BSNL: 70 ദിവസം വാലിഡിറ്റി, Unlimited ഓഫറുകൾ! എല്ലാരും വീഴും ഈ പ്ലാനിന് മുന്നിൽ…

Updated on 07-Oct-2024
HIGHLIGHTS

ഇന്ത്യയിലെ സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited

BSNL കളമറിഞ്ഞ് കളിക്കാൻ തുടങ്ങിയിട്ടുണ്ട്

ബിഎസ്എൻഎല്ലിന്റെ പ്ലാനുകളും സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ആനുകൂല്യങ്ങളുള്ളവയാണ്

BSNL കളമറിഞ്ഞ് കളിക്കാൻ തുടങ്ങിയത് അംബാനിയ്ക്കും സുനിൽ ഭാരതി മിത്തലിനും വിനയായോ? താരിഫ് ഉയർത്തിയത് പിന്നാലെ നിരവധി ആളുകൾ സിം പോർട്ടിങ് നടത്തിയിട്ടുണ്ട്. ഇവരെല്ലാം ആശ്രയം കണ്ടെത്തിയതോ സാക്ഷാൽ ബിഎസ്എൻഎല്ലിനെ.

BSNL കുതിക്കുന്നു…

ഇന്ത്യയിലെ സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. ബിഎസ്എൻഎൽ പ്ലാനുകൾ സ്വകാര്യ ടെലികോം കമ്പനികളേക്കാൾ വളരെ താങ്ങാനാവുന്നവയാണ്. ഇതുതന്നെയാണ് ജിയോ വരിക്കാരെയും, എയർടെൽ വരിക്കാരെയും കമ്പനിയിലേക്ക് അടുപ്പിച്ചത്.

2024-ൽ തന്നെ ബിഎസ്എൻഎല്ലിന്റെ 4G വിന്യാസം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പോരാത്തതിന് ഈ വർഷം സർക്കാർ കമ്പനിയുടെ രജത ജൂബിലി കൂടിയാണ്. ഇന്ത്യൻ ടെലികോം മേഖലയിൽ ബിഎസ്എൻഎൽ 25-ലേക്ക് ചുവടുവച്ചു.

ഗ്രാമങ്ങളിലെ ജനങ്ങൾ ഇപ്പോഴും ബിഎസ്എൻഎല്ലിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്. സാധാരണക്കാർക്ക് പറ്റുന്ന പ്ലാനുകൾ നൽകുന്നു എന്നത് കൊണ്ട് മാത്രമല്ല. ബിഎസ്എൻഎൽ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ കണക്റ്റിവിറ്റി എത്തിക്കുന്നു.

BSNL 70 ദിവസ പ്ലാൻ

നിങ്ങളൊരു ബിഎസ്എൻഎൽ വരിക്കാരനാണെങ്കിൽ ഏറ്റവും ഇണങ്ങിയ ചില പ്ലാനുകൾ അറിഞ്ഞിരിക്കണം. ഇതിലൊരു ബജറ്റ് പ്ലാനാണ് ഇവിടെ വിശദീകരിക്കുന്നത്. ബിഎസ്എൻഎല്ലിനെ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ ഉപയോഗപ്പെടും.

200 രൂപയ്ക്ക് താഴെ, 70 ദിവസം വാലിഡിറ്റി!

197 രൂപയുടെ പ്ലാനിനെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. ഇത്രയും തുച്ഛ വിലയ്ക്ക് വലിയ വാലിഡിറ്റിയാണ് കമ്പനി തരുന്നത്. 200 രൂപയ്ക്കും താഴെ, 2 മാസത്തിൽ കൂടുതൽ വാലിഡിറ്റി എന്നത് വിരളമാണ്.

ഈ 197 രൂപ റീചാർജ് പ്ലാനിൽ ബേസിക് ആനുകൂല്യങ്ങളും അഡീഷണൽ നേട്ടങ്ങളും ലഭിക്കും. 70 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ അതും ലോക്കൽ, എസ്ടിഡി സേവനങ്ങൾ ലഭിക്കും. ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് പ്രതിദിനം 2GB ഡാറ്റയും ഇതിൽ ലഭിക്കുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ദിവസേന 100 എസ്എംഎസും ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. പ്രതിദിന ഡാറ്റ പരിധി തീർന്നതിന് ശേഷം 40kbps സ്പീഡിൽ നെറ്റ് കിട്ടും. ഈ ആനുകൂല്യങ്ങൾ 15 ദിവസത്തേക്ക് മാത്രം ആനുകൂല്യങ്ങൾ തരുന്നു.

Also Read: Good News Kerala: നമ്മൾ വിചാരിച്ച പോലെയല്ല BSNL! സർവത്ര Wi-Fi, എവിടെ പോയാലും വീട്ടിലെ വൈഫൈ കിട്ടും

15 ദിവസത്തേക്ക് Zing മ്യൂസിക് ആക്സസും ബിഎസ്എൻഎൽ തരുന്നു. ഈ കാലാവധി കഴിഞ്ഞാൽ വോയ്‌സ്, ഡാറ്റ, എസ്എംഎസ് എന്നിവയ്ക്കായി പ്രത്യേകം റീചാർജ് ചെയ്യണം. എന്നാലും സിം കട്ടാകാതെ ഇൻകമിങ് കോളുകൾക്കും മറ്റും 70 ദിവസം ആസ്വദിക്കാം. കേരളം ഉൾപ്പെടെ മിക്ക സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :