BSNL ഇതാ ക്രിസ്മസ്- ന്യൂ ഇയർ ഓഫർ പ്രഖ്യാപിച്ചു. വരിക്കാർക്ക് വളരെ നീണ്ട കാലത്തേക്ക് റീചാർജ് തരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. അതും അടുത്ത വർഷം BSNL 5G വരുന്നതോടെ, ഇങ്ങനെയൊരു പ്ലാൻ വളരെ ഗുണം ചെയ്യും. എന്നാലും പുതിയ പ്ലാൻ മിസ്സാക്കാതെ റീചാർജ് ചെയ്യുന്നതാണ് ബുദ്ധി. കാരണം പരിമിതകാലത്തേക്ക് മാത്രമാണ് ഈ പ്ലാൻ റീചാർജ് ചെയ്യാൻ ലഭ്യമാകുന്നത്.
BSNL Christmas New Year ഓഫർ 365 ദിവസമല്ല വാലിഡിറ്റി. അതുക്കും മേലെയെന്ന് പറയാം. ബിഎസ്എൻഎൽ കൊണ്ടുവന്ന പുതിയ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വലിയ വാലിഡിറ്റിയാണ് പുതുവർഷ ഓഫറിൽ നൽകിയിരിക്കുന്നത്. ബിഎസ്എൻഎൽ 395 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലാണ് ഓഫർ. അധികമായി 30 ദിവസം, ഒരു മാസം കൂടിയാണ് പ്ലാനിൽ ചേർത്തിരിക്കുന്നത്. ഇങ്ങനെ മൊത്തം 425 ദിവസത്തെ പ്ലാനാണ് ബിഎസ്എൻഎൽ നൽകുന്നത്. ഇന്ത്യയിൽ ഇങ്ങനെ വലിയൊരു കാലാവധി നൽകുന്ന ടെലികോം പ്ലാൻ വിരളമാണെന്ന് പറയാം.
നിങ്ങൾ മിസ്സാക്കരുതാത്ത റീചാർജ് പ്ലാനാണിത്. ഈ ബിഎസ്എൻഎൽ ഓഫർ ഡിസംബർ 25 മുതലാണ് ആരംഭിച്ചത്. 2025 ജനുവരി 16 വരെ റീചാർജ് ചെയ്യുന്നവർക്ക് 425 പ്ലാൻ ലഭ്യമാകുന്നു. അതിനാൽ ഈ കാലയളവിൽ റീചാർജ് ചെയ്യുമ്പോൾ 30 ദിവസം കൂടി അധികം ലഭിക്കുന്നു.
ഈ പ്ലാൻ മുഴുവൻ കാലയളവിലും Unlimted കോളിങ് നൽകുന്നു. സൗജന്യ കോളിങ്ങിന് പുറമെ SMS, ഡാറ്റ ഓഫറുകളും തരുന്നു. ബിഎസ്എൻഎൽ വരിക്കാർക്ക് ഈ കാലയളവിൽ 850GB ഡാറ്റ അലവൻസ് ലഭിക്കും. അതുപോലെ പ്രതിദിനം 2GB ഡാറ്റയാണ് പ്ലാനിലുള്ളതെന്ന് ശ്രദ്ധിക്കുക. പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഇനി പ്ലാനിന്റെ വില എത്രയാണെന്ന് നോക്കാം. ഇത്രയും ദീർഘ വാലിഡിറ്റി ലഭിക്കുന്ന ബിഎസ്എൻഎൽ പാക്കേജിന് 2,399 രൂപ മാത്രമാണ് ചെലവാകുക. കേരള സർക്കിളുകളിൽ ഉള്ളവർക്ക് പ്ലാൻ ലഭ്യമാണ്. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള തേർഡ് പാർട്ടി ആപ്പുകളിലൂടെ റീചാർജ് ചെയ്യാം. ബിഎസ്എൻഎൽ സൈറ്റിലും പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നു.
Read More: 2025 Plan: Jio New Year സ്പെഷ്യൽ 200 ദിവസത്തേക്ക്, 2,150 രൂപയുടെ Shopping കൂപ്പണുകളും Free