കേരള സർക്കിളിൽ ഇപ്പോഴും BSNL ഭേദപ്പെട്ട വരുമാനം കണ്ടെത്തുന്നു. കാരണം സർക്കാരിന്റെ ടെലികോം കമ്പനിയുടെ മേലുള്ള വിശ്വാസമാണ്. കൂടാതെ ഏറ്റവും വില കുറഞ്ഞ റീചാർജ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിലുള്ളത്. ടെലികോം കമ്പനി നിരവധി മാസപ്ലാനുകളും വാർഷിക പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്.
ഇതിൽ മിക്ക പ്ലാനുകളും ചെറിയ തുകയിൽ റീചാർജ് ചെയ്യാവുന്നതായിരിക്കും. എന്നാൽ വില കുറഞ്ഞതുകൊണ്ട് ബിഎസ്എൻഎൽ ആനുകൂല്യങ്ങളൊന്നും കുറയ്ക്കുന്നില്ല.
ഇത്തരത്തിൽ സർക്കാർ കമ്പനിയുടെ പക്കൽ ഒരു 30 ദിവസ പ്ലാനുണ്ട്. അതും ബൾക്കായി ഡാറ്റ ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്.
30 ദിവസമാണ് ഈ ബിഎസ്എൻഎൽ പ്ലാനിന് വാലിഡിറ്റി. 120GB ഡാറ്റ ഈ റീചാർജ് പ്ലാനിൽ നിന്ന് ലഭിക്കും. ഇതൊരു ഡാറ്റ ഓഫർ മാത്രമല്ല. അൺലിമിറ്റഡ് കോളിങ്ങും മറ്റും ഈ ബിഎസ്എൻഎൽ പ്ലാനിലുണ്ട്. ദിവസേന നിങ്ങൾക്ക് 100 എസ്എംഎസ് വരെ ഫ്രീയാണ്. അതിനാൽ സാധാരണ ഒരു ബേസിക് പ്ലാനിലുള്ള ആനുകൂല്യങ്ങൾ ഇതിലുണ്ട്.
ആവശ്യസമയത്ത് കൂടുതൽ ഡാറ്റ എന്ന രീതിയിലാണ് ഈ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. അതിനാൽ നിങ്ങൾക്ക് അൺലിമിറ്റഡ് ഡാറ്റ വിനിയോഗിക്കാം. ലഭിക്കുന്ന 120ജിബി 30 ദിവസ കാലയളവിൽ എപ്പോഴെങ്കിലും ഉപയോഗിച്ചാൽ മതി. എന്നാൽ ഈ ഡാറ്റ ഉപയോഗിച്ച് കാലിയായാലും ഇന്റർനെറ്റ് സേവനം ഉറപ്പാണ്. എന്നാൽ ഇന്റർനെറ്റ് വേഗത 40kbps ആയി കുറയും.
ബിഎസ്എൻഎൽ ഈ പ്ലാനിന് വെറും 398 രൂപയാണ് ഈടാക്കുന്നത്. ഒരു മാസത്തേക്ക് 398 രൂപ കുറച്ച് അധികമാണെന്ന് ചിന്തിക്കേണ്ട. കാരണം ഇതിലെ ഡാറ്റ ഓഫറും അൺലിമിറ്റഡ് കോളുകളും തന്നെയാണ്. 4G കവറേജിന് കീഴിലാണെങ്കിൽ ഈ പ്ലാൻ വളരെ അനുയോജ്യമാണ്.
ബിഎസ്എൻഎല്ലിന് 4ജി കവറേജ് ലഭിക്കുന്നിടത്ത് ഇത് അനുയോജ്യമായ പ്ലാനാണ്.
കൂടാതെ സ്വകാര്യ ടെലികോം സർവീസുകൾക്ക് വലിയ കവറേജ് നൽകാത്ത പ്രദേശത്തും ഈ പ്ലാൻ പ്രവർത്തിപ്പിക്കാം. കാരണം ഹ്രസ്വകാലത്തേക്ക് ഒരുപാട് ഡാറ്റ ഇതിലുണ്ടാകും.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. എന്നാൽ വോഡഫോൺ ഐഡിയയ്ക്കും സർക്കാർ ധനസഹായം നൽകിയിരുന്നു. ഇങ്ങനെ വിഐയുടെ വലിയൊരു ഭാഗം ഓഹരി സർക്കാരിന്റെ ഉടമസ്ഥതയിലാണ്.
READ MORE: 3 മാസത്തെ Disney Plus Hotstar സബ്സ്ക്രിപ്ഷൻ Free! വെറും 388 രൂപ Jio പ്ലാനിൽ
ബിഎസ്എൻഎല്ലിന്റെ 4ജി വരാൻ ഇനിയും വൈകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ വിഐയുടെ കണക്റ്റിവിറ്റി ഉപയോഗിച്ചുകൂടെ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. വോഡഫോൺ ഐഡിയയുടെ നെറ്റ് വര്‍ക്ക് ഉപയോഗിക്കാനുള്ള നിർദേശം ജീവനക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.