BSNL വരിക്കാർക്ക് വെറും 6 രൂപയ്ക്ക് വരെ റീചാർജ് ചെയ്യാം. ഇത്രയും താരിഫ് പ്ലാനുകൾ കൂടിയ സാഹചര്യത്തിൽ ഇതെങ്ങനെ സംഭവിച്ചു എന്നാണോ? ബിഎസ്എൻഎല്ലിന്റെ 160 ദിവസം വാലിഡിറ്റി വരുന്ന പ്ലാനിലാണ് ഇങ്ങനെ ലാഭം ലഭിക്കുക.
Bharat Sanchar Nigam Limted ഇന്ത്യയിലെ സർക്കാർ ടെലികോം കമ്പനിയാണ്. ഇപ്പോഴും തുച്ഛമായ റീചാർജ് പ്ലാൻ തരുന്നത് ബിഎസ്എൻഎല്ലാണ്. നിങ്ങൾ ദൈർഘ്യമേറിയ വാലിഡിറ്റിയിൽ വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ നോക്കുന്നെങ്കിൽ ഇതാണ് ബെസ്റ്റ് ഓപ്ഷൻ.
ബിഎസ്എൻഎൽ വരിക്കാർക്ക് റീചാർജ് ചെയ്യാൻ ഉപയോഗിക്കാവുന്ന ഏറ്റവും ലാഭമുള്ള പ്ലാനിതാണ്. ഒരു തവണ റീചാർജ് ചെയ്താൽ 160 ദിവസം വാലിഡിറ്റിയാണ് പ്ലാനിൽ ലഭിക്കുക. പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
160 ദിവസത്തെ കാലാവധി ലഭിക്കുന്ന പ്ലാനിൽ ഡാറ്റയും കോളിങ് ഓഫറും ലഭ്യമാണ്. ഇതിൽ പ്രതിദിനം 2GB ഡാറ്റയാണ് ബിഎസ്എൻഎൽ അനുവദിച്ചിരിക്കുന്നത്. പ്രതിമാസ റീചാർജ് പ്ലാനുകളിൽ മടുത്ത വ്യക്തികൾക്ക് ലാഭത്തിൽ ഈ പ്ലാൻ തെരഞ്ഞെടുക്കാം.
997 രൂപയാണ് പ്ലാനിന് വിലയാകുന്നത്. 5 മാസം വരെ വാലിഡിറ്റി എന്നാൽ ഏകദേശം അര വർഷം ലഭിക്കും. ഇങ്ങനെ നോക്കുമ്പോൾ പ്രതിദിനം ചെലവാകുന്നത് വെറും 6 രൂപയാണ്. 6 രൂപയ്ക്ക് 2ജിബിയും കോളുകളും ആനുകൂല്യമായി നേടാവുന്നത് സാധാരണക്കാർക്ക് ഗുണം ചെയ്യും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ജിയോ, എയർടെൽ ടെലികോം കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വിലകുറഞ്ഞ പ്ലാനാണിത്. ഇതേ വിലയുള്ള എയർടെൽ പ്ലാനിന് വെറും 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.
ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് പ്രതിദിനം 2GB ഡാറ്റ ലഭിക്കും. ഇങ്ങനെ മൊത്തം 320GB ഡാറ്റ ലഭ്യമാകും. ബിഎസ്എൻഎൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് നൽകുന്നു. കൂടാതെ പ്രതിദിനം 100 എസ്എംഎസുകളും ലഭ്യമാണ്.
പ്ലാനിൽ ചില എന്റർടെയിൻമെന്റ് പാക്കേജുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. സിങ് മ്യൂസിക്, WOW Entertainment, BSNL ട്യൂൺസ് എന്നിവ പാക്കേജിലുണ്ട്. Listen Podcast പോലുള്ള ഗെയിമിങ് ഓപ്ഷനുകളും ലഭ്യമായിരിക്കും.
Read More: BSNL 4G Kerala: സാധാരണക്കാർക്കൊപ്പം bsnl, 4G ടവറെത്തി! കൊച്ചുപമ്പ വരെ Fast കണക്റ്റിവിറ്റി….
BSNL നെറ്റ്‌വർക്ക് പ്രവർത്തിക്കുന്ന എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്. 1000 രൂപയ്ക്ക് താഴെ അര വർഷം വാലിഡിറ്റി ലഭിക്കാൻ ഇതാണ് ബെസ്റ്റ് പ്ലാൻ. കേരളത്തിലും ചിലയിടങ്ങളിലെല്ലാം 4ജി എത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് അതിവേഗ ഡാറ്റ തന്നെ 2ജിബി വീതം വിനിയോഗിക്കാം.