BSNL Cheapest Plan: 2 ദിവസത്തേക്ക് പ്ലാൻ വേണോ? Unlimited കോളിനൊപ്പം ഡാറ്റയും, ഏറ്റവും ചെറിയ തുകയ്ക്ക്!

Updated on 21-Mar-2024
HIGHLIGHTS

എപ്പോഴെങ്കിലും അത്യാവശ്യത്തിന് മാത്രമാണോ റീചാർജ് ചെയ്യുന്നത്?

എങ്കിൽ നിങ്ങൾക്കായി BSNL നൽകുന്ന മികച്ച പാക്കേജ് ഇതാണ്

2 ദിവസത്തെ ഹ്രസ്വ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനാണിത്

BSNL നൽകുന്ന ഏറ്റവും കുറഞ്ഞ പ്രീ പെയ്ഡ് പ്ലാനാണ് 18 രൂപ പാക്കേജ്. 18 രൂപയ്ക്ക് ആവശ്യത്തിനുള്ള ഡാറ്റയും മതിയായ വാലിഡിറ്റിയും ഈ പ്ലാനിൽ നിന്ന് ലഭിക്കും. 2 ദിവസത്തെ ഹ്രസ്വ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനാണിത്. ഈ പ്രീ പെയ്ഡ് പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും. ഇതിൽ 1 ജിബിയുടെ പ്രതിദിന ഡാറ്റ അലവൻസും കൂടിയുണ്ട്.

BSNL 18 രൂപ പ്ലാൻ

എപ്പോഴെങ്കിലും അത്യാവശ്യത്തിന് മാത്രമാണ് നിങ്ങൾക്ക് റീചാർജ് ചെയ്യേണ്ടതെങ്കിൽ ഈ പ്ലാൻ ഉപയോഗിക്കാം. കാരണം ഇതിൽ 2 ദിവസം വാലിഡിറ്റി വരുന്നു. അൺലിമിറ്റഡായി കോളുകൾ ചെയ്യാൻ ഈ റീചാർജ് ഓഫർ അനുയോജ്യം. ഓരോ ദിവസവും 1GB ഡാറ്റ ലഭിക്കും. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ 80kbps വേഗതയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാം.

BSNL പ്ലാനുകൾ

ചെറിയ BSNL പ്ലാനിലെ നേട്ടങ്ങൾ

ഹ്രസ്വകാലത്തേക്ക് താങ്ങാനാവുന്ന BSNL പ്രീ പെയ്ഡ് പ്ലാനാണിത്. 18 രൂപയ്ക്ക് റീചാർജ് ചെയ്ത് ഹ്രസ്വകാല കണക്റ്റിവിറ്റി ആസ്വദിക്കാം. അൺലിമിറ്റഡായി ഫോൺ കോളുകൾ സാധിക്കും. അതിനാൽ കോളുകൾക്ക് മാത്രമായി പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ഇത് നല്ല ഓപ്ഷനാണ്. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് 18 രൂപ പ്ലാൻ അനുയോജ്യമാണ്. കാരണം വല്ലപ്പോഴും മാത്രം റീചാർജ് ചെയ്യുന്നെങ്കിൽ ചെലവാകുന്നത് 18 രൂപ മാത്രമാണ്.

ഈ രണ്ട് ദിവസങ്ങളിലേക്കും 1ജിബി വീതം ലഭിക്കും. പ്രതിദിന ഡാറ്റ പരിധി ഉപയോഗിച്ചതിന് ശേഷവും ഡാറ്റ വിനിയോഗിക്കാം. 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ സാധിക്കും. അതും മറ്റ് നിരക്കുകളൊന്നും ഉൾപ്പെടുത്താതെ ഡാറ്റ ലഭിക്കുന്നു.

ഒരു മാസത്തേക്കുള്ള പ്ലാനുകൾ

30 ദിവസത്തേക്കും, 35 ദിവസത്തേക്കും ബിഎസ്എൻഎല്ലിന്റെ പക്കൽ പ്ലാനുകളുണ്ട്. ഇവയിൽ ഏറ്റവും വില കുറഞ്ഞ 2 പ്ലാനുകളാണ് 66 രൂപ, 88 രൂപ പാക്കേജുകൾ. 66 രൂപ പാക്കേജിൽ ഒരു മാസത്തെ വാലിഡിറ്റിയുണ്ട്. അൺലിമിറ്റഡ് കോളുകൾക്കായുള്ള റീചാർജ് പ്ലാനാണിത്. 35 ദിവസമാണ് 88 രൂപയുടെ പാക്കേജിലുള്ളത്.

Read More: Realme Narzo 70 Pro 5G: നിങ്ങളിലെ ഫോട്ടോഗ്രാഫർക്ക് ചേരുന്ന ഫോൺ, വിലയും അതിശയിപ്പിക്കും! TECH NEWS

ഇതും അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്ന പ്ലാനാണ്. 147 രൂപയുടെ ഒരു മാസ പ്ലാനിനേക്കാൾ ഇവ രണ്ടും മികച്ചതാണ്. കാരണം, ഇവയ്ക്ക് 100 രൂപയ്ക്കും താഴെ മാത്രമാണ് വില വരുന്നത്. സെക്കൻഡറി സിമ്മായി ബിഎസ്എൻഎൽ ഉപയോഗിക്കുകയാണെങ്കിൽ ഇത് തന്നെയാണ് നല്ലത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :