സാധാരണക്കാർക്ക് വേണ്ടി ഏറ്റവും മികച്ച Recharge plan അവതരിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് BSNL. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാവും ബിഎസ്എൻഎൽ തന്നെ. വിദൂര പ്രദേശങ്ങളിലേക്ക് വരെ സേവനം എത്തുന്നുവെന്നതും, ഏറ്റവും വില കുറവിൽ റീചാർജ് ചെയ്യാമെന്നതിനാലും സാധാരണക്കാർ കൂടുതലായും ആശ്രയിക്കുന്നതും ബിഎസ്എൻഎല്ലിനെയാണ്.
2000ത്തിലാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ടെലികോം കമ്പനി സ്ഥാപിതമാകുന്നത്. ഇതിനകം എയർടെൽ, റിലയൻസ് ജിയോ എന്നീ ടെലികോം ഭീമന്മാർ 5G നെറ്റ്‌വർക്കുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ അടുത്ത വർഷമാദ്യം തന്നെ കേരളത്തിലുൾപ്പെടെ ബിഎസ്എൻഎൽ 4G എത്തിക്കുമെന്ന് പ്രതീക്ഷിക്കാം. അതിവേഗ ഇന്ർനെറ്റ് സേവനങ്ങൾക്കല്ലാതെ, കോളിങ് ആവശ്യങ്ങൾക്കോ സെക്കൻഡറി സിമ്മായോ ബിഎസ്എൻഎല്ലിനെ ഉപയോഗിക്കുന്നവർക്ക് എന്തുകൊണ്ടും ഈ ടെലികോം കമ്പനി ഒരു മികച്ച ഓപ്ഷനാണ്.
വെറും 20 രൂപയ്ക്ക് താഴെയും 2000 രൂപയ്ക്ക് അകത്തും ബിഎസ്എൻഎല്ലിന്റെ കൈയിൽ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുണ്ട്. വില കൂടിയ പ്ലാനുകളിൽ വാലിഡിറ്റിയും ആനുകൂല്യങ്ങളും പരമാവധി അധികമായിരിക്കും. ഇനി തുച്ഛ വിലയ്ക്കുള്ള പ്ലാനുകളാവട്ട, ഇവയിലും നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാളുമായിരിക്കും ആനുകൂല്യങ്ങൾ.
ഇങ്ങനെ വളരെ വിലക്കുറവായ ഒരു താരിഫ് പ്ലാനാണ് ഇവിടെ ബിഎസ്എൻഎൽ വരിക്കാർക്കായി പരിചയപ്പെടുത്തുന്നത്. ഈ പ്ലാനിന് വെറും 18 രൂപയാണ് വില. പ്ലാനിന്റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും ഇവിടെ വിശദമായി അറിയാം.
18 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന പ്രീ-പെയ്ഡ് വരിക്കാർക്ക് ബിഎസ്എൻഎൽ 2 ദിവസം വാലിഡിറ്റിയുള്ള പാക്കേജാണ് നൽകുന്നത്. ഈ പ്ലാനിന് കീഴിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസേന 1 ജിബി ഡാറ്റയും ലഭിക്കുന്നതാണ്. ഈ ഡാറ്റയുടെ പരിധി കഴിഞ്ഞാൽ വരിക്കാർക്ക് 80kbps വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ആസ്വദിക്കാവുന്നതാണ്. അത്യാവശ്യ ഇന്റർനെറ്റ് സേവങ്ങൾക്ക് ഇത് വിനിയോഗിക്കാവുന്നതാണ്.
ബിഎസ്എൻഎല്ലിന്റെ പക്കൽ 18 രൂപയുടെ ഒരു ISD പ്രീ-പെയ്ഡ് പ്ലാനുണ്ട്. ഇത് വോയിസ് കോളുകൾക്കായിട്ടുള്ളതാണ്. 30 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. രണ്ട് പ്ലാനുകൾ തമ്മിൽ ആനുകൂല്യങ്ങളിൽ വ്യത്യാസമുള്ളതിനാൽ വാലിഡിറ്റിയും വിഭാഗവും പരിശോധിച്ച് മാത്രം റീചാർജ് ചെയ്യുക.
ഇതുപോലെ ബേസിക് സേവനങ്ങൾക്കായുള്ള റീചാർജ് പ്ലാനുകൾക്ക് പുറമെ ബിഎസ്എൻഎല്ലിന്റെ പക്കൽ ഒടിടി ആക്സസ് ലഭിക്കാനുള്ള പാക്കേജുകളുമുണ്ട്. അതും തുച്ഛമായ വിലയ്ക്ക് കൂടുതൽ വാലിഡിറ്റിയുള്ള പാക്കേജുകളിലാണ് ബിഎസ്എൻഎൽ ഒടിടി സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്. സർക്കാർ ടെലികോം കമ്പനിയുടെ 98 രൂപ പ്ലാനിൽ 22 ദിവസം വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കും. EROS നൌ സബ്സ്ക്രിപ്ഷനും ഇതിനൊപ്പം ലഭിക്കുന്നതാണ്.
Also Read: ഡിസംബർ മാസത്തേക്ക് വിലകുറഞ്ഞ Airtel റീചാർജ് പ്ലാനുകൾ
അതുപോലം 247 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലാവട്ടെ 30 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡോ കോളുകളും 3GB പ്രതിദിന ക്വാട്ടയായും ലഭിക്കും. EROS നൌവിന് പുറമെ ബിഎസ്എൻഎൽ ട്യൂണുകളും ഈ പാക്കേജിനുള്ളിൽ ലഭ്യമാണ്.