BSNL വരിക്കാർക്കും സിം പോർട്ട് ചെയ്യാനാഗ്രഹിക്കുന്നവർക്കും ബെസ്റ്റ് പ്ലാനുകൾ അറിയാം. BSNL നെറ്റ്‌വർക്ക് ഇനി 4G കണക്റ്റിവിറ്റിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഒരുങ്ങുകയാണ്. ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളുമുള്ള മികച്ച പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്.
അടുത്തിടെ ജിയോ, എയർടെൽ, വിഐ കമ്പനികൾ നിരക്ക് വർധിപ്പിച്ചിരുന്നു. ഇത് സാധാരണക്കാർക്ക് ഏറ്റ വലിയ പ്രഹരമായിരുന്നു. ഇതിനകം പലരും തങ്ങളുടെ സിം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തെന്നാണ് വിവരം. ജിയോ, എയർടെൽ സ്വകാര്യ കമ്പനികളേക്കാൾ വില കുറഞ്ഞ പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്. ഇവയിൽ പ്രധാനപ്പെട്ട പ്ലാനുകൾ പരിചയപ്പെടാം.
നോർത്ത് ഈസ്റ്റ്, ജമ്മു കശ്മീർ, അസം എന്നിവയൊഴികെയുള്ള സർക്കിളുകളിൽ ലഭ്യമായിരിക്കും. ബാക്കി ഇന്ത്യയിലുടനീളമുള്ള പ്രദേശങ്ങളിൽ താഴെ പറയുന്ന പ്ലാനുകൾ ലഭിക്കുന്നു.
35 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി വരുന്നത്. ഇതിൽ 3GB 4G ഡാറ്റയും 200 മിനിറ്റ് വോയ്‌സ് കോളുകളും ലഭിക്കുന്നു. പുതിയ വരിക്കാർക്ക് 107 രൂപ പ്ലാനിൽ എക്സ്ട്രാ ഓഫറുകളുമുണ്ട്. അതായത് ഫസ്റ്റ് റീചാർജ് കൂപ്പൺ (FRC) ഈ പ്ലാനിൽ ലഭിക്കും.
108 രൂപയ്ക്കും ബിഎസ്എൻഎൽ പ്ലാൻ അവതരിപ്പിക്കുന്നുണ്ട്. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1GB 4G ഡാറ്റയും ഇതിൽ ലഭിക്കുന്നു. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
ഈ ബിഎസ്എൻഎൽ പ്ലാനിൽ 70 ദിവസമാണ് വാലിഡിറ്റി. ഓരോ ദിവസവും 100 SMSഉം ലഭിക്കുന്നു. 18 ദിവസത്തേക്ക് 2GB 4G ഡാറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും.
70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് കോളുകളും 100 SMS-ഉം ഇതിലുണ്ട്. ദിവസേന 2GB ഡാറ്റയും 199 രൂപ പ്ലാനിലുണ്ട്.
397 രൂപ പ്ലാനിന് 150 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അൺലിമിറ്റഡ് കോളുകളും 2GB 4G ഡാറ്റയും ഇതിലുണ്ട്. ഇവ ആദ്യ 30 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. ഈ പ്ലാനിൽ നിങ്ങൾക്ക് എസ്എംഎസ് ഓഫറുകളൊന്നും ലഭിക്കുന്നതല്ല.
300 ദിവസം കാലാവധിയുള്ള ഈ പ്ലാൻ ബിഎസ്എൻഎല്ലിന്റെ ദീർഘകാല പ്ലാനാണ്. ആദ്യ 60 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും 2GB 4G ഡാറ്റയും ലഭിക്കും. ഇതിൽ എസ്എംഎസ് ഓഫറുകളില്ല.
Read More: Tariff Hike ആക്കിയ ശേഷം Reliance Jio നൽകുന്നത് 2 വാർഷിക പ്ലാനുകൾ, Unlimited 5G ഉൾപ്പെടെ
1999 രൂപയുടെ റീചാർജ് പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അൺലിമിറ്റഡ് കോളിങ് നിങ്ങൾക്ക് ഒരു വർഷ കാലയളവിൽ ആസ്വദിക്കാം. 600GB 4G ഡാറ്റയും ബിഎസ്എൻഎൽ നൽകുന്നു. 1999 രൂപയുടെ പാക്കേജ് 365 ദിവസം എന്നത് സ്വകാര്യ കമ്പനികളിൽ ലഭിക്കില്ല.
ബിഎസ്എൻഎൽ ട്യൂണുകളും വിവിധ മൂന്നാം കക്ഷി സേവനങ്ങളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനുകളും ഇതിലുണ്ട്.