199 രൂപയ്ക്ക് റീചാർജ് ചെയ്ത് ഒരു മാസ പ്ലാൻ തെരഞ്ഞെടുക്കാമെന്നതാണ് നേട്ടം
ഈ പ്ലാനിൽ രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും Unlimited Calling ലഭിക്കും
ഈ റീചാർജ് പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് മാത്രമല്ല ലഭിക്കുന്നത്
BSNL വരിക്കാർക്കായി Unlimited Calling ലഭിക്കുന്ന റീചാർജ് പ്ലാൻ പറഞ്ഞു തരാം. 200 രൂപയിലും താഴെയാണ് ഈ പ്ലാനിന് വിലയാകുന്നത്. അതിനാൽ തന്നെ സർക്കാർ ടെലികോം തരുന്ന വളരെ മികച്ച പ്രീ-പെയ്ഡ് പ്ലാനാണിതെന്ന് പറയാം.
BSNL Unlimited Calling പ്ലാൻ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അടുത്തിടെ അവതരിപ്പിക്കുന്നതെല്ലാം മികച്ച പ്ലാനുകളാണ്. അൺലിമിറ്റഡ് കോളിങ്ങും കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതിലുണ്ട്. മിതമായ നിരക്കിൽ ദീർഘ വാലിഡിറ്റി പ്ലാനുകളുമുണ്ട്. 1999 രൂപ പ്ലാനിലും ഇങ്ങനെയൊരു നേട്ടമാണ് ലഭിക്കുക.
ഈ റീചാർജ് പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് മാത്രമ്ലല ലഭിക്കുന്നത്. 200 രൂപയിൽ താഴെ വിലയുള്ള പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
199 രൂപ പ്ലാനിൽ Unlimited Calling, മികച്ച ഡാറ്റ…
ബിഎസ്എൻഎല്ലിന്റെ 199 രൂപ പാക്കേജിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. അൺലിമിറ്റഡ് കോളിങ്ങിന് പുറമെ ഡാറ്റ, ദൈർഘ്യമേറിയ വാലിഡിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു. 70 ദിവസം വരെ വാലിഡിറ്റിയും പ്ലാനിലുണ്ട്.
199 രൂപ വിലയുള്ള ഈ റീചാർജ് പ്ലാൻ മികച്ച ഡാറ്റ ഓഫറിലാണ് വരുന്നത്. പ്രതിദിനം 2GB ഡാറ്റയും 100 സൗജന്യ SMS ഓഫറും ഇതിലുണ്ട്. പ്ലാനിന് വരുന്ന വാലിഡിറ്റി 30 ദിവസമാണ്. ഈ ഒരു മാസ കാലയളവിൽ മൊത്തം 60GB ഡാറ്റ ആസ്വദിക്കാം.
ഈ പ്ലാനിൽ രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ്ങാണ് അനുവദിച്ചിരിക്കുന്നത്. അതായത് ഡൽഹിയിലെയും മുംബൈയിലെയും MTNL നെറ്റ്‌വർക്കിലേക്കും സൗജന്യ കോളിങ് ലഭിക്കുന്നു.
199 രൂപയ്ക്ക് റീചാർജ് ചെയ്ത് ഒരു മാസ പ്ലാൻ തെരഞ്ഞെടുക്കാമെന്നതാണ് നേട്ടം. ഇങ്ങനെ നോക്കുമ്പോൾ റീചാർജ് പാക്കേജിന്റെ ദിവസച്ചെലവ് 6.6 രൂപ മാത്രമാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Rs 199 vs Rs 197
199 രൂപ പ്ലാനിനേക്കാൾ കൂടുതൽ വാലിഡിറ്റിയുള്ള മറ്റൊരു ബിഎസ്എൻഎൽ പാക്കേജുണ്ട്. ഇതിന് 199 രൂപയേക്കാൾ വില കുറവാണെന്ന് പറയാം. 197 രൂപയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന്റെ വില. സിം ആക്ടീവാക്കി വയ്ക്കാൻ പ്ലാൻ നോക്കുന്നവർക്ക് ഇതാണ് ഉത്തമമായ പ്ലാൻ.
ഇതിൽ ആനുകൂല്യങ്ങൾ കുറവാണെങ്കിലും 70 ദിവസമാണ് വാലിഡിറ്റി. ഇന്റർനെറ്റ് അടക്കമുള്ള സേവനങ്ങൾ ആദ്യ 18 ദിവസത്തേക്കാണ് ലഭിക്കുക.
Read More: BSNL Free Wi-Fi: Sabarimala-യ്ക്ക് പോകുന്നവർ ഈ സൗകര്യം മിസ്സാക്കണ്ട, വൈ-ഫൈ എങ്ങനെ കണക്റ്റ് ചെയ്യാം?
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile