
2025 മാർച്ച് 31 വരെ റീചാർജ് ചെയ്യുന്നവർക്കാണ് ഈ പ്ലാൻ ലഭിക്കുക
ദീർഘനാളത്തേക്ക് വാലിഡിറ്റിയും, unlimited calls, ബൾക്ക് ഡാറ്റയും നൽകുന്ന പ്ലാനാണിത്
ഈ പാക്കേജിൽ ഒരു വർഷത്തിലും കൂടുതൽ വാലിഡിറ്റിയാണ് ലഭിക്കുന്നത്
BSNL Festival Plan: ഹോളി പ്രമാണിച്ച് ഈ മാസം സർക്കാർ ടെലികോം പ്ലാൻ പരിഷ്കരിച്ചിരുന്നു. 30 ദിവസം അധികമായി അനുവദിച്ചായിരുന്നു ബിഎസ്എൻഎൽ പ്ലാൻ അവതരിപ്പിച്ചത്. ദീർഘ വാലിഡിറ്റിയുള്ള ഒരു കിടിലൻ പ്ലാൻ തന്നെയാണ് Holy Special ആയി കമ്പനി കൊണ്ടുവന്നത്. ഇത് ശരിക്കും ജിയോ, എയർടെൽ, വിഐ കമ്പനികൾക്ക് പ്രഹരമാണെന്ന് പറയാം.
BSNL ഫെസ്റ്റിവൽ പ്ലാൻ
ദീർഘനാളത്തേക്ക് വാലിഡിറ്റിയും, unlimited calls, ബൾക്ക് ഡാറ്റയും നൽകുന്ന പ്ലാനാണിത്. ഈ പാക്കേജിൽ ഒരു വർഷത്തിലും കൂടുതൽ വാലിഡിറ്റിയാണ് ലഭിക്കുന്നത്. അതിനാൽ തന്നെ ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാകുന്നു. ബിഎസ്എൻഎല്ലിന്റെ ഈ ഹോളി പ്ലാനിൽ ഇനി നിങ്ങൾക്ക് കിട്ടുന്ന വാലിഡിറ്റി 425 ദിവസമാണ്.

എന്നാൽ 2025 മാർച്ച് 31 വരെ റീചാർജ് ചെയ്യുന്നവർക്കാണ് ഈ പ്ലാൻ ലഭിക്കുക. 395 ദിവസത്തേക്കുള്ള പാക്കേജിൽ കമ്പനി 30 ദിവസത്തെ അധിക വാലിഡിറ്റി അനുവദിച്ചിരിക്കുകയാണ്. പ്ലാനിൽ ഉൾപ്പെടുന്ന ആനുകൂല്യങ്ങൾ കൂടി പരിചയപ്പെടാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
BSNL 425 ദിവസത്തെ പ്ലാൻ
ഇതിൽ ഡാറ്റയും, കോളിങ്ങും, എസ്എംഎസ് ഓഫറുകളുമുണ്ട്. കൂടാതെ ചില കോംപ്ലിമെന്ററി ആനുകൂല്യങ്ങളും പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രതിദിനം 2GB അതിവേഗ ഡാറ്റയാണ് ബിഎസ്എൻഎൽ തരുന്നത്. ഇങ്ങനെ മൊത്തമായി 850GB ഡാറ്റ ലഭിക്കുന്നു. അതുപോലെ100 സൗജന്യ SMS ആക്‌സസും ഇതിൽ ആസ്വദിക്കാനാകും.
നിരവധി OTT ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി ആക്‌സസ് ബിഎസ്എൻഎൽ തരുന്നു. ഇതിലൂടെ BiTV-യിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ്.
2399 രൂപയാണ് ഈ ഹോളി പ്ലാനിന്റെ വില. ഇത്രയും തുകയ്ക്ക് 425 ദിവസം വാലിഡിറ്റി ലഭിക്കുക എന്നത് അപൂർവ്വമാണ്. ഇന്ത്യയിലുടനീളം അൺലിമിറ്റഡ് കോളിങ് സൌകര്യവും ബിഎസ്എൻഎൽ തരുന്നുണ്ട്. ഡൽഹിയിലും മുംബൈയിലും MTNL റോമിങ്ങോടെ കോളുകൾ ചെയ്യാം.
425 ദിവസത്തേക്ക് മറ്റൊരു പ്ലാനും…
ബിഎസ്‌എൻഎല്ലിന്റെ 2099 രൂപയുടെ പ്ലാനിലും ഇതേ വാലിഡിറ്റി ലഭിക്കുന്നു. എന്നാൽ കാലയളവ് മുഴുവൻ ആനുകൂല്യങ്ങൾ പൂർണമല്ല. 2 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പാക്കേജിലുണ്ട്. ഇതിൽ 100 എസ്‌എംഎസ് പ്രതിദിനം ലഭിക്കുന്നു. ആദ്യം 395 ദിവസത്തേക്ക് തന്നിരുന്ന പ്ലാനിന് ഒരു മാസം കൂടി വാലിഡിറ്റി അനുവദിക്കുകയായിരുന്നു.
ഇതിൽ പറയുന്ന ആനുകൂല്യങ്ങൾ 395 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. എങ്കിലും സിം കട്ടാകാതെ ഇൻകമിങ് സേവനങ്ങൾ 425 ദിവസത്തേക്ക് ആസ്വദിക്കാം. പ്രതിദിനം വെറും 4.94 രൂപ മാത്രമാണ് ചെലവാകുന്നതെന്ന് പറയാം. ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റിയിൽ ടെലികോം സേവനങ്ങൾ ലഭ്യമാകുകയും ചെയ്യും. പ്ലാനിലുള്ള 2 ജിബി പ്രതിദിന ഡാറ്റയുടെ ഉപയോഗത്തിന് ശേഷം,40 കെബിപിഎസ് സ്പീഡിൽ ഡാറ്റ കിട്ടും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile