BSNL ശരിക്കും വമ്പൻ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ലേറ്റ് ആ വന്താലും ലേറ്റസ്റ്റാ വരുമേ എന്ന തലൈവ സ്റ്റൈലാണ് ബിഎസ്എൻഎല്ലിന് ഇപ്പോൾ. കാരണം 4ജിയും, 5ജിയും അൽപം വൈകിയെങ്കിലും മറ്റ് ടെലികോം കമ്പനികളുടെ ട്രൻഡ് പിടിച്ചില്ല. തദ്ദേശീയ 4ജിയാണ് കമ്പനി അവതരിപ്പിച്ചത്.
ഇപ്പോഴിതാ Direct to Device D2D സർവ്വീസ് അവതരിപ്പിച്ചിരിക്കുകയാണ് BSNL. SIM ഇല്ലാതെ കോളുകളും മെസേജുകളും ചെയ്യാനുള്ള സംവിധാനമാണ് ഡയറക്ട് ടു ഡിവൈസ്. ബിഎസ്എൻഎൽ കൊണ്ടുവരുന്ന ഈ വേറിട്ട സേവനത്തെ കുറിച്ച് കൂടുതലറിയാം.
സിം കാർഡുകളുടെ ആവശ്യമില്ലാതെ ഡിവൈസുകളിൽ തമ്മിൽ കണക്റ്റ് ചെയ്യുന്ന രീതിയാണിത്. തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്ന നൂതനമായ സേവനമെന്ന് പറയാം.
‘ഡയറക്ട് ടു ഡിവൈസ്’ ടെക്നോളജി ഉപഗ്രഹ, ഭൗമ മൊബൈൽ നെറ്റ്‌വർക്കുകളെ സംയോജിപ്പിച്ചാണ് കണക്റ്റിവിറ്റി തരുന്നത്. ഇതിലൂടെ ആശയവിനിമയത്തിനിടയിൽ യാതൊരു തടസ്സവുമുണ്ടാകില്ല.
ഈ പുതിയ ടെക്നോളജി ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ടെലികോം പ്രദർശിപ്പിച്ചിരുന്നു. വിയാസറ്റുമായി (Viasat)സഹകരിച്ചാണ് ടെലികോം ഈ സേവനം വികസിപ്പിച്ചിട്ടുള്ളത്. ഐഫോണുകളിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഇത് ഒരുപോലെ ലഭിക്കും. ഇവയിൽ സാറ്റലൈറ്റ് മെസേജ് അയക്കുന്നത് പോലെ ഡി2ഡിയും പ്രവർത്തിക്കുന്നു.
ഹൈ റേഞ്ചിലും കടലുകളിലും അടിയന്തരഘട്ടങ്ങളിലുമെല്ലാം മെസേജ് അയക്കാൻ ഈ സാങ്കേതികവിദ്യ അനുവദിക്കുന്നു. ഉപഗ്രഹ, ടെറസ്ട്രിയൽ മൊബൈൽ നെറ്റ്‌വർക്കുകളെ കണക്റ്റ് ചെയ്യാനുള്ള ടെക്നോളജിയാണിത്. നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്ക് (NTN) കണക്റ്റിവിറ്റിയുള്ള ആൻഡ്രോയിഡ് ഫോണിലൂടെ ഇതിനുള്ള പരീക്ഷണം നടത്തിയിരുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ആൻഡ്രോയിഡിൽ നിന്ന് വിയാസാറ്റ് ഉപഗ്രഹത്തിലേക്ക് മെസേജ് അയച്ചാണ് ഡി2ഡി ടെസ്റ്റ് ചെയ്തത്. ഇതിലൂടെ ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ മൊബൈൽ ടവറുകൾ പോലെ പ്രവർത്തിക്കുന്നു.
എന്നാൽ സാറ്റലൈറ്റ് ടെക്നോളജിയിൽ ബിഎസ്എൻഎല്ലിന് പിന്നാലെ മറ്റ് കമ്പനികളും എത്തും. ജിയോ, വിഐ, എയർടെൽ തുടങ്ങിയ കമ്പനികൾ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നുണ്ട്. എന്നാലോ എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇവർക്കെല്ലാം ഒരു എതിരാളി ആയിരിക്കും.
Read More: BSNL Low Price Plan: Unlimited ഓഫറുകളുള്ള 160 ദിവസ പ്ലാനിന് വെറും 397 രൂപ! വിശ്വസിക്കാനാകുന്നില്ലേ?
കാരണം, ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ ഇതിനകം മസ്ക് വിന്യസിച്ചിട്ടുണ്ട്. ഇവ ഭൂഗോളത്തിൽ ഉപഗ്രഹ കണക്റ്റിവിറ്റി നൽകുകയും ചെയ്യുന്നു. പക്ഷേ ഇന്ത്യയിൽ അംഗീകാരം ലഭിച്ചിട്ടില്ല. ഇതിനായി പ്രതിരോധം തീർത്തത് സാക്ഷാൽ അംബാനിയും എയർടെലിന്റെ ഭാരതി മിത്തലും പോലുള്ളവരാണ്.