വ്യപിപ്പിച്ചു. ഇന്ത്യയിലൊട്ടാകെ 60,000 എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ സ്പീഡിൽ ഇന്റർനെറ്റ് നൽകി കണ്ക്റ്റിവിറ്റി വിപുലീകരിക്കാനാണ് പദ്ധതി.

500 Mbps, 1000 Mbps വേഗതയുള്ള പ്ലാനുകൾ BSNL ഇപ്പോൾ നൽകുന്നു. മാത്യഭൂമി ന്യൂസ് ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവയിൽ 500 Mbps സ്പീഡുള്ള പ്ലാനിന് 2799 രൂപയാകും. 1Gbps അഥവാ 1000 Mbps പ്ലാനിന്റെ വില 4799 രൂപയുമാണ്.

ബിഎസ്എൻഎൽ വേഗത കൂട്ടുന്നു ഗ്രാമങ്ങളിലേക്കും…

ഗ്രാമീണ മേഖലയ്ക്ക് ഈ അതിവേഗ സേവനം കാര്യമായി പ്രയോജനം ചെയ്യും. കാരണം ഇവിടെങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾക്ക് സഹായകമാകും. ഇന്റർനെറ്റ് ഉപയോഗപ്പെടുത്തുന്ന കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിന് ഇത് ഗുണകരമാണ്. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാകും.

ഫൈബർനെറ്റും ബിഎസ്എൻഎല്ലും

നിലവിലെ BNG-കൾ CUPS-ലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കൺട്രോൾ ആൻഡ് യൂസർ പ്ലെയിൻ സെപ്പറേഷൻ എന്നതാണ് സിയുപിഎസ്സിന്റെ പേര്. ബോർഡർ നെറ്റ്‌വർക്ക് ഗേറ്റ്‌വേകളെയാണ് ബിഎൻജി എന്ന് പറയുന്നത്. ഫൈബർ നെറ്റ്‌വർക്കുകൾ വഴി ഇന്റർനെറ്റ് സ്വീകരിക്കുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്.

ഇതുകൂടാതെ ഇവർ MAAN ടെക്നോളജി ഉപയോഗിക്കുന്നതായും മാത്യഭ്യൂമി ന്യൂസിൽ പറയുന്നു. ട്രാൻസ്മിഷൻ നെറ്റ്‌വർക്കിൽ ഉയർന്ന ബാൻഡ്‌വിഡ്ത്ത് കപ്പാസിറ്റി നൽകുന്ന ടെക്നോളജിയാണിത്. MLPS-IP ആക്‌സസ് ആൻഡ് അഗ്രഗേഷൻ എന്നതാണ് MAAN-ന്റെ അർഥം. ഇതുവരെയും 4G കൊണ്ടുവരാൻ സർക്കാർ ടെലികോം കമ്പനിയ്ക്ക് സാധിച്ചിട്ടില്ല. എങ്കിലും സാധാരണക്കാരിലേക്കും ഫൈബർ സേവനത്തിലൂടെ BSNL അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo