BSNL News Latest: സർക്കാർ കമ്പനിയുടെ 99 രൂപ പ്ലാനിൽ ‘ചെറിയൊരു’ മാറ്റം

BSNL News Latest: സർക്കാർ കമ്പനിയുടെ 99 രൂപ പ്ലാനിൽ ‘ചെറിയൊരു’ മാറ്റം
HIGHLIGHTS

BSNL വരിക്കാർക്ക് അത്ര സുഖകരമല്ലാത്ത വാർത്ത, എന്തെന്നോ!

ഇപ്പോഴിതാ 99 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റി വെട്ടി കുറച്ചു

അൺലിമിറ്റഡ് വോയിസ് കോളിങ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിൽ ലഭിക്കും

BSNL വരിക്കാർക്ക് അത്ര രസകരമല്ലാത്തൊരു വാർത്തയാണിത്. കാരണം ഏറ്റവും കുറഞ്ഞ വിലയ്ക്ക് റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നു. കാരണം ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ഒരു സർക്കാർ ടെലികോം കമ്പനിയാണ്. തങ്ങളുടെ വരിക്കാർക്ക് ഇണങ്ങുന്ന രീതിയിലാണ് ബിഎസ്എൻഎല്ലിന്റെ പക്കൽ പ്ലാനുകളുള്ളത്.

BSNL 99 രൂപ പ്ലാനിന് എന്തുപറ്റി?

ഇപ്പോഴിതാ 99 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റി വെട്ടി കുറച്ചു. കുറച്ചുനാളത്തേക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനായിരുന്നു ഇത്. എന്തെങ്കിലും അത്യാവശ്യ സമയത്ത് മാത്രം ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്ക് 99 രൂപയുടേത് അനുയോജ്യമായിരുന്നു.

ടെലികോം വാർത്തകൾ മലയാളത്തിൽ… ഡിജിറ്റ് മലയാളം

2024-ന് 395 ദിവസം വാലിഡിറ്റിയിൽ 2 BSNL പ്ലാനുകൾ, തുച്ഛ വിലയിൽ
BSL STV PLAN

കാരണം അൺലിമിറ്റഡ് വോയിസ് കോളിങ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിൽ ലഭിക്കും. ഇങ്ങനെ ദിവസം വെറും 5.5 രൂപ മാത്രമായിരുന്നു പ്ലാനിന് ചെലവാകുന്നത്. എന്നാലിപ്പോഴിതാ, ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റിയും ചുരുക്കിയിരിക്കുന്നു.

BSNL പ്ലാൻ വാലിഡിറ്റി കുറച്ചു

99 രൂപ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ചെലവ് പരോക്ഷമായി വർധിപ്പിക്കാനാണോ ഈ നീക്കമെന്ന് സംശയമാണ്. താരിഫ് ഉയർത്തുന്നതിന് പകരം വാലിഡിറ്റി വെട്ടിച്ചുരുക്കുക എന്നത് ടെലികോം കമ്പനികളുടെ ഒരു തന്ത്രമാണ്. കാരണം, ഇങ്ങനെയുള്ള മാറ്റങ്ങൾ വരിക്കാർ പെട്ടെന്ന് മനസിലാക്കിയെന്ന് വരില്ല. അതുമല്ലെങ്കിൽ റീചാർജ് പാക്കേജിലെ ഏതെങ്കിലും ആനുകൂല്യങ്ങൾ ചുരുക്കിയായിരിക്കും ഇവർ മാറ്റം വരുത്തുക.

99 രൂപ പ്ലാനിൽ വന്ന മാറ്റം

പുതുക്കിയ BSNL പ്ലാനിൽ ഒരു ദിവസത്തെ വാലിഡിറ്റിയാണ് കുറച്ചിട്ടുള്ളത്. അതായത് 99 രൂപയ്ക്ക് റീചാർജ് ചെയ്താൽ വെറും 17 ദിവസമാണ് ഇനി വാലിഡിറ്റി. ഇത് മുമ്പ് 18 ദിവസം വാലിഡിറ്റി വരുന്ന പ്ലാനായിരുന്നു. ഉണ്ടായിരുന്നു. ഒരു ദിവസം വലിയ പ്രശ്നമല്ല എന്ന് കരുതുന്നവർക്ക് തെറ്റി. കാരണം 99 രൂപയുടെ റീചാർജ് പ്ലാനിന്റെ ദൈനംദിന ചെലവ് 5.5 രൂപയായിരുന്നു. എന്നാൽ ഒരു ദിവസം കുറഞ്ഞപ്പോൾ പ്രതിദിന ചെലവ് 5.82 രൂപയായി ഉയർന്നു.

99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഒരു എസ്ടിവി റീചാർജ് പ്ലാനാണ്. അതായത്, സ്പെഷ്യൽ താരിഫ് വൌച്ചറെന്ന് പറയാം. ഇതിൽ മറ്റൊരു തരത്തിലുള്ള ഡാറ്റാ ആനുകൂല്യങ്ങളും വരുന്നില്ല. കാരണം 17 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഈ പ്ലാനിൽ ലഭിക്കും. അതിനാലാണ് ആവശ്യസമയത്തേക്ക് കുറഞ്ഞ വാലിഡിറ്റിയിൽ റീചാർജ് ചെയ്യാൻ ഈ പ്ലാൻ തെരഞ്ഞെടുക്കാവുന്നത്. ടെലികോം ടോക്കാണ് ഇക്കാര്യം വിശദമാക്കിയത്.

Read More: Samsung Upcoming Phones: 2 പുതിയ Galaxy A സീരീസുമായി Samsung വരും ദിവസങ്ങളിൽ എത്തിയേക്കാം!

മാറ്റം വരുത്തിയ മറ്റ് BSNL പ്ലാനുകൾ

99 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയിൽ മാത്രമല്ല കമ്പനി ആനുകൂല്യം ചുരുക്കിയിട്ടുള്ളത്. സർക്കാർ കമ്പനി 599 രൂപയുടെ ഒരു റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് നൈറ്റ് ഡാറ്റ ഓഫർ നൽകുന്നൊരു പ്ലാനായിരുന്നു. എന്നാൽ ഇതിൽ നിന്ന് ടെലികോം കമ്പനി അൺലിമിറ്റഡ് ഡാറ്റ നീക്കം ചെയ്തതായാണ് അറിയാൻ സാധിക്കുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo