BSNL Validity Change: 88 രൂപയുടെ BSNL പ്ലാനിന്റ വാലിഡിറ്റി കുറഞ്ഞു, എന്നാലും ലാഭകരം തന്നെ!

Updated on 18-Jun-2024
HIGHLIGHTS

BSNL ഇതുവരെ 88 രൂപ പ്ലാനിൽ ആകർഷകമായ വാലിഡിറ്റി നൽകിയിരുന്നു

എന്നാലിപ്പോൾ സേവന വാലിഡിറ്റി ടെലികോം കമ്പനി വെട്ടി കുറച്ചു

35 ദിവസമായിരുന്നു പ്ലാനിന് വാലിഡിറ്റി ഉണ്ടായിരുന്നത്

BSNL നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 88 രൂപയുടേത്. ഒരു മാസത്തേക്ക് റീചാർജ് ചെയ്യാവുന്ന ഏറ്റവും ബെസ്റ്റ് ഓപ്ഷനാണിത്. പ്രൈവറ്റ് ടെലികോം കമ്പനികളുടെ പക്കൽ പോലും ഇത്രയും വില കുറഞ്ഞ പ്ലാനുകളില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി നൽകുന്ന പ്ലാനിലിപ്പോഴിതാ മാറ്റം വന്നിരിക്കുന്നു.

BSNL 88 രൂപ പ്ലാൻ

Bharat Sanchar Nigam Limited എന്നും BSNL അറിയപ്പെടുന്നു. ബിഎസ്എൻഎൽ ഇതുവരെ 88 രൂപ പ്ലാനിൽ ആകർഷകമായ വാലിഡിറ്റി നൽകിയിരുന്നു. എന്നാലിപ്പോൾ സേവന വാലിഡിറ്റി ടെലികോം കമ്പനി വെട്ടി കുറച്ചു. 35 ദിവസമായിരുന്നു പ്ലാനിന് വാലിഡിറ്റി ഉണ്ടായിരുന്നത്. അതായത് ഒരു മാസത്തിൽ കൂടുതൽ കാലയളവിൽ പ്ലാൻ ആനുകൂല്യങ്ങൾ ആസ്വദിക്കാം. എന്നാൽ ഇനിമുതൽ ഈ പ്ലാനിൽ ഇത്രയും ദിവസത്തെ വാലിഡിറ്റി ലഭിക്കില്ല.

BSNL 88 രൂപ പ്ലാൻ

വാലിഡിറ്റി വെട്ടിക്കുറച്ച് BSNL

ഈ ബിഎസ്എൻഎൽ പ്ലാനിന്റെ നിലവിലെ കാലാവധി 30 ദിവസമാണ്. അതായത് ബിഎസ്എൻഎൽ 5 ദിവസത്തെ വാലിഡിറ്റി കുറച്ചിരിക്കുന്നു. എന്നിരുന്നാലും സ്വകാര്യ ടെലികോം കമ്പനികൾ തരുന്നതിനേക്കാൾ കൂടുതൽ ലാഭകരമാണിത്. എങ്കിലും സാധാരണക്കാർക്ക് ഈ മാറ്റം അൽപം ചെലവേറിയത് തന്നെയാണ്.

88 രൂപ പ്ലാനിൽ എന്തെല്ലാം?

ബിഎസ്എൻഎൽ 88 രൂപ പ്ലാൻ ഭേദപ്പെട്ട ആനുകൂല്യങ്ങളോടെ വരുന്ന പാക്കേജാണ്. ഈ പ്ലാനിൽ 30 ദിവസത്തെ സേവന വാലിഡിറ്റിയാണ് വരുന്നത്. ഇതിൽ ഓൺ-നെറ്റ് കോളുകൾക്ക് മിനിറ്റിന് 10 പൈസ ഈടാക്കുന്നു. ഓഫ്-നെറ്റ് കോളുകൾക്ക് മിനിറ്റിന് 30 പൈസയും ഈടാക്കുന്നു. 88 രൂപ പ്ലാനിൽ ബിഎസ്എൻഎൽ ഡാറ്റാ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലെ എല്ലാ ടെലികോം സർക്കിളുകളിലും ലഭ്യമാകുന്ന റീചാർജ് പ്ലാനാണിത്. അതും 100 രൂപയിൽ താഴെ ഒരു പ്രീ-പെയ്ഡ് പ്ലാനെന്നതും അപൂർവ്വമാണ്. ബിഎസ്എൻഎല്ലിന്റെ പക്കൽ 100 രൂപയ്ക്ക് താഴെ ഇത്തരത്തിൽ നിരവധി പ്ലാനുകളുണ്ട്.

Read More: Xiaomi 14 Civi in India: Triple റിയർ ക്യാമറ, ഡ്യുവൽ സെൽഫി ക്യാമറ! വന്നിരിക്കുന്നവൻ ചില്ലറക്കാരനല്ല

ഏകദേശം ഇതേ വില റേഞ്ചിൽ വരുന്ന മറ്റൊരു BSNL പ്ലാനാണ് 87 രൂപയുടേത്. ഇതിൽ കാലാവധി 14 ദിവസം മാത്രമാണ്. എന്നാൽ 1GB പ്രതിദിന ഡാറ്റ ഇതിൽ ലഭ്യമാണ്.

അതിവേഗ ഇന്റർനെറ്റ് ഇല്ലെന്നത് ടെലികോം കമ്പനിയുടെ പോരായ്മയാണ്. 4G കണക്റ്റിവിറ്റി കുറച്ച് മാസങ്ങൾക്കുള്ളിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ഏറ്റവും ബജറ്റ് ലിസ്റ്റിൽ റീചാർജ് ചെയ്യാവുന്നത് ബിഎസ്എൻഎല്ലിൽ തന്നെയാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :